എടവക ഗ്രാമ പഞ്ചായത്ത് പോത്തുകുട്ടികളെ വിതരണം ചെയ്തു

എള്ളു മന്ദം:എടവക ഗ്രാമ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയിൻ കീഴിൽ പട്ടികവർഗ വനിതകൾക്കായി പോത്തുകുട്ടികളെ വിതരണം ചെയ്തു.എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടന കർമം നിർവ്വഹിച്ചു. വികസന കാര്യ ചെയർമാൻ ജോർജ് പടകൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ഷിൽസൺമാത്യു, വെറ്റിനറി സർജൻ ഡോ: ടി.ജി. ശിവദാസൻ, ദിൽഷാദ് കെ ,ബിന്ദു.എസ്;കമല ബാബു പ്രസംഗിച്ചു.പത്ത് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതി വഴി എൺപത്തിമൂന്ന് പട്ടികവർഗ വനിതകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.

Continue Reading

പഠന ലിഖ്‌ന അഭിയാന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കല്‍പ്പറ്റ:കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ‘പഠന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ആരംഭിച്ച സാക്ഷരതാ ക്ലാസുകളിലേക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹാജര്‍ ബുക്ക് തവിഞ്ഞാല്‍ പ്രേരക് കെ.പി ജോണിക്ക് സംഷാദ് മരയ്ക്കാര്‍ കൈമാറി. സാക്ഷരത പദ്ധതികളുടെ ക്യാമ്പയിന് പരിപൂര്‍ണ്ണ സഹകരണം […]

Continue Reading

ഒഴുകൊല്ലി -കുറുമകൊല്ലി റോഡ് ഉദ്ഘാടനം ചെയ്തു

ചെറുകാട്ടൂർ:പനമരം ഗ്രാമപഞ്ചായത്ത്‌ 4 വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ 10 ലക്ഷം മുതൽമുടക്കി നിർമിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ സിനോ പാറക്കാലായിൽ നിർവഹിച്ചു.ആന്റണി വെള്ളാക്കുഴി അധ്യക്ഷത വഹിച്ചു.പനമരം ക്ഷീരസംഘം പ്രസിഡന്റ്‌ ഇ. ജെ സെബാസ്റ്റ്യൻ,ബിജു മൂലക്കര,ജോണി നടുത്തറപ്പിൽ, സീത എന്റെ വീട്,ഷാജി നടുത്തറപ്പിൽ, ബേബി നെല്ലേടത്,ജോസ് എന്നിവർ നേതൃത്വം നൽകി.

Continue Reading

പാണ്ടിക്കടവ് ഫുട്ബാൾ ലീഗിന് സമാപനമായി

മാനന്തവാടി:പാസ്ഫിയെസ്റ്റയുടെ ഭാഗമായി സംഘടിപ്പിച്ച പാണ്ടിക്കടവ് ഫുട്ബാൾ ലീഗിന് സമാപനം.പാസ്ക് പാണ്ടി ക്കടവ് ജേതാക്കളയി. സമാപന ചടങ്ങ് എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. റഫീഖ് മുഖ്യാതിഥിയായിരുന്നു. കെ.ഇ വിജയൻ,വിനോദ് തോട്ടത്തിൽ, ഷിഹാബ് മലബാർ, കുഞ്ഞുമുഹമ്മദ് വിൻ സ്പോട്ട്, ഷബാന യാസ്മിൻ,അബ്ദുള്ള ആയങ്കി,ഷനൂബ് കെ, സാജിദ് എ.പി തുടങ്ങിവർ പങ്കെടുത്തു.

Continue Reading

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ശില്പശാല നടത്തി

വെങ്ങപ്പള്ളി:വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ക്കുളള ശില്പശാല പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഇ കെ രേണുക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നാസർ എം അദ്ധ്യക്ഷനായി. കേന്ദ, സംസ്ഥാന, ഗ്രാമപഞ്ചായത്ത്, ഗുണഭോക്താക്കൾ എന്നിവരുടെ കൂട്ട് ഉത്തരവാദിത്വത്തിൽ നടപ്പിലാക്കുന്ന ബൃഹത്തായ കുടിവെള്ള പദ്ധതിയാണ് ഇവിടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. കേരള വാട്ടർ അതോറിറ്റിയാണ് പദ്ധതിയുടെ നിർവഹണം നടത്തുന്നത്. കുടിവെള്ളം ആവശ്യമായ ഏതൊരു ഭവനത്തിനും പൈപ്പുവഴി സ്ഥിരമായി ശുദ്ധജലം […]

Continue Reading

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്സുമായി ബന്ധപ്പെട്ട് ദിലീപ് സമര്‍പ്പിച്ച 2 ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും തുടരന്വേഷണം റദ്ദാക്കണമെന്ന മറ്റൊരു ഹര്‍ജിയുമാണ് ഇന്ന് കോടതിയുടെ പരിഗണനയില്‍ വരുക. കേസുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ നിര്‍ത്തിവെക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ ദിലീപിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.പ്രോസിക്യൂഷന്‍ വാദങ്ങളെ എതിര്‍ത്ത് ദിലീപ് ഇന്ന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. മാധ്യമ വാര്‍ത്തകളിലൂടെ ജനവികാരം തനിക്കെതിരാക്കാന്‍ ശ്രമമുണ്ടാകുന്നുണ്ടെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് […]

Continue Reading

മുസ്ലീം യുവാവിനെ പശു സംരക്ഷകര്‍ തല്ലിക്കൊന്ന സംഭവം; ബീഹാറില്‍ പ്രതിഷേധം ശക്തമാകുന്നു

ഗോ മാംസം കഴിച്ചെന്ന് ആരോപിച്ച് ബീഹാറില്‍ യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് തെജസ്വി യഥവ് രംഗത്തെത്തി. ബീഹാറില്‍ ക്രമസമാധാനം നഷ്ടപ്പെട്ടെന്ന് തെജസ്വി യഥവ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പശു മാംസം കഴിച്ചെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ കൊന്നത്.കഴിഞ്ഞ ദിവസമാണ് പശു മാംസം കഴിച്ചെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ കൊന്നത്. പശു സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന സംഘമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സമസ്തിപുര്‍ ജില്ലയിലെ ജനതാദള്‍ യുണൈറ്റഡ് […]

Continue Reading

നിയമസഭാ സമ്മേളനം ഇന്നവസാനിക്കും; ബജറ്റ് മാര്‍ച്ച് 11 ന്

പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാംസമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും.ഇന്ന് പിരിയുന്ന സഭ ഇനി മാര്‍ച്ച് 11 നാണ് ചേരുക. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റ് മാര്‍ച്ച് 11 ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.കഴിഞ്ഞ ദിവസം രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയമസഭയിലുന്നയിച്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി നിഷേധിച്ചിരുന്നു. ഇതോടെ പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ നിന്നിറ ങ്ങിപ്പോയി.

Continue Reading

റഷ്യൻ ആക്രമണം… ആഗോള വിപണികളിൽ വൻ തകർച്ച, പരിഭ്രാന്തി. ക്രൂഡ് ഓയിൽ വില 100ഡോളറിന് മുകളിലെത്തി. സെൻസെക്സ് 1100 പോയിൻറ് കുറഞ്ഞു. കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ.ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യന്‍ യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍. അതേസമയം ഓഹരി വിപണികളിൽ വൻ തകർച്ചയാണ്. സെൻസെക്സ് 1100 […]

Continue Reading

ഉക്രൈന്‍ കീവില്‍ ആറിടത്ത് സ്‌ഫോടനം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഉക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു.ഉക്രൈനില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നാണ് ബിബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തത്.ഖാര്‍കിവ്, ഒഡെസ, കിഴക്കന്‍ ഡൊനെറ്റ്‌സ്‌ക് ഒബ്ലാസ്റ്റ് പ്രദേശം എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി സോഷ്യല്‍ മീഡിയയില്‍ അപ്ഡറ്റുകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ന്‍ […]

Continue Reading