വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി. ഇതിനെ തുടർന്ന് അശ്ലീല പോസ്റ്റിൻറെ പേരിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻറെ പേരിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആളെ ഒഴിവാക്കാനും ചേർക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപ്പിൽ അംഗങ്ങൾ ഇടുന്ന പോസ്റ്റിൽ അഡ്മിന് നിയന്ത്രണം ഇല്ല, അത് സെൻസർ ചെയ്യാനും സാധിക്കില്ല. അതിനാൽ തന്നെ ഗ്രൂപ്പിൽ വരുന്ന മോശമോ, അപകടകരമായ കണ്ടൻറിൽ അഡ്മിന് പങ്കില്ലെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നു. […]

Continue Reading

വ്യോമാക്രമണം തുടങ്ങി, സൈനികനടപടി പ്രഖ്യാപിച്ച് റഷ്യ, കീവിൽ ആറിടത്ത് സ്ഫോടനം

സെൻപീറ്റേഴ്സ് ബർഗ്:യുക്രെയ്നിലെ ഡോണ്‍ബാസില്‍ സൈനികനടപടിക്ക് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ടു. സൈനികനടപടി അനിവാര്യമെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. നാറ്റോ വിപുലീകരണത്തിന് യുക്രെയ്‍നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. ബാഹ്യശക്തികള്‍ ഇടപെടരുത്. റഷ്യന്‍ നീക്കത്തിനുനേരെ വിദേശശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. സ്വയംപ്രതിരോധത്തിനും ഭീഷണികള്‍ നേരിടാനുമാണ് റഷ്യന്‍ നീക്കമെന്നും പുടിന്‍ വ്യക്തമാക്കി. പ്രതിരോധത്തിന് മുതിരരുതെന്ന്് യുക്രെയ്ന്‍ സൈന്യത്തിന് പുടിൻ മുന്നറിയിപ്പ് നൽകി. ആയുധം താഴെവച്ച് പിന്തിരിയണമെന്ന് യുക്രെയ്ന്‍ സൈന്യത്തോട് പുടിന്‍ ആവശ്യപ്പെട്ടു. അതേസമയം കീവില് ആറിടത്ത്സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്.

Continue Reading

ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ

ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്‌ലാടിമര്‍ പുടിന്‍ ഉത്തരവിട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താന്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പാര്‍ലമെന്റ് പുടിന് അനുമതി നല്‍കിയിരുന്നു.എന്നാല്‍ അതിന് പിന്നാലെയാണ് സൈന്യത്തിനെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിന്‍ പ്രഖ്യാപിച്ചത്. ഉക്രൈയ്‌നിലെ ഡോണ്‍ ബാസ് മേഖലയിലേക്ക് കടക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.തിരിച്ചടിച്ചാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ […]

Continue Reading

സി.ഡി എസ്.ഭാരവാഹികൾക്ക് സ്വീകരണം നൽകി

1998 ൽ കേരളത്തിൽ രൂപീകരിച്ച കുടുംബശ്രീ പ്രസ്ഥാനം ഇന്ന് സ്ത്രീ മുന്നേറ്റത്തിന്റെ ചാലകശക്തിയായി മാറിയിരിക്കുന്നു.സംസ്ഥാന സർക്കാരിന്റെ പിന്തുണയും ധനസഹായവുമുള്ള കുടുംബശ്രീ പ്രസ്ഥാനത്തിൽ സംസ്ഥാനത്തെ 60 ശതമാനം വരെ സ്ത്രീകൾ അംഗങ്ങളാണ്.3 വർഷം കൂടുമ്പോൾ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.വിജയകരമായി പൂർത്തിയായ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രസ്ഥാനത്തിന്റെ വളർച്ചയും,അവകാശബോധവും,ജനാധിപത്യ ബോധവും വർദ്ധിച്ചതിന്റെ തെളിവാണ്.മാനന്തവാടി ബ്ലോക്ക് പരിധിയിൽ കുടുംബശ്രീ തെരഞ്ഞെടുപ്പ് പൂർത്തിയായി,പുതിയ ഭാരവാഹികൾ ചുമതലയേറ്റു. എടവക,തവിഞ്ഞാൽ, തൊണ്ടർനാട്, വെള്ളമുണ്ട,തിരുനെല്ലി പഞ്ചായത്തുകളിലെCDS ഭാരവാഹികൾക്കും,മാനന്തവാടി നഗരസഭയിലെ CDS ഭാരവാഹികൾക്കും ബ്ലോക്ക് പഞ്ചായത്ത് […]

Continue Reading

സ്വർണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപ.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4600 ആയി. ഇന്നലെ സ്വര്‍ണ വില പവന് 280 രൂപ കൂടിയിരുന്നു. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ […]

Continue Reading

വിദ്യാലയത്തെ ഹരിതാഭമാക്കാന്‍ പൂതാടി ഗവ.യു.പി സ്‌കൂള്‍ ഒരുങ്ങുന്നു

പൂതാടി: വിദ്യാലയത്തെ ഹരിതാഭമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പൂതാടി ഗവ.യു.പി സ്‌കൂള്‍ വിവിധ ഫണ്ടുകള്‍ ഏകോപിപ്പിച്ച് പി.ടി.എ യുടെ സഹായത്താല്‍ വിവിധ ചെടികള്‍ നട്ട് വിദ്യാലയത്തെ മനോഹരമാക്കുകയാണ്. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പൂതാടി ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ എമ്മാനുവല്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സലിം പൂതാടി പ്രധാനാധ്യാപകന്‍ കെ.കെ.സുരേഷ് ,ബിന്ദു, പത്മനാഭന്‍ തുടങ്ങിയവ സംസാരിച്ചു. ചെടികളുടെ സംരക്ഷണം വിവിധ ക്ലാസുകളിലെ കുട്ടികള്‍ ഏറ്റെടുക്കും.

Continue Reading

കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിതെറിച്ചു

കാട്ടിക്കുളം: മാനന്തവാടിയില്‍ നിന്നും കര്‍ണാടക കുട്ടയിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ആര്‍എന്‍കെ 109 നമ്പര്‍ ബസിന്റെ മുന്‍വശത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിതെറിച്ചത്. രാവിലെ എട്ടരയോടെ കാട്ടിക്കുളത്തിന് സമീപം മജിസ്‌ട്രേറ്റ് കവലയിലായിരുന്നു സംഭവം.ബസ്സില്‍ 38 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.ഊരിതെറിച്ച ടയര്‍ സമീപത്തെ നാല് സെന്റ് കോളനിയിലെ അപ്പുവിന്റെ വീടിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്.

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

തരുവണ:കോൺക്രീറ്റ് ചെയ്ത അടിവാരം- അരീക്കര കോളനി റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടക്കാട് നിർവഹിച്ചു.ഇബ്രാഹിം കൊടുവേരി, ബാരിസ് എടവെട്ടൻ, റഷീദ് കെ,സുരേഷ് കെ, രഘു, സൗദ കൊടുവേരി, ഇബ്രാഹിം ഇ, സിറാജ് എം കെ, ആലി എം കെ,മൊയ്‌തു എം കെ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

മഹിള കോൺഗ്രസ് പ്രകടനം നടത്തി

കൽപറ്റ:എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യുപി യിൽ നടത്തുന്ന തിരഞ്ഞെടുപ്പ് പോരാട്ടം 121 ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി ടൗണിൽ പ്രകടനവും യോഗവും നടത്തി. പ്രസിഡന്റ് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ജി. വിജയമ്മ, സംസ്ഥാന സെക്രട്ടറി സി.പി. പു ഷ്പലത, ജിനി തോമസ്, ഉഷ തമ്പി, ബീന ജോസ്, കെ മിനി, ആയിഷ പള്ളിയാൽ, ബീന സജി, ശാന്തമ്മ തോമസ്, കെ. അജിത, കെ.ജെ. വിലാസിനി, […]

Continue Reading

ജയകീയ കൂട്ടായ്മ യോഗം ചേർന്നു

വെള്ളമുണ്ട: റോഡ് നിർമാണത്തിലെ അപാകതയെ തുടർന്നു പണി പൂർത്തിയായി ഒരു വർഷം പിന്നിടുന്നതിനു മുന്നേ പല ഇടങ്ങളിലായി പൊളിഞ്ഞു തുടങ്ങിയ വെള്ളമുണ്ട – ആറുവാൾ റോഡിന്റെ ദുരവസ്ഥക്കെതിരെ പ്രതികരിക്കുവാൻ ഒഴുക്കന്മൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ ജയകീയ കൂട്ടായ്മ യോഗം ചേർന്നു. ശ്രീ. ബിബിൻ വർഗീസ് സ്വാഗതം പറഞ്ഞു. ശ്രീ. ജോയ് വി. ജെ. അധ്യക്ഷൻ ആയിരുന്നു.തുടർന്നു പഞ്ചായത്ത് അധികൃധിതർക്കു പരാതി കൊടുക്കുവാൻ യോഗം തീരുമാനിച്ചു.

Continue Reading