10 ലിറ്റർ വിദേശ മദ്യം പിടികൂടി

കേണിച്ചിറ:ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യം കേണിച്ചിറ പോലീസ് പിടികൂടി രണ്ട് പേർ അറസ്റ്റിൽ ബത്തേരി മൂലങ്കാവ് സ്വദേശികളായ അജീഷ് (38) അജി (44) എന്നിവരാണ് അറസ്റ്റിലായത് വാഹന പരിശോധനക്കിടെ ഇരുളം മാതമംഗലത്ത് നിന്നാണ് കേണിച്ചിറ എസ് ഐ പി പി റോയിയും സംഘവും പ്രതികളെ പിടികൂടിയത്.

Continue Reading

രണ്ടര വയസുകാരിക്ക് പരിക്കേറ്റ സംഭവം;അമ്മക്കെതിരെ കേസെടുത്തു

തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന് ചികിത്സ വൈകിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തലക്ക് ക്ഷതമേറ്റതായി സി.ടി സ്‌കാനിൽ കണ്ടെത്തിയതായും അടുത്ത 72 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.

Continue Reading

ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി

ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതല്‍ ദുബായിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.അംഗീകൃത ലാബില്‍ നിന്ന് 48 മണിക്കൂറിനിടെയുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റിവ് ഫലം കയ്യില്‍ കരുതണം എന്ന നിബന്ധനയില്‍ ഇളവില്ല. നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിട്ടുള്ളത്. […]

Continue Reading

മാനന്തവാടി ടൗണിൽ വാഹനാപകടം; സ്ത്രീ മരിച്ചു

മാനന്തവാടി: മാനന്തവാടി കോഴിക്കോട് റോഡിൽ വാലുമ്മൽ ജ്വല്ലറിയ്ക്ക് സമീപം വാഹനാപകടം ഒരു സ്ത്രീ മരിച്ചു. റോഡ് മുറിച്ച് കടക്കവെ ഹിന്ദുസ്ഥാൻ എന്ന സ്വകാര്യ ബസ്സ് ഇടിച്ചാണ് അപകടം. കല്ലോടി എടപ്പാറയ്ക്കൽ ശുഭ (49) ആണ് മരണപ്പെട്ടത്.

Continue Reading

മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങി

മേപ്പാടി:മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങി. കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് സംഭവം.കുളത്തിന് ചുറ്റും സ്ഥാപിച്ച കമ്പികൾക്കിടയിലാണ് പുലി കുടുങ്ങിയത്. 5 വയസ്സ് പ്രായമുള്ള ആൺപുലിയെ സ്ഥലത്തെത്തിയ വനം വകുപ്പ്‌ സംഘം രക്ഷപ്പെടുത്തി. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേത്യത്യത്തിലുള്ള സംഘം മയക്കുവെടി വെച്ചാണ്‌ പുലിയെ രക്ഷപ്പെടുത്തിയത്‌.പുലിയ്ക്ക് കാര്യമായ പരിക്കുകളില്ല.വനത്തിൽ തന്നെ തുറന്നുവിടാനാണ്‌ വനം വകുപ്പിന്റെ തീരുമാനം.

Continue Reading

സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 36,720 ആയി. ഗ്രാം വില പത്തു രൂപ താഴ്ന്ന് 4590എല്‍ എത്തി.ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു.

Continue Reading

തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു

തലശേരി:തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും പരുക്കേറ്റു. ഹരിദാസിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ജോലി കഴിഞ്ഞ് പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലേക്ക് മടങ്ങിവരും വഴിയാണ് ഹരിദാസിന് വെട്ടേല്‍ക്കുന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പുന്നോലിലെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാകാം ആക്രമത്തിലേക്ക് നയിച്ചതെന്നാണ് […]

Continue Reading

ലോക സഞ്ചാരികൾകളെ ആദരിച്ചു

ജർമൻ ദമ്പതികളായ തോർബെനും മിച്ചിയും മക്കളേയും കൂട്ടി കഴിഞ്ഞ പന്ത്രണ്ട് വർഷമായി കാരവനിൽ കറങ്ങി ലോകം കണ്ടുകൊണ്ടിരിക്കു കയാണ്. നൂറ്റി മൂന്ന് രാജ്യങ്ങൾ താണ്ടിയാണത്രേ ഇന്ത്യയിലെത്തിയത്. വയനാട്ടിൽ അവർ രണ്ട് ദിവസം മുൻപാണ് എത്തിയത്. അവരെവയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി മെമ്പർമാർ അവർക്ക് ഒരു ഉപഹാരം നൽകുന്നതിന് ചെമ്പ്ര ബംഗ്ലാവിന് എത്തുകയും അവർക്ക് സ്നേഹോപഹാരം കൈമാറുകയും ചെയ്തു .ജില്ലാ ടൂറിസം വകുപ്പിൽ നിന്നും മുഹമ്മദ്‌ സലിം, പ്രഭാത് എന്നിവരും, വയനാട് ടൂറിസം അസോസിയേഷനിൽ നിന്നും സൈഫ് […]

Continue Reading

കുറ്റിയടിക്കല്‍ ചടങ്ങ് ഫെബ്രുവരി 19 ന്

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണുക്ഷേത്ര നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി പുതുക്കിപ്പണിയുന്ന ചുറ്റമ്പലം നിര്‍മ്മാണ പ്രവര്‍ത്തിയുടെ കുറ്റിയടിക്കല്‍ ചടങ്ങ് ഫെബ്രുവരി 19 ശനിയാഴ്ച രാവിലെ 11 മണിക്കും 12 മണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

Continue Reading

വിദ്യാകിരണം പദ്ധതി;പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ്

കല്ലോടി :കേരള സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഗോത്രവർഗ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്ത ലാപ് ടോപ്പുകളുടെ പരിചരണം, മൊബൈൽ ഹോട്ട്സ്പോട്ട് വഴി ഇൻറർനെറ്റ് ലഭ്യമാക്കൽ, ഫസ്റ്റ് ബെൽ ക്ലാസുകൾ ലാപ് ടോപ്പിൽ ലഭ്യമാക്കൽ, ജി സ്യൂട്, ഗൂഗിൾ ക്ലാസ്സ്‌റും, ഗുഗിൾ മീറ്റ് തുടങ്ങിയ വിഷയങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രാഥമിക പരിശീലനം നൽകി. കൂളി പോയിൽ കോളനിയിലെത്തിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിശീലനം നൽകിയത്. കൈറ്റ് മാസ്റ്റർ ഫിലിപ് ജോസഫ്,മിസ്ട്രെസ് ഗോൾഡ ലൂയിസ്, SITC […]

Continue Reading