രാജ്യത്ത് ആറുമാസത്തിനിടെ വാട്‌സ്ആപ്പ് നിരോധിച്ചത് 1.32 കോടി അക്കൗണ്ടുകൾ

ആറുമാസത്തിനിടെ 1.32 കോടി അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്. പുതിയ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് മാസംതോറും നൽകുന്ന റിപ്പോർട്ടിലെ കണക്കാണിത്. കഴിഞ്ഞവർഷം ജൂലൈയിലാണ് ആദ്യമായി ഇത്തരത്തിൽ കണക്കുകൾ നൽകി തുടങ്ങിയത്.വ്യാജ പ്രചാരണം തടയുന്നതിനും മറ്റും സ്വീകരിച്ച നടപടികളെ കുറിച്ച് സമൂഹമാധ്യമങ്ങൾ മാസംതോറും അറിയിക്കണമെന്നാണ് പുതിയ ഐടി നിയമത്തിൽ പറയുന്നത്.മാസംതോറും ശരാശരി 20ലക്ഷം അക്കൗണ്ടുകൾ ഇത്തരത്തിൽ നിരോധിക്കുന്നതായാണ് വാട്സ്ആപ്പ് കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടുകളിൽ പറയുന്നത്. സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ രീതിയാണ് വാട്സ്ആപ്പ് പിന്തുടരുന്നത്.വാട്സ്ആപ്പിൽ […]

Continue Reading

പത്ര വിതരണം മഹത്തരം : കോവൂർ കുഞ്ഞുമോൻ എം.എൽ.എ

പത്ര വിതരണം എന്ന സേവനം മഹത്തരവും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗവുമാണെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ അഭിപ്രായപ്പെട്ടു. ശാസ്താംകോട്ട ജൂനിയർ ചേമ്പർന്റെ “സല്യൂട്ട് ദി സയലന്റെ വർക്കർ “എന്ന പദ്ധതിയുടെ ഭാഗമായിപത്ര വിതരണ രംഗത്ത് മൂന്നരപത്തിട്ടാണ്ട് കാലത്തെ സേവനം കാഴ്ചവെച്ച ശാസ്താംകോട്ടയിലെ മുതിർന്ന അംഗം മനക്കര സ്വദേശി എസ്‌ രാജേന്ദ്രനെ ആദരിച്ച വേളയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആധുനിക സാങ്കേതിക വിദ്യകളുടെ ആവിർഭാവം പാരമ്യത്തിലെത്തിയിട്ടും സമൂഹത്തിൽ പത്രത്തിന്റെ മഹിമ ഒട്ടും ചോർന്നിട്ടെല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജൂനിയർ ചേമ്പർ […]

Continue Reading

ലോക്ക്ഡൗൺ പാർട്ടി ; ബോറിസ് ജോൺസന്റെ രാജി ആവശ്യപ്പെട്ട് മുൻ മന്ത്രി

ലോക്ഡൗൺ നിയമം ലംഘിച്ച് ഔദ്യോഗിക വസതിയിൽ വിരുന്ന് നടത്തി വിവാദത്തിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസ​ന്‍റെ രാജി ആവശ്യപ്പെട്ട് മുൻ മന്ത്രി നിക്ക് ഗിബ്ബ്. ലോക്ഡൗൺ കാലത്ത് മദ്യ സൽക്കാരം നടത്തിയതിൽ ബോറിസ് ജോണ്‍സണിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രധാനമന്ത്രിയുടെ രാജിക്ക് സാധ്യതയേറുകയാണ്.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 2020 മെയ്യില്‍ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നപ്പോൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും, സർക്കാർ മന്ദിരങ്ങളിലും വിരുന്നുകൾ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ […]

Continue Reading

സംസ്ഥാനത്ത് നാളെ മുതൽ കോളേജുകളും സ്കൂളുകളും ആരംഭിക്കും

സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും നാളെ മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും. 10, 11, 12 ക്ലാസുകൾക്ക് വൈകുന്നേരം വരെയാകും ക്ലാസ്. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പ്രവർത്തന മാർഗരേഖയും നാളെ പുറത്തിറക്കും.സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് നാളെ മുതൽ സ്കൂളുകളും കോളേജും തുറക്കുന്നത്. 10, 11, 12 ക്ലാസുകാർക്കും കോളേജിലെ വിദ്യാർത്ഥികൾക്കുമാണ് നേരിട്ടുള്ള ക്ലാസിന് നാളെ തുടക്കമാകുന്നത്. 10, 11, 12 ക്ലാസുകൾക്ക് വൈകുന്നേരം വരെയാകും […]

Continue Reading

ആശ്വാസം; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സംസ്ഥാനങ്ങളിൽ കേസുകളിൽ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ 11,394 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.ദില്ലിയിൽ 1604 പേർക്ക് കൊവിഡ് റിപ്പോർട്ട്‌ ചെയ്തപ്പോൾ മുംബൈയിൽ 643 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്ത് 169 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 40ലക്ഷം ഡോസ് വാക്‌സിനാണ് കഴിഞ്ഞദിവസം രാജ്യത്തെ വിതരണം ചെയ്തത്.

Continue Reading

കെല്ലൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചു

കെല്ലൂർ: മാനന്തവാടി-പനമരം റോഡിൽ കല്ലൂർ സ്കൂളിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കുറ്റാടി ഊട്ടുപറത്ത് താഴെ റിയാസ് (30) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.കാലിന് സാരമായ പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.റിയാസ് കുറ്റ്യാടിയിൽ നിന്നും ബത്തേരിക്ക് പോകുകയാ യിരുന്നു. പനമരത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറുമായാണ് ബൈക്ക് കുട്ടിയിടിച്ചത്

Continue Reading

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ വിടവാങ്ങി

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ വിട പറഞ്ഞു. 92 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ലതാജി ചികിത്സയില്‍ കഴിഞ്ഞിരുന്നത് . ഇന്ന് രാവിലെ 9.45 ഓട് കൂടിയായിരുന്നു മരണം. കൊവിഡിനിടയില്‍ ന്യൂമോണിയ കൂടി ബാധിച്ചെങ്കിലും ജനുവരി അവസാനത്തോടെ ന്യുമോണിയ ഭേദമായിരുന്നു.നൈറ്റിംഗേല്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ഭാരതരത്ന, പത്മവിഭൂഷന്‍, പത്മഭൂന്‍, ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം, […]

Continue Reading

ഇന്ന് സംസ്ഥാന‌ത്ത് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ

കേരളത്തിൽ ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രങ്ങൾ.മൂന്നാം തരംഗം ആരംഭിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ലോക്ക്ഡൗൺ ആണിത് . അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്‌ഥാന സ്വയംഭരണ, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവ വകുപ്പ്‌ തലവന്മാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുറന്ന്‌ പ്രവര്‍ത്തിക്കാം.ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ കരുതണം. മത്സരപരീക്ഷകള്‍ക്ക്‌ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഹാള്‍ടിക്കറ്റ്‌ എന്നിവ ഉപയോഗിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും യാത്ര അനുവദിക്കും.ദീര്‍ഘദൂര യാത്രക്ക് പോകുന്നവര്‍ യാത്രാ രേഖകള്‍ കാണിക്കണം.അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം.ഹോട്ടലുകളില്‍ പാഴ്സല്‍ […]

Continue Reading

തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെ: മന്ത്രി വി ശിവന്‍കുട്ടി

ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ 14 ന് തുടങ്ങും.പരീക്ഷയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മോഡല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും നടക്കുകയാണ്. പാഠ ഭാഗങ്ങള്‍ തീര്‍ക്കുകയാണ് ലക്ഷ്യം.ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ പ്രവര്‍ത്തന മാര്‍ഗരേഖ തിങ്കളാഴ്ച പുറത്തുവിടുമെന്നും തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

Continue Reading

കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കൈക്കൂലി വാങ്ങിയ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിച്ചത്.രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രാജേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അന്വേഷണ വിധേയമായി ഉടന്‍ പ്രാബല്യത്തില്‍ വരത്തക്ക വിധത്തില്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവായത്.രോഗികളില്‍ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ […]

Continue Reading