സംസ്ഥാനത്ത് ഇന്ന് 3262 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 3262 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,564 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,09,157 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2407 […]

Continue Reading

കോഴിക്കോട് താമരശേരിയില്‍ 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട് താമരശേരിയില്‍ 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൂനൂര്‍ വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ് (37)നെയാണ് താമരശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലക്കണ്ടി, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി അശ്വകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ആന്ധ്രപ്രദേശില്‍ നിന്ന് ലോറിയില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ച് ചില്ലറവില്‍പനക്കാര്‍ക്ക് നല്‍കുന്നതാണ് ഇയാളുടെ രീതി. എത്തിക്കുന്ന കഞ്ചാവ് സൂക്ഷിക്കുന്നതിനായി അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റില്‍ വാടക വീട് എടുത്ത് കഴിയുകയായിരുന്നു. വെളളിയാഴ്ച്ച കൊടുവളളിയില്‍ നിന്നും 14 കിലോ കഞ്ചാവുമായി പിടിയിലായ ഷബീറില്‍ നിന്നുമാണ് […]

Continue Reading

പദ്മരാജന്‍ ചലച്ചിത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പി പദ്മരാജന്‍ ട്രസ്റ്റിന്റെ 2021ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍,(25000രൂപ, ശില്പം, പ്രശസ്തി പത്രം)മികച്ച തിരക്കഥാകൃത്ത് (15000രൂപ, ശില്പം,പ്രശസ്തി പത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍. 2021ല്‍ സെന്‍സര്‍ചെയ്ത സിനിമകളും ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തവയും പരിഗണിക്കും. DVD/ ബ്ലു റേ ഡിസ്‌ക്ക് /പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയക്കേണ്ടത്.2021 ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് നോവല്‍ പുരസ്‌കാരത്തിന് പരിഗണിക്കുക.(20000രൂപ, ശില്പം, പ്രശസ്തി പത്രം ) നോവലുകളുടെ മൂന്ന് കോപ്പി അയയ്ക്കണം.15000രൂപ, ശില്പം […]

Continue Reading

ഹിജാബ് നിരോധനത്തിനെതിരെ വനിതാ ലീഗ് പ്രതിഷേധ ധർണ്ണ

കൽപ്പറ്റ: വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹിജാബ് നിരോധനത്തിനെതിരെ കൽപ്പറ്റയിൽ പ്രതിഷേധ ധർണ്ണ നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീറ അബൂബക്കർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.കെ അബൂബക്കർ, വനിതാ ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് റസീന അബ്ദുൽഖാദർ, മണ്ഡലംലീഗ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജില്ലാ പഞ്ചായത്ത് […]

Continue Reading

യുക്രൈനില്‍ നിന്ന് 27 മലയാളി വിദ്യാര്‍ഥികള്‍ ഇന്ന് മുംബൈയിലെത്തും

യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുമായി ആദ്യ വിമാനം ഇന്ന് മുംബൈയിലെത്തും. വൈകീട്ട് ഏഴു മണിയോടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ 27 മലയാളി വിദ്യാര്‍ത്ഥികളും ഉണ്ടായിരിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍.രാത്രി മുംബൈയിലെത്തുന്ന ഇവര്‍ക്ക് വേണ്ട താമസവും ഭക്ഷണവും നവി മുംബൈയിലെ വാഷി കേരള സിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലയാളി വിദ്യാര്‍ഥികളെ ലക്ഷ്യ സ്ഥലങ്ങളില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ മുംബൈയിലെ നോര്‍ക്ക ഓഫീസിന്റെ നേതൃത്വത്തിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Continue Reading

പാസിംഗ് ഔട്ട് പരേഡ് നടത്തി

എള്ളു മന്ദം:എടവക ഗ്രാമ പഞ്ചായത്തിലെ എള്ളു മന്ദം വാർഡിൽ നിന്നും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇരുനൂറ് പ്രവൃത്തി ദിനങ്ങൾ പൂർത്തീകരിച്ച പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രജിത മണിയൻ പുതൂർ, സുമ ബാലകൃഷ്ണൻ പിലാക്കണ്ടി, സുജാത ബാബു മാക്കണ്ടി എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ആദരിച്ചു. എ.ഡി.എസ് പ്രസിഡണ്ട് ലാലി റോജസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അക്കൗണ്ടൻ്റ് ഷീന തോമസ് പ്രസംഗിച്ചു

Continue Reading

പാസിംഗ് ഔട്ട് പരേഡ് നടത്തി

പനമരം:പനമരം ഗവൺമെൻറ് ഹൈസ്കൂളിലെ സ്റ്റുഡൻ്റസ് പോലീസ് കേഡടിൻ്റെ പാസിങ് ഔട്ട് പരേഡ് പനമരം ഹൈസ്കൂൾ ഗ്രൗണ്ടിൽ വർണാഭമായ പരിപാടികളോടെ നടത്തി.പാസിംഗ് ഔട്ട് ഔദ്യോഗികമായി പനമരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആസിയ ടീച്ചർ സല്യൂട്ട് സ്വീകരിച്ചു . ഹെഡ്മാസ്റ്റർ മോഹനൻ മാസ്റ്റർ,സി.ഐ റെജീന കെ ജോസ് എന്നിവർ പങ്കെടുത്തു.കൂടാതെ സി അർ ദിനേശ്,പ്രസീദ എം എസ്,രേഖ കെ. നവാസ് ടി എന്നിവർ പങ്കെടുത്തു.

Continue Reading

എടവക ഗ്രാമ പഞ്ചായത്ത് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു

എടവക:സ്ത്രീകൾക്കെതിരെയുള്ള അക്രമവും വിവേചനവും തടയുന്നതിനായുള്ള ഓറഞ്ച് ദി വേൾഡ് ക്യാമ്പെയിൻ്റെ ഭാഗമായി സ്ത്രീകളുടെ രാത്രി നടത്തം-പൊതു ഇടം എൻ്റേതും എന്ന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ്‌ മാസ്റ്റർ മെഴുകുതിരി തെളിച്ച് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ ചെയർപേഴ്സൺ ജെൻസി ബിനോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത്, പഞ്ചായത്ത് മെമ്പർമാരായ ഗിരിജ സുധാകരൻ, അഹമ്മദ് കുട്ടി ബ്രാൻ, ഐ.സി.ഡി.എസ് സൂപ്ര വൈസർമാരായ ശ്രുതി.കെ.വി, ഷിഞ്ചു ഭരതൻ, എടവക […]

Continue Reading

ടൂറിസത്തെ തകർക്കരുത്ഃഡബ്ലു.ടി.എ

വൈത്തിരി :- വയനാട്ടിൽ RTO നിരന്തരം ടൂറിസ്റ്റ് ബസ്സുകളെയും, ടാക്സികളെയും നോക്കി പിടിച്ചു പിഴ ചുമത്തുന്നു. ടൂറിസ്റ്റ് സർവീസ് നടത്തുന്നവർക്ക് വയനാട്ടിലേക്ക് വരാൻ പേടിപ്പെടുത്തുന്നത് മറ്റു ലോബികളെ സഹായിക്കാൻ ആണ് എന്ന് WTA വൈത്തിരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇന്ന് രാവിലെ ലക്കിടിയിൽ സമാന സംഭവം ഉണ്ടാകുകയും WTA ഇടപെടൽ മൂലം RTO ചെക്കിങ് നിർത്തി പോകുകയും ആണ് ഉണ്ടായത്. ടൂറിസ്റ്റ് വണ്ടികളെ മാത്രം ഫോക്കസ് ചെയ്യുന്ന രീതി ഇനി അവസാനിപ്പിക്കണം. ഇതിനു മുൻപും ഇത്തരം സാഹചര്യം […]

Continue Reading

അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ തൂങ്ങിമരിച്ചു

കല്‍പ്പറ്റ: അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ തൂങ്ങിമരിച്ചു. വയനാട് വൈത്തിരിയിലാണ് സംഭവം. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്.മകന്‍ മഹേഷിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വൈത്തിരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Continue Reading