ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചു: ആകെ 10 ലക്ഷം തീര്‍ത്ഥാടകർ, എട്ടര ലക്ഷവും വിദേശത്ത് നിന്നുള്ളവർ

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് ആകെ 10 ലക്ഷം വിശ്വാസികൾക്കാണ് അനുമതി.അതിൽ വിദേശങ്ങളില്‍ നിന്ന് എട്ടര ലക്ഷം പേര്‍ക്കും സൗദി അറേബ്യക്കകത്തു നിന്ന് സ്വദേശികളും വിദേശികളും അടക്കം ഒന്നര ലക്ഷം പേര്‍ക്കും അനുമതി നല്‍കും. ഇത്തവണ ഹജ് അനുമതി നല്‍കുന്നവരില്‍ 15 ശതമാനം സൗദി അറേബ്യക്കകത്തു നിന്നും 85 ശതമാനം വിദേശങ്ങളില്‍ നിന്നുമാകും. മുഴുവന്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഹജിന് അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശങ്ങളില്‍ നിന്നുള്ള എട്ടര ലക്ഷം പേര്‍ക്ക് ഹജ് അനുമതി നല്‍കുന്നത്. കൊറോണ […]

Continue Reading

സിന്ധുവിന്റെ ആത്മഹത്യ; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; കൂട്ട സ്ഥലമാറ്റത്തിന് ശുപാർശ

മാനന്തവാടി സബ് ആർടിസി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ഓഫിസിലെ പതിനൊന്ന് ജീവനക്കാരെ സ്ഥലം മാറ്റാൻ ശുപാർശ. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. അന്തിമ അന്വേഷണ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കൈമാറി. സിന്ധുവിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയർന്നിരുന്നു. മാത്രമല്ല സിന്ധുവിൻറെ ആത്മഹത്യാ കുറിപ്പിലും, പോലീസ് പിന്നീട് മുറിയില്‍ നിന്നും കണ്ടെടുത്ത ഡയറി കുറിപ്പുകളിലും ചില ജീവനക്കാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിൻറെയെല്ലാം പശ്ചാത്തലത്തിലാണ് […]

Continue Reading

വിവാഹ സൽക്കാരത്തിനിടെ പാട്ട് നി‍ര്‍ത്തി;പ്രകോപിതരായി മദ്യപർ: ആക്രമണത്തിൽ രണ്ട് പേ‍‍ര്‍ക്ക് കുത്തേറ്റു

നാ​ഗ്പൂ‍ർ: വിവാഹ സൽക്കാര ദിവസം ആഘോഷങ്ങൾക്കിടെ ആക്രമണം.ആഘോഷങ്ങൾക്കിടെ വച്ച പാട്ട് നി‍ര്‍ത്തിയതിൽ പ്രകോപിതരായ നാല് മദ്യപരാണ് ആക്രമണം അഴിച്ചുവിട്ടത്. വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും കുത്തേറ്റു. നാഗ്പൂരിലെ കപിൽനഗറിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് വിവാഹം നടന്നത്. ഞായറാഴ്ച വരന് വീടിന് സമീപത്തുവച്ച് റിസപ്ഷൻ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. പാട്ട് നി‍ര്‍ത്തിയതോടെ നാല് പേരും പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങി. ഇതിനിടെ വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും കുത്തേൽക്കുകയായിരുന്നു. 

Continue Reading

ആയിരം കുടിവെള്ള കണക്ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

വെണ്ണിയോട്:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന ആയിരം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ അഡ്വ.ടി സിദ്ദീഖ് നിര്‍വ്വഹിച്ചു. വെണ്ണിയോട് ചെറിയമൊട്ടം കോളനിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അദ്ധ്യക്ഷത വഹിച്ചു. രൂക്ഷമായ കുടി വെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണിത്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്‌മാന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ജോസ് പാറപ്പുറം, പഞ്ചായത്ത് […]

Continue Reading

തെളിനീരൊഴുകും നവകേരളം;സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ:നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുന്നോടിയായി ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു.ആസൂത്രണ ഭവനിലെ എ.പി.ജെ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.പ്രകൃതിയെ തിരിച്ചു പിടിക്കാനുളള ശ്രമമാണ് തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിലൂടെ നടത്തുന്നതെന്നും ക്യാമ്പയിനിൽ ജനങ്ങളുടെ പങ്കാളിത്തം നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ ജി. നിർമ്മൽ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ഐ. ഇ.സി […]

Continue Reading

സംസ്ഥാനത്ത് കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി‍

തിരുവനന്തപുരം: രോഗികള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു.കൊവിഡ് സംസ്ഥാനത്തു പിടിമുറുക്കിയ നാളുകളില്‍ ദിവസവും വൈകിട്ട് ആരോഗ്യവകുപ്പ് രോഗബാധിതരുടെ വിശദമായ കണക്കുകള്‍ പുറത്തു വിട്ടിരുന്നു. ഈ പതിവിനാണ് പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിരാമമിട്ടത്.ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കുകള്‍, പരിശോധിച്ച സാംപിളുകള്‍, മരണസംഖ്യ,ചികിത്സയിലുള്ളവരുടെ എണ്ണം, രോഗമുക്തരുടെ എണ്ണം തുടങ്ങിയ വിവരങ്ങളുടെ വിശദാംശങ്ങളായിരുന്നു ദിവസവും സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നത്. വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം വഴിയും കോവിഡ് വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നു.

Continue Reading

ഐപിഎൽ: പൊരുതി ജയിച്ച് ഹൈദരാബാദ്; ഗുജറാത്തിന് ആദ്യ തോല്‍വി

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്തിന് ആദ്യ തോല്‍വി. ​ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറില്‍ മറികടന്നു. ക്യാപ്റ്റൻ കെയ്ന്‍ വില്യംസണ്‍ (57), അഭിഷേക് ശര്‍മ (42) നിക്കോളാസ് പൂരൻ (34) എന്നിവരുടെ ബാറ്റിങ് മികവാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് എത്തിച്ചത്. ടോസ് നഷ്ടമായി ആ​ദ്യം ബാ​റ്റു​ചെ​യ്ത ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ല്‍ നാ​യ​ക​ന്‍ ഹ​ര്‍​ദി​ക് പാ​ണ്ഡ്യ​യുടെ ബലത്തിൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 162 റ​ണ്‍​സെ​ടു​ത്തു. 42 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 50 റ​ണ്‍​സ​ടി​ച്ചാണ് […]

Continue Reading

യൂത്ത് ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു

മാനന്തവാടി:ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര,കേരളാ സർക്കാരുകളുടെ ജന ദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നനിൽപ്പ് സമരം കല്ലിയോട്ട് കുന്ന് ശാഖയിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു.നജാസ് നാഫിൽ, അഖിൽ നാസിം, അഫ്സൽ,ഷെറിൽ, സാബിത്ത്,സിനാൻ, അൻസിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

നിൽപ്പ് സമരം സംഘടിപ്പിച്ചു

വെള്ളമുണ്ട:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വിലക്കയറ്റത്തിനെതിരെ സംഘടിപ്പിച്ച നിൽപ്പ് സമരം വെള്ളമുണ്ട സിറ്റിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ അമീൻ ഉദ്ഘാടനം ചെയ്‌തു.യുത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട,റഹ്മാൻ പി, ഹാരിസ് പി,ഷഹീർ പി, ഉസ്മാൻ സി എച്ച്,ഷറഫു കെ,സാജിർ പി കെ.ൽ,സിറാജ് പി,ഷാഫി,ജംഷീർ, അജ്മൽ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading