മുൻ മിസ് അമേരിക്ക കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

മുൻ മിസ് യുഎസ്എ ചെസ്ലി ക്രിസ്റ്റ്(30) ആത്മഹത്യ ചെയ്തു. മാൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽ നിന്നാണ് ഇവർ ചാടിയതെന്ന് ന്യൂയോർക്ക് പോലീസ് അറിയിച്ചു. ഈ കെട്ടിടത്തിന്റെ ഒമ്പതാം നിലയിലാണ് ചെസ്ലി താമസിച്ചിരുന്നത്. അഭിഭാഷകയും ഫാഷൻ വ്‌ളോഗറും ടിവി കറസ്‌പോണ്ടന്റുമായിരുന്നു ചെസ്ലി. 2019ലാണ് അവർ മിസ് അമേരിക്ക പട്ടം നേടിയത്. മൂന്ന് ബിരുദം സ്വന്തമായിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടി വരുന്നവരുടെ ശിക്ഷാ കാലാവധി കുറയ്ക്കാനായി തടവുകാർക്ക് സൗജന്യ നിയമസഹായവും ചെസ്ലി ചെയ്തുനൽകിയിരുന്നു

Continue Reading

24 മണിക്കൂറിനിടെ 1.67 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1192 പേർ മരിച്ചു

രാജ്യത്ത് ഏറെ ദിവസത്തിന് ശേഷം കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.7 ശതമാനത്തിൽ നിന്ന് 11.6 ശതമാനത്തിലേക്ക് കുറഞ്ഞു. അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 1192 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,54,076 പേർ രോഗമുക്തി നേടി.നിലവിൽ 17,43,059 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 4.14 കോടി പേർക്കാണ് കൊവിഡ് […]

Continue Reading

ഇ ഡി മുൻ ജോയന്റ് ഡയറക്ടർ രാജേശ്വർ സിംഗ് സ്വയം വിരമിച്ചു; ബിജെപി സ്ഥാനാർഥിയാകും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻ ജോയന്റ് ഡയറക്ടർ രാജേശ്വർ സിംഗ് സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് രാജേശ്വർ സിംഗിന്റെ തീരുമാനം. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻപൂരിലെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന. 2ജി സ്‌പെക്ട്രം, അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ഇടപാടുകളിൽ രണ്ടാം യുപിഎ സർക്കാരിനെ വലച്ച നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു രാജേശ്വർ സിംഗ്. നരന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവർ ഇന്ത്യയെ ലോകശക്തിയാക്കാൻ പ്രയത്‌നിക്കുന്നവരാണെന്നും അവരോടൊപ്പം രാഷ്ട്ര നിർമാണത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നതായും രാജേശ്വർ […]

Continue Reading

ബജറ്റുമായി കേന്ദ്ര ധനമന്ത്രി രാഷ്ട്രപതിഭവനിൽ

ബജറ്റുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതിഭവനിലെത്തി. 11 മണിക്കാണ് കേന്ദ്ര ബജറ്റ് അവതരണം. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ യോഗം പത്തരയ്ക്ക് ആരംഭിക്കും. കൊവിഡിനെത്തുടർന്ന് പ്രതിസന്ധി തുടരുന്ന സമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അഞ്ച് സംസ്ഥാനങ്ങളില നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.ക‌ർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കാ‍ർഷികരംഗത്തും പ്രഖ്യാപനങ്ങളുണ്ടായേക്കും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുമുള്ള നടപടികൾ ബജറ്റിലുണ്ടാകും. കൊവിഡ് തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖല ശക്തിപ്പെടുത്തുനതിനും പദ്ധതികൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ബൈപ്പാസ് റൈഡർ സർവ്വീസ് പദ്ധതിയുമായി കെഎസ്ആർടിസി

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ബൈപ്പാസ് റൈഡർ സർവ്വീസുമായി കെ എസ് ആർ ടി സി. യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനാണ് കെഎസ്ആർടിസി സൂപ്പർ ക്ലാസ് ബൈപാസ് റൈഡർ സർവീസുകൾ ആരംഭിക്കുന്നത്. കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്സ്, സൂപ്പർഫാസ്റ്റ് സർവീസുകൾ ഫെബ്രുവരി രണ്ടാം വാരത്തോടെ ആരംഭിക്കും.നിലവിലെ സൂപ്പർക്ലാസ് സർവീസ് ബൈപ്പാസ് റൈഡർ സർവീസായി പുനഃക്രമീകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ബൈപ്പാസുകൾ കൂടുതലായി […]

Continue Reading

ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്; സെൻസെക്സ് 691 പോയിന്റ് ഉയർന്നു

ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സ് 691 പോയിന്റ് ഉയർന്നു. നിഫ്റ്റി 186 പോയിന്റ് ഉയർന്നു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷയും ബജറ്റില്‍ അടിസ്ഥാന സൗകര്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനുള്ള സാധ്യതയും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബിപിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, ഐഒസി, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Continue Reading

കല്ലമ്പലത്ത് പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം കല്ലമ്പലത്ത് പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. പ്രസിഡൻസി ജംഗ്ഷനില്‍ വച്ചുണ്ടായ അപകടത്തിൽ അജിത് (29) ആണ് മരിച്ചത്. സുഹൃത്ത് പ്രമോദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിക്കപ്പ് വാൻ ഓടിച്ച ഇരുവരുടെയും സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്യുകയാണ്. മൂവരും ഒരുമിച്ച് മദ്യപിച്ചെന്നും വാക്കുതർക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. സ്വാഭാവിക അപകടമാണോ ദുരൂഹതയുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading

മാവേലിക്കരയില്‍ അമ്മയും പെൺമക്കളും കത്തിക്കരിഞ്ഞനിലയിൽ

അമ്മയും പെൺമക്കളും കത്തിക്കരിഞ്ഞനിലയിൽ. മാവേലിക്കര താമരക്കുളത്താണ് സംഭവംഅമ്മയും ബുദ്ധിമാന്ദ്യമുള്ള രണ്ടു പെൺമക്കളെയുമാണ് വീടിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്പ്രസന്ന (56), ശശികല (34), മീനു (24) എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Continue Reading

കൽപ്പറ്റയിൽബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന് സമീപം ഇന്നലെ രാത്രി പത്തരയോടെ നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.കൽപ്പറ്റ ബൈപ്പാസ് റോഡിലെ കുന്നുമ്മൽ ധനുപ് (33) ആണ് മരിച്ചത്.ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ചാണ് അപകടം.സഹയാത്രികൻ കൽപ്പറ്റ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജംഷീറിനെ പരിക്കുകളോടെ മേപ്പാടി ഡിഎംവിംസ് മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു.വിദേശത്ത് നിന്ന് ധനുപ് കഴിഞ്ഞ മാസമാണ് നാട്ടിൽ വന്നത്. ആർ ടി ഒ ഓഫിസ് മുൻ ജീവനക്കാരനായ സുബ്രമണ്യനാണ് പിതാവ്.മാതാവ്: വിലാസിനി :ഭാര്യ ഐശ്വര്യ.മകൻ പ്രിലോഗ്.ദിലീപ് ധന്യ എന്നിവർ […]

Continue Reading