വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ തീയതി നീട്ടി

ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച വാഹന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ സർക്കാർ നീട്ടി. പദ്ധതി പ്രകാരം കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള കുടിശിക സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.31-03-2020 ൽ ഏറ്റവും കുറഞ്ഞത് നാല് വർഷം നികുതി കുടിശിക വരുത്തിയിട്ടുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് നാലു വർഷത്തെ നികുതി കുടിശികയുടെ 30 ശതമാനവും നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും അടച്ച് നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാകാം.

Continue Reading

ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കാസർകോട് മഞ്ചേശ്വരത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.സ്ഥലമുടമ വിശ്വനാഥ ഭട്ടിന്റെയും മരിച്ച ശിവചന്ദിന്റെ കൂടെ ജോലി ചെയ്ത തൊഴിലാളികളുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിനെ കുഴക്കുന്നത്. ആദ്യം കുളത്തിൽ വീണ് മരിച്ചുവെന്ന് സ്ഥലമുടമ പറഞ്ഞെങ്കിലും പിന്നീട് മരം വെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചുവെന്നാണ് മൊഴി നൽകിയത്. ശിവ ചന്ദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് കൂടെയുണ്ടായിരുന്ന ബന്ധു അറിയിച്ചു. […]

Continue Reading

ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം: കാന്തപുരം

കോഴിക്കോട്: കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബ് ധരിച്ച മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചത് മൗലികാവകാശ ലംഘനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.ഇന്ത്യ ബഹുസ്വര മതേതര രാജ്യമാണെന്നും മറ്റെല്ലാം ആ അവിഭാജ്യ ആശയത്തിന്റെ കീഴിലാണെന്നും ഭരണാധികാരികള്‍ മനസിലാക്കാതിരിക്കുന്നത് ഗുരുതരമായ തെറ്റാണ്. മുസ്ലീങ്ങളെ ഈ രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ചിലരുടെ മനസിലുള്ളതെന്ന് സംശയിക്കുന്ന നിലയിലാണ് കാര്യങ്ങള്‍.രാജ്യത്തെ ഓരോ പൗരനും ഇഷ്ടമുള്ള മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ മൗലികാവകാശമായി നമ്മുടെ ഭരണഘടന […]

Continue Reading

ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഡോക്ടർ പ്രതീക് സാംദാനിയുടെ കീഴിലുള്ള മെഡിക്കൽ സംഘമാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഗായികയുടെ ആരോഗ്യ നില നിരീക്ഷിക്കുന്നത്.ആരോഗ്യനിലയിൽ നേരിയ വ്യത്യാസമുണ്ടെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് കുറച്ച് സമയം മുൻപ് ഡോ പ്രതീക് സമദാനി മാധ്യമങ്ങളോട് പറഞ്ഞത്.കഴിഞ്ഞ മാസം ആദ്യമാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയത്.വീണ്ടും ആരോഗ്യ നില വഷളായതിനെ തുടർന്ന് […]

Continue Reading

മുസ്ലിം യൂത്ത്‌ ലീഗ്‌ സ്പോർട്ട്സ്‌ കിറ്റുകൾ നൽകി

കെല്ലൂർ:കെല്ലൂർ ടൗൺ മുസ്ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്പോർട്ട്സ്‌ ഇനങ്ങൾക്കുള്ള കിറ്റുകളുടെ വിതരണോത്ഘാടനം മുസ്ലിം യൂത്ത്‌ ലീഗ്‌ ജില്ല ട്രഷറർ ഉവൈസ്‌ എടവെട്ടൻ നിർവ്വഹിച്ചു.സി കെ അബ്ദുറഹ്മാൻ,ആഷിഖ്‌ എം.കെ,എൻ റസാഖ്‌,എം.കെ അഷ്കർ,റഷീദ്‌ കമ്പർ,ഷമീർ തുരുത്തിയിൽ,ഉനൈസ്‌ കാഞ്ഞായി,മഷ്‌ഹൂദ്‌ പുറക്ക എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

പ്രയാണം ക്യാമ്പയിൻ സംഘടിപ്പിച്ചു

കുഞ്ഞോം:പുതിയ കാലം പുതിയ ഭാവം എന്ന പ്രമേയത്തിൽ കുഞ്ഞോം ശാഖയിൽ പ്രയാണം 2021 – 22- ക്യാമ്പയിൻനിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രടറി പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. അഹമ്മദ് മാസ്റ്റർ, കബീർ മാനന്തവാടി,ജലീൽ പടയൻ,ടി.മൊയ്തു,സലീം അസ്ഹരി,അനീസ് കാപ്പിക്കണ്ടി,ഹംസ്സ,മുനീർ എന്നിവർ സംസാരിച്ചു

Continue Reading

ഗാന്ധി ജീവിതം പ്രാവർത്തികമാക്കണം :വിനോദ് ശ്രീധർ

ജീവിത മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതു തലമുറയെ ഗാന്ധിയൻ മൂല്യങ്ങളുമായി കൂടുതൽ അടുപ്പിക്കണമെന്ന് ജൂനിയർ ചേമ്പർ ജെ എഫ് പി വിനോദ് ശ്രീധർ അഭിപ്രായപ്പെട്ടു. ശാസ്താംകോട്ട ജൂനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ ജെ ജെ വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ ഗാന്ധി സ്മൃതി പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹനം, സഹിഷ്ണുത, സത്യസന്ധത, അഹിംസ, ക്ഷമ, പരസ്പര സഹകരണം, മിതത്വം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ ഇന്നത്തെ തലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇത് തിരിച്ചുകൊണ്ട് വരാൻ ജെ സി ഐ പോലുള്ള […]

Continue Reading

ഡോ.തരുവണക്ക് മണിമുഴക്കം അവാര്‍ഡ്

കോഴിക്കോട് :അധ്യാപകനും ഗവേഷകനുമായ ഡോ.അസീസ് തരുവണക്ക് ‘പാട്ടുകൂട്ടം കോഴിക്കോട് ‘ഏര്‍പ്പെടുത്തിയ ആറാമത് കലാഭവന്‍ മണി പുരസ്‌കാരം ലഭിച്ചു.ഗവേഷണഗ്രന്ഥം , നാടന്‍പാട്ട്, നാട്ടുവൈദ്യം , നാടോടിനൃത്തം , കലാ സംഘാടനം , ശാസ്ത്രീയസംഗീതം , ഫോക് ലോര്‍ പ്രചാരണം എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച എട്ട് പ്രതിഭകള്‍ക്ക് നല്‍കുന്ന അവാര്‍ഡുകളില്‍ മികച്ച ഗവേഷണ ഗ്രന്ഥത്തിനുള്ള അംഗീകാരമാണ് അസീസ് തരുവണക്ക് ലഭിച്ചത്.ഡോ.അസീസ് തരുവണ രചിച്ച് വെസ്റ്റ്‌ലാന്റ് പബ്ലിക്കേഷന്‍സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ‘ലിവിംഗ് രാമായണാസ്: ദ പ്ലൂറാലിറ്റി ഓഫ് ദ എപ്പിക് […]

Continue Reading

ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞു

പുല്‍പ്പള്ളി: ബത്തേരി റോഡിലെ ചീയമ്പം ഇറക്കത്തിലുള്ള വളവില്‍ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറഞ്ഞു. റോഡരികിലുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് രാവിലെ 10.30 യോടെയാണ് അപകടം. ചീയമ്പത്ത് മത്സ്യവില്‍പ്പനശാലയിലെ സന്തോഷിനാണ് പരിക്കേറ്റത്. കൊല്‍ക്കത്തയില്‍ നിന്നും അരിയുമായി പുല്‍പ്പള്ളിലേക്ക് വരികയാരിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഈ വളവില്‍ അപകടം ഉണ്ടാകുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഫെബ്രുവരി 14 മുതല്‍

തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും.

Continue Reading