രക്ഷാപ്രവർത്തന നടപടികൾ ആരംഭിച്ച് ഇന്ത്യ; അതിർത്തികളിലൂടെ ഒഴിപ്പിക്കാൻ നീക്കം, രജിസ്ട്രേഷന്‍ തുടങ്ങി

യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങി. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. അതിര്‍ത്തികളിലെ റോഡു മാർഗം യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള രജിസ്ട്രേഷന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി.പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫിസുമായി ബന്ധപ്പെടണം. ഇതിനായുള്ള നമ്പറും മെയിൽ ഐഡിയും പ്രസിദ്ധീകരിച്ചു പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയിലെ ലിവിവില്‍ ക്യാംപ് തുടങ്ങും. ഫോണ്‍ +48660460814, +48606700105, […]

Continue Reading

എടവക പഞ്ചായത്തിൽ ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ജനകീയ പ്രക്ഷോഭം

എടവക:എടവക പഞ്ചായത്തിൽ പതിനാറാം വാർഡിൽ വീട്ടിച്ചാൽ പുളച്ചാൽ പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പ്ലാൻറ് ഇരുന്നുറോളം വരുന്ന കുടുംബങ്ങൾ ബുദ്ധിമുട്ടായതിനാൽ പ്ലാന്റിതിരെ സമരവുമായി രംഗത്തിറങ്ങി. 2017 മുതൽ പ്രവർത്തനമാരംഭിച്ച പ്ലാൻറ് നിർത്തിവെക്കണമെന്ന് പല ഘട്ടങ്ങളിലായി നടന്ന സമരത്തിൽ സമര സമിതിയുമായി പഞ്ചായത്ത് ഭരണസമിതിയുമായും പോലീസുമായും പലപ്പോഴായി ചേർന്ന യോഗങ്ങളിൽ നിർത്തിവെക്കാൻ തീരുമാനമെടുക്കുകയും അതിനുള്ള ഉറപ്പുനൽകുകയും ചെയ്തിരുന്നു.എന്നാൽ നിലവിൽ എല്ലാ ഉറപ്പുകളും കാറ്റിൽ പറത്തിക്കൊണ്ട് പ്ലാൻറ് പ്രവർത്തിക്കുന്നത് ജനങ്ങളോടുള്ള വിശ്വാസവഞ്ചനയും ജനകീയ പ്രശ്നങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് സമരസമിതി പറഞ്ഞു. പ്ലാന്റിന്റെ […]

Continue Reading

കമ്പമലയിൽ എൻ.ഐ.എ റെയ്ഡ്

തലപ്പുഴ കമ്പമലയിൽ എൻ.ഐ.എ റെയ്ഡ്. അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് വിജി കൃഷ്ണമൂർത്തിക്ക് വാഹനമൊരുക്കിയ ജീപ്പ് ഡ്രൈവറുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. മാവോയിസ്റ്റ് ബന്ധമുള്ള രേഖകൾ ലഭിച്ചതായും സൂചന.

Continue Reading

മന്നം സമാധി ദിനം ആചരിച്ചു

മാനന്തവാടി:മാനന്തവാടി താലൂക്ക് എൻ.എസ്.എസ് യൂണിയൻ മന്നം സമാധി ദിനം ആചരിച്ചു.പുഷ്പാർച്ചനക്ക് യൂണിയൻ പ്രസിഡന്റ്‌ ഡോ.പി നാരായണൻ നായർ,എംപി ബാലകുമാർ,വിജയൻ തുണ്ടതിൽ,ദാമോദരൻ നായർ,സ്വദേശൻ നായർ, രമണി ടീച്ചർ,ബിന്ദു തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Continue Reading

സിനിമാ മേഖലയലിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മാർഗനിർദേശം: മന്ത്രി വീണാ ജോർജ്

സിനിമാ മേഖലയിൽ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം നടപ്പിലാക്കുന്നതിന് തടസമായി നിൽക്കുന്ന കാര്യങ്ങൾ പരിഹരിക്കാൻ വനിത ശിശുവികസന വകുപ്പ് മാർഗനിർദേശം പുറത്തിറക്കാൻ തീരുമാനിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോർജ്. മാർഗനിർദേശങ്ങളുടെ ഡ്രാഫ്റ്റ് സാംസ്‌കാരിക വകുപ്പും നിയമ വകുപ്പും പരിശോധിക്കും. സിനിമയിലെ പ്രീ പ്രൊഡക്ഷൻ, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയ എല്ലാ സമയത്തും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും മാർഗനിർദേശമെന്നും മന്ത്രി പറഞ്ഞു. വനിത ദിനത്തിന് മുന്നോടിയായി കേരള വനിത ശിശുവികസന വകുപ്പും […]

Continue Reading

ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടാവണം:മുഖ്യമന്ത്രി

ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യു ദിനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം എടുക്കാതിരിക്കുന്നതും തീരുമാനങ്ങളിൽ അനാവശ്യ കാലതാമസം ഉണ്ടാവുന്നതും അഴിമതിയുടെ പട്ടികയിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ട്. അതുകൊണ്ട് ജീവിക്കാൻ തയ്യാറാകണം. ജോലിയിരുന്നു കൊണ്ട് അതിനപ്പുറം സമ്പാദിക്കാമെന്ന് കരുതരുത്.തന്റെ പേന ജനങ്ങളെ സേവിക്കാനാണെന്ന ബോധം ഉദ്യോഗസ്ഥർക്ക് ഉണ്ടാവണം. നിക്ഷേപകരും […]

Continue Reading

ഉക്രൈൻ: നോർക്കയിൽ ഇന്ന് ബന്ധപ്പെട്ടത് 468 വിദ്യാർഥികൾ

ഉക്രൈനിൽ നിന്ന് നോർക്ക റൂട്ട്സുമായി ഇന്ന് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാർഥികൾ. ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് ഏറ്റവും കൂടുതൽ. 200 പേർ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി- 44, ബൊഗോമോളറ്റസ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി-10 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം. ആകെ 20ഓളം സർവകലാശാലകളിൽ നിന്നും വിദ്യാർഥികളുടെ സഹായാഭ്യർഥന ലഭിച്ചു. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. […]

Continue Reading

തവിഞ്ഞാൽ സേവാഭാരതിയ്ക്ക് ചിതാഗ്നി കൈമാറി

വാളാട്: ദേശീയ സേവാഭാരതി തവിഞ്ഞാൽ സേവാഭാരതിയ്ക്ക് ആധുനീക സംവിധാനത്തോടുകൂടിയ മൃതദേഹ സംസ്കരണ ഉപകരണമായ ചിതാഗ്നി കൈമാറി. സേവാഭാരതി ജില്ലാ വൈസ് പ്രസിഡൻറ് പി.പരമേശ്വരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ സേവാഭാരതി പ്രസിഡൻറ് പി.കെ.വീരഭദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ.സുരേഷ്, ഇ.ബി.ഷിംജിത്ത്, ശശി കല്ലംകുന്നേൽ,ഇ.സി.വിജയൻ, എന്നിവർ സംസാരിച്ചു.

Continue Reading

ചരിത്ര പ്രസിദ്ധമായ ബാവലി മഖാം ആണ്ട് നേർച്ച മാർച്ച് 4 മുതൽ 6 വരെ നടത്തപ്പെടും

ബാവലി:കേരള കർണാടക അതിർത്തിയായ ബാവലിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ ആണ്ട് നേർച്ച മാർച്ച് 4 മുതൽ 6 വരെ നടത്തപ്പെടും.ജാതി മത ഭേധമന്യേ ആയിരങ്ങൾ നൂറ്റാണ്ടുകളായി നടത്തപ്പെടുന്ന ബാവലി മഖാം ഉറൂസിൽ സംബന്ധിക്കും.മാർച്ച് 4 ന് ജുമാഅക്ക് ശേഷം പതാക ഉയർത്തും. 5, 6 തീയ്യതികളിലായി മൗലീദ് പരായണം, മജ് ലിസുന്നൂർ വാർഷികം, ദിക്റ് ഹൽഖ, ഖത്തം ദുഅ , കൂട്ട സിയാറത്ത് എന്നിവ നടത്തപ്പെടും. 6 ന് ഉച്ചയ്ക്ക് 1.30. […]

Continue Reading

‘ബീ ദ വാരിയര്‍’ ക്വിസ് മത്സര വിജയികള്‍

കല്‍പ്പറ്റ:ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് സ്വീപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ സെന്റ് മേരീസ് കോളേജിലെ മുഹമ്മദ് ആഷിഖ്, പി.എസ് ഷാഹിദ് എന്നിവര്‍ അടങ്ങിയ ടീം വിജയികളായി. മാനന്തവാടി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ അനുഷ ടോം, അനുഷ ജോസ് എന്നിവരും മീനങ്ങാടി സെന്റ് ജോര്‍ജ് ടീച്ചേഴ്സ് ട്രെയിനിങ്ങ് കോളേജിലെ നിമിഷ എബ്രാഹം, എസ് നവ്നീത എന്നിവരും രണ്ടാം സ്ഥാനം പങ്കിട്ടു. പുല്‍പ്പള്ളി സി.കെ.ആര്‍.എം.സി.ടി.ഇയിലെ എ.ആര്‍ ശരത്, കെ.വി ശാരിക എന്നിവര്‍ മൂന്നാം സ്ഥാനത്തിന് […]

Continue Reading