കൊവിഡ്; അഖിലേന്ത്യാ മെഡിക്കൽ പ്രവേശന നീറ്റ് പിജി പരീക്ഷ മാറ്റി

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ആറ് മുതൽ എട്ടാഴ്ചത്തേക്കാണ് പരീക്ഷ മാറ്റിയത്.മാർച്ച് 12 ന് പരീക്ഷ നടത്താൻ ആയിരുന്നു തീരുമാനം. കൊവിഡ് സാഹചര്യം കണക്കിൽ എടുത്താണ് പരീക്ഷകൾ മാറ്റിയത്. നിലവിൽ നീറ്റ് പി.ജി കൗൺസിലിങ് ഇപ്പോൾ നടക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ആറ് മുതൽ എട്ടാഴ്ചത്തേക്ക് പരീക്ഷ നീട്ടിവയ്ക്കാൻ ആരോഗ്യമന്ത്രാലയം നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന് നിർദേശം നൽകി. കഴിഞ്ഞ […]

Continue Reading

ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു

സ്വന്തമായി പരീക്ഷാമാന്വല്‍ ഉള്ള ഇന്ത്യയിലെ ചുരുക്കം ചില ബോര്‍ഡുകളില്‍ ഒന്നാണ് കേരള ഹയര്‍ സെക്കന്‍ററി പരീക്ഷാബോര്‍ഡ്. അതുകൊണ്ടുതന്നെ നമ്മുടെ പരീക്ഷാമാന്വലിന് വളരെയേറെ അംഗീകാരവും ആവശ്യക്കാരുമുണ്ട്. 2005 ലാണ് ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. 2005 ലെ മാന്വലിലെ വ്യവസ്ഥകളില്‍ പലതും ഇന്നത്തെ പരീക്ഷാസമ്പ്രദായവുമായി പൊരുത്തപ്പെടാത്ത സാഹചര്യമുണ്ട്. കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമായതിനാല്‍ മാന്വല്‍ പരിഷ്ക്കരിക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ട് 17.08.2018 ല്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.പരിഷ്കരണ നടപടികള്‍ ആരംഭിച്ചു എങ്കിലും കോവിഡ് മഹാമാരി മൂലം […]

Continue Reading

തിരുവല്ലയിൽ തൊഴിലാളിയെ കരാറുകാർ അടിച്ചു കൊന്നു

തിരുവല്ല കല്ലൂപ്പാറയിൽ മാർത്താണ്ഡം സ്വദേശിയായ തൊഴിലാളി മർദനമേറ്റ് കൊല്ലപ്പെട്ടു. കല്ലൂപ്പാറ കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത്.കരാറുകാരായ മാർത്താണ്ഡം സ്വദേശി സുരേഷ്, ആൽബിൻ ജോസ് എന്നിവർ ചേർന്ന് രാത്രിയിൽ മർദ്ദിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ പുലർച്ചെ നാല് മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Continue Reading

സംസ്ഥാനത്തെ കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. പ്രതിദിന രോഗബാധയിൽ കുറവുണ്ടാകുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.അതേസമയം, നിലവിലെ നിയന്ത്രണങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നതും പരിശോധിക്കും. കാറ്റഗറിയിലെ ജില്ലകൾ പുന:ക്രമീകരിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും. വരുന്ന ഞായറാഴ്ച സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയ്രന്തണം തുടരാൻ ക‍ഴിഞ്ഞ അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേരുക.

Continue Reading

ആസ്റ്റർ വയനാടിൽ കീമോതെറാപ്പി യൂണിറ്റ് ആരംഭിച്ചു

മേപ്പാടി: കാൻസർ ചികിത്സാ രംഗത്ത് വളരെ അനിവാര്യമായ കീമോതെറാപ്പിക്കായി ജില്ലയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അത്തരം രോഗികൾക്ക് ആശ്വാസമേകാൻ ആസ്റ്റർ വയനാട് കാൻസർ രോഗ വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. നിതിൻ എബ്രഹാമിന്റെ നേതൃത്വത്തിൽ കീമോതെറാപ്പി ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാർഡും മെഡിസിൻ മിക്സിങ് യൂണിറ്റും പ്രവർത്തിച്ചുവരുന്നു. ഇതോടെ കീമോതെറാപ്പിക്കുവേണ്ടി മറ്റു ജില്ലകളെ ആശ്രയിച്ചുവരുന്ന രോഗികൾക്ക് നീണ്ട യാത്രകളും അതിനു വേണ്ടിയുള്ള ഭാരിച്ച ചെലവുകളും ഒഴിവാക്കാൻ […]

Continue Reading

കെ.സി.വൈ.എം നിവേദനം നൽകി

പേരിയ:ആലാറ്റിൽ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ആലാറ്റിൽ ഹെൽത്ത്‌ സെന്ററിൽ ആവിശ്യമായ സേവനങ്ങൾ ലഭ്യക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് പേരിയ സി.എച്.സി മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നിവേദനം സമ്മർപ്പിച്ചു. നാളെറേയായിട്ടും ഹെൽത്ത്‌ സെന്ററിൽ ആവിശ്യമായ സേവനങ്ങൾ ലഭ്യമല്ല. 20,21,22 വാർഡുകളിലെ ജനങ്ങൾ എന്തെങ്കിലും ചെറിയ ആവിശ്യങ്ങൾക്ക് വേണ്ടി മറ്റു സ്ഥലങ്ങൾ അനോഷിക്കേണ്ട അവസ്ഥയാണ്. ഇതിനെതിരെ പരിഹാരം കാണുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിറ്റ് ഭാരവാഹികളായ അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ, അജിൻ ബിജു നെല്ലിക്കുന്നേൽ, ജെറിൻ ജോർജ് പേപ്പതിയിൽ, അതുൽ മോളത്ത് മറ്റു യൂണിറ്റ് […]

Continue Reading

നെടുംതന, കക്കേരി കോളനികള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

തിരുനെല്ലി:തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നെടുംതന, കക്കേരി കോളനികള്‍ ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. വനാവകാശ നിയമപ്രകാരം കൈവശ രേഖ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. കക്കേരി,നെടുംതന കോളനിയില്‍ നിന്ന് 111 അപേക്ഷകളാണ് കൈവശ രേഖ അനുവദിക്കുന്നതിനായി പരിഗണിക്കുന്നത്. കൈവശ രേഖ ഇല്ലാത്തതിനാല്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും കുടുംബങ്ങള്‍ ആശങ്ക പങ്കുവെച്ചു. സബ് ഡിവിഷന്‍ കമ്മറ്റി കൂടി രണ്ടുമാസത്തിനകം പരിഹാര നടപടികള്‍ ഉണ്ടാകുമെന്ന് കളക്ടര്‍ കോളനിവാസികള്‍ക്ക് ഉറപ്പുനല്‍കി. കാട്ടുനായ്ക, പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ ഏറെയുളള നെടുംതന, കക്കേരി […]

Continue Reading

നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ എക്സറേ മെഷിന്‍ ഉടന്‍ സ്ഥാപിക്കും

നല്ലൂര്‍നാട്:നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ എക്സറേ മെഷിന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എ.ഗീത ക്യാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചു. സിവില്‍ ഇലക്ട്രിക് ജോലികള്‍ അടിയന്തരമായി പൂര്‍ത്തികരിച്ച് എകസറേ മെഷിന്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ഡോ. സാവന്‍ സാറാ മാത്യൂ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Continue Reading

മഹാരാഷ്ട്രയില്‍ കൂടുതല്‍ ഇളവുകള്‍; മുംബൈയില്‍ രാത്രി കര്‍ഫ്യൂ ഇല്ല

മുംബൈയില്‍ രാത്രി സഞ്ചാരത്തിന് ഇനി നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്നും നഗരത്തിലെ ബീച്ചുകള്‍, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവ സാധാരണ സമയമനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കാമെന്നും ബിഎംസി പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.റെസ്റ്റോറന്റുകള്‍ക്കും തിയേറ്ററുകള്‍ക്കും സാധാരണ സമയമനുസരിച്ച് പ്രവര്‍ത്തനം തുടരാനും നഗരസഭ അനുവാദം നല്‍കി. എന്നാല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ ഇനിയും കാത്തിരിക്കണം.മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഉള്‍പ്പെടെ 11 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളുടെ കണക്ക് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിന് ശേഷമാണ് തീരുമാനം. […]

Continue Reading

നവീകരിച്ച ബസ്‌ കാത്തിരിപ്പ് കേന്ദ്രം ഉൽഘാടനം ചെയ്തു

എടവക : എടവക ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തീകരിച്ച പതിനേഴാം വാർഡിലെ കമ്മോം ബസ് കാത്തിരിപ്പ് കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം അഹമ്മദ് കുട്ടി ബ്രാൻ, കെ വി സി അമ്മദ്,ശിഹാബ് മുതുവോടൻ ,ഷിജോ ചിറ്റിലപ്പള്ളി ,ഇബ്രാഹിം കൊണിയൻ നിസാർ കുരുടൻ, സുനീർ ബ്രാൻ,ജമാൽ സഹദി, അബ്ദുള്ള ആലി പടിക്കലക്കണ്ടി എന്നിവർ സംബന്ധിച്ചു

Continue Reading