യുക്രൈനിലെ മെട്രോ സ്റ്റേഷനിലും സ്ഫോടനം; ആക്രമണം കടുപ്പിച്ച് റഷ്യ

മൂന്നാം ദിവസവും ആക്രമണം തുടർന്ന് റഷ്യ. യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷൻ സ്‌ഫോടനത്തിൽ തകർന്നു. കീവിലെ താപവൈദ്യുത നിലയത്തിനുനേരെയും ആക്രമണം നടന്നു.ഏറെക്കുറെ മലയാളി വിദ്യാർത്ഥികളടക്കമുള്ളവർ അഭയം പ്രാപിച്ചിരിക്കുന്ന സ്ഥലമാണ് മിക്ക മെട്രോ സ്റ്റേഷനും ബങ്കറുകളും. പ്രധാനമായും വ്യോമാക്രമണങ്ങളിൽ നിന്നും ഷെൽ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായിട്ടാണ് മിക്കവരും ബങ്കറുകളെയും മെട്രോ സ്റ്റേഷനുകളെയും ആശ്രയിക്കുന്നത്. നിരവധി ആളുകളാണ് കൂട്ടത്തോടെ ബങ്കറുകളിൽ കഴിയുന്നത്. ഒഡേസ തുറമുഖത്ത് റഷ്യ രണ്ട് ചരക്കുകപ്പലുകൾ ആക്രമിച്ചിട്ടുണ്ട്. സമാധാനശ്രമങ്ങൾക്കും ചർച്ചകൾക്കും തയാറാണെന്ന് റഷ്യ അറിയിച്ചിരുന്നുവെങ്കിലും ഇതുമായിബന്ധപെട്ട ഒരു […]

Continue Reading

റഷ്യയുടെ വ്യോമപാത നിരോധിച്ച് ബ്രിട്ടൻ; സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം

റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് പോളണ്ടും ചെക്ക് റിപ്പബ്ലിക്കും. അതിനിടെ, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കി റഷ്യ. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്ഫോടനം നടത്തി. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു.അതേസമയം, താൻ കീവില്‍ ഉണ്ടെന്നും പ്രതിരോധം തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡഡന്‍റ് വൊളോഡിമെര്‍ സെലെന്‍സ്കി പറഞ്ഞു.എന്നാൽ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുട്ടിന്‍ രംഗത്തെത്തിയിട്ടുണ്ട്. ബോർഡറുകൾ പലതും ഇനിയും തുറന്നിട്ടില്ലാത്തതിനാൽ […]

Continue Reading

ഇസ്രായിലിനോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ; മൂന്നാം ദിനവും പോരാട്ടം തുടരുന്നു

യുക്രൈനിന് മുകളില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ റഷ്യയുമായി ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ മധ്യസ്ഥം വഹിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി. ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് സഹായം അഭ്യര്‍ത്ഥിച്ചത്. യുക്രൈനുമായും റഷ്യയുമായും ഒരേപോലെ മികച്ച നയതന്ത്ര ബന്ധമുള്ള ഏക ജനാധിപത്യ രാജ്യമെന്ന നിലയിലാണ് ഇസ്രയേലിന്റെ സഹായം യുക്രൈന്‍ ആവശ്യപ്പെട്ടതെന്ന് ഇസ്രയേലിലെ യുക്രൈന്‍ അംബാസിഡര്‍ അറിയിച്ചു.ഇസ്രയേല്‍ ആവശ്യം നിരസിച്ചിട്ടില്ലെന്നും ഈ ചെസ്സ് കളിയില്‍ തങ്ങള്‍ എവിടെയാണ് എന്ന് അവര്‍ വിലയിരുത്തി വരികയാണ് എന്നുമായിരുന്നു പ്രതികരണമെന്നും അംബാസിഡര്‍ യെവ്‌ജെന്‍ […]

Continue Reading

വോട്ടെടുപ്പിൽ നിന്ന് ഒഴിഞ്ഞു നിന്ന് ഇന്ത്യയും, ചൈനയും

യുക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. യുക്രൈനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം.യുഎസും അല്‍ബേനിയയും ചേര്‍ന്നവതരിപ്പിച്ച പ്രമേയത്തെ 15 അംഗ സമിതിയിലുള്ള 11 രാജ്യങ്ങളും പിന്തുണച്ച് വോട്ട് ചെയ്തു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Continue Reading

യുക്രെയ്ന് കൂടുതല്‍ ആയുധം നല്‍കുമെന്ന് നാറ്റോ

യുക്രെയ്ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍. വ്യോമാക്രമണ പ്രതിരോധ സംവിധാനവും ആയുധങ്ങളും നല്‍കും. യൂറോ–അറ്റ്ലാന്റിക് മേഖല നേരിടുന്നത് വന്‍ സുരക്ഷാ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യൂറോപ്പില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും തയാറാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു.അതിനിടെ രാജ്യത്തിന്റെ അധികാരം പിടിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍. പൊതുജനങ്ങള്‍ക്ക് ആയുധം നല്‍കി സൈന്യത്തെ ദുര്‍ബലമാക്കുന്ന സര്‍ക്കാരിനെ പുറത്താക്കണം. സൈന്യം […]

Continue Reading

രക്ഷാദൗത്യവുമായി ഇന്ത്യ;മലയാളികളടക്കം വിദ്യാർത്ഥികളുടെ ആദ്യസംഘം ഇന്ന് ഇന്ത്യയിലെത്തും

യുക്രെയ്നിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാർ ഇന്ന് നാട്ടിലെത്തും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിൽ റുമാനിയയിൽ നിന്ന് ഡൽഹിയിലേയ്ക്കും മുംബൈയിലേയ്ക്കുമാണ് എത്തുക. കൂടുതൽ പേരെ യുക്രെയ്നിന്റെ അതിർത്തിയിലെത്തിക്കാൻ നടപടി പുരോഗമിക്കുകയാണ്.റുമാനിയൻ അതിർത്തി കടന്ന 470 പേരുടെ സംഘത്തെ ആണ് ഇന്ന് തിരികെ ജന്മനാട്ടിലേക്ക് എത്തിക്കുക.സംഘത്തിൽ 17 മലയാളികളുമുണ്ട്. പോളണ്ട് ഉൾപ്പെടെ മറ്റു രാജ്യങ്ങൾ വഴിയുള്ള രക്ഷപ്രവർത്തനവും പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു. അതെസമയം കീവ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് എത്തിക്കാനുളള നടപടികൾ സംബന്ധിച്ച് കേന്ദ്രസർക്കാർ […]

Continue Reading

‘യുദ്ധം അപമാനകരമായ കീഴടങ്ങല്‍’: സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി പോപ്പ് ഫ്രാന്‍സിസ്. ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ച് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം (#PrayTogether) , യുക്രൈന്‍ (#Ukraine) എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ക്രൂശിതമായ ക്രിസ്തുവിന്‍റെ ചിത്രത്തില്‍. ‘എല്ലാ യുദ്ധക്കളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. രാഷ്ട്രീയത്തിന്‍റെയും മനുഷ്യത്വത്തിന്‍റെ പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍’ ഫ്രാന്‍സിസ് മാര്‍പാപ്പ രേഖപ്പെടുത്തി.വെള്ളിയാഴ്ച നടന്ന മറ്റൊരു സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ചു. റഷ്യന്‍ […]

Continue Reading

അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണി മന്ത്രി വീണ ജോർജിനെ സന്ദർശിച്ചു

തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഒന്‍പതാം റാങ്ക് നേടിയ അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണി മന്ത്രി വീണ ജോർജിനെ സന്ദർശിച്ചു.എറണാകുളം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ഉണ്ണി.നാഗമനയിലെ ആദ്യ ഡോക്ടറാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഉണ്ണി തിരുവനന്തപുരത്തെത്തിയത്.ലോക്കല്‍ ഗാര്‍ഡിയനായ ഔസേപ്പച്ചനും ഉണ്ണിയോടാപ്പം ഉണ്ടായിരുന്നു.ഉണ്ണിയ്ക്ക് ആശംസകളും നേരുന്നതോടപ്പം ഉണ്ണിയുടെ പ്രയത്‌നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണ് മന്ത്രി വീണ ജോർജ് പറഞ്ഞു.

Continue Reading

ജാഗ്രതസമിതി അംഗങ്ങൾക്കായി ക്ലാസ്സ്‌ സംഘടിപ്പിച്ചു

പനമരം:പനമരം ഗ്രാമ പഞ്ചായത്ത് വാർഡ്-4 ചെറുകാട്ടൂരിൽ ജാഗ്രതസമിതി അംഗങ്ങൾക്കായി ക്ലാസ്സ്‌ സംഘടിപ്പിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ സിനോ പാറക്കാലായിൽ അധ്യക്ഷത വഹിച്ചു.തലപുഴ എ. എസ്‌.ഐ സാദിർ ക്ലാസ് എടുത്തു സംസാരിച്ചു.സീതാ ലക്ഷ്മി സ്വാഗതം പറഞ്ഞു. സൗജത്‌ ഉസ്മാൻ,ലിസി പത്രോസ്,ഹാജറ അഷ്‌റഫ്,ഹേമലത,ബിന്ദു വി ആർ,സണ്ണി ചെറുകാട്ട് എന്നിവർ സംസാരിച്ചു

Continue Reading

സ്വർണവിലയിൽ ഇടിവ്

കൊച്ചി: യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിനു പിന്നാലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 37,480 ല്‍ എത്തി.ഗ്രാം വില 40 രൂപ താഴ്ന്ന് 4685 ആയി. ഇന്നലെ യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. രാവിലെ 680 രൂപ കൂടിയ പവന്‍ വില ഉച്ചയോടെ 320 രൂപ വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യ ആക്രമണം […]

Continue Reading