മീഡിയ വണ്ണിന് നിരോധനം; വയനാട് പ്രസ്‌ക്ലബ് പ്രതിഷേധിച്ചു

കല്‍പ്പറ്റ:മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ വയനാട് പ്രസ് ക്ലബ് പ്രതിഷേധിച്ചു. നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ വിലക്ക് ഉപയോഗിച്ച് നേരിടുന്നത് ഭരണകൂട ഭീകരതയാണെന്ന് പ്രസ് ക്ലബിന് മുന്നില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ജനാധിപത്യ ധ്വംസനമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിയിലൂടെ നടത്തിയത്. വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കലാണ്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഭരണകൂടം തങ്ങളുടെ ഇഷ്ടങ്ങള്‍ മാത്രമെ വാര്‍ത്തയാകാവൂ എന്ന ഏകാധിപത്യ നിലപാടാണ് നിലവില്‍ സ്വീകരിക്കുന്നത്. ഇത്തരം […]

Continue Reading

ആനകുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: ചെതലയം റേഞ്ചിലെ പാതിരി വെള്ളുപാടി താഴെചാലിൽ വനത്തിൽ ആനകുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.നാലര വയസ് പ്രായം തോന്നുന്ന കുട്ടിയാനയുടെ ശരീരത്തിൽആനകൾ തമ്മിൽ കുത്തു കൂടിയ പരിക്കുകൾപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.

Continue Reading

എം.ബി.ബി.എസ് ഒന്നാം വർഷ പ്രവേശനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് കേരള എൻട്രൻസ് കമ്മിഷണറിൽ നിന്നും അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ഫെബ്രുവരി 3 മുതൽ 7 വരെ രാവിലെ 10 മുതൽ 3 വരെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ (ഗോൾഡൻ ജൂബിലി അലുമിനി ഓഡിറ്റോറിയം) എത്തണം.അലോട്ട്‌മെന്റ് മെമ്മോ, അഡ്മിറ്റ് കാർഡ്, നീറ്റ് റിസൾട്ട് ഷീറ്റ്, കീം ഡാറ്റാ ഷീറ്റ്, ഫീസ് രസീത്, എസ്.എസ്.എൽ.സി, പ്ലസ് ടു മാർക്ക് ലിസ്റ്റ് & […]

Continue Reading

ജനുവരി മാസം റേഷൻ വിഹിതം കൈപ്പറ്റിയവരിൽ വർദ്ധന: മന്ത്രി

സെർവർ തകരാർ സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വൻ വർദ്ധനവ്. ജനുവരി മാസം റേഷൻ വിഹിതം കൈപ്പറ്റിയവരുടെ എണ്ണത്തിൽ മുൻ മാസങ്ങളെ അപേക്ഷിച്ച് വർദ്ധനവുണ്ടായതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്ത് നിലവിലുള്ള 91,81,378 റേഷൻ കാർഡുടമകളിൽ 85.40 ശതമാനം (78,38,669) പേർ റേഷൻ വിഹിതം കൈപ്പറ്റി. തിങ്കളാഴ്ച 8,09,126 കാർഡുടമകൾ റേഷൻ കൈപ്പറ്റി. സെപ്റ്റംബർ, ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന കാർഡുടമകളുടെ എണ്ണവും വാങ്ങിയ ശതമാനവും: സെപ്റ്റംബർ- 91,10,237 – […]

Continue Reading

പഠനോപകരങ്ങൾ വിതരണം ചെയ്യ്തു

മാനന്തവാടി: മാനന്തവാടി നഗരസഭ വള്ളിയൂർക്കാവ് എൻ.എം.യു.പി.സ്ക്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡപൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സിന്ധു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ശ്യാമള, പ്രശാന്ത് മാസ്റ്റർ, എം.പി, സ്കൂൾ പി.ടി.എ പ്രസിഡണ്ട് പി.സി.ചന്ദൻ എന്നിവർ സംസാരിച്ചു.

Continue Reading

വീഡിയോ കാണാം.. ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം?

ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം? വീഡിയോ കാണാം

Continue Reading

സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്

മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്. സെൻട്രൽ റെയിൽവേയുടെ വിവിധ ക്ലസ്റ്ററുകളിലാണ് അവസരം. സെൻട്രൽ റെയിൽവേയുടെ വിവിധ ക്ലസ്റ്ററുകളിലെ വിവിധ ട്രേഡുകളിലെ 2422 അപ്രന്റിസ്ത സ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷ 2022 ജനുവരി 17 മുതൽ 2022 ഫെബ്രുവരി 16 വരെ നൽകാം . ഒഴിവുകളുടെ വിശദാംശങ്ങൾ മുംബൈ ക്ലസ്റ്റർ (MMCT) 1659ഭൂസാവൽ ക്ലസ്റ്റർ 418പൂനെ ക്ലസ്റ്റർ 152നാഗ്പൂർ ക്ലസ്റ്റർ 114സോലാപൂർ ക്ലസ്റ്റർ 79ആകെ 2422 ട്രേഡുകൾ: ഫിറ്റർവെൽഡർകാർപെന്റർപെയിന്റർ (ജനറൽ)ടെയ്ലർ (ജനറൽ)ഇലക്ട്രീഷ്യൻമെഷീനിസ്റ്റ്‌വെൽഡർപ്രോഗ്രാമിങ്‌ […]

Continue Reading

എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി:മീഡിയ വൺന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഫാഷിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പൽകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡണ്ട് നൗഫൽ പഞ്ചാരക്കൊല്ലിമുൻസിപ്പൽ പ്രസിഡണ്ട് ഫൈസൽ പഞ്ചാരക്കൊല്ലി മുനിസിപ്പൽ സെക്രട്ടറി സുബൈർ മാനന്തവാടി എന്നിവർ നേതൃത്വം നൽകി.

Continue Reading

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

തിരുവനന്തപുരം:ഒരാഴ്ചക്കിടെ തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് ദിവസവും വില കുറയുകയായിരുന്നു. ഒരു ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇന്ന് ഒരു ഗ്രാം സ്വര്‍ണ വില 10 രൂപ കുറഞ്ഞു. 4490 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇന്നലെ 80 രൂപയുടെ കുറവുണ്ടായി. 35920 രൂപയാണ് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 15 രൂപയാണ് […]

Continue Reading

കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു

കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം അവസാനിച്ചു.എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍ഐസിയുടെ സ്വകാര്യവത്കരണവും ഉടനുണ്ടാകുമെന്ന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.കൊവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും […]

Continue Reading