ISL ൽ ഇന്ന് ബെംഗളുരു എഫ്സി – ഹൈദരാബാദ് എഫ്സി പോരാട്ടം

ISL ൽ ഇന്ന് ബെംഗളുരു എഫ്.സി-ഹൈദരാബാദ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദത്തിൽ മുഖാമുഖം വന്നപ്പോൾ 1-0 ന് വിജയം ഹൈദരാബാദിനൊപ്പം നിന്നു .ഏറ്റവും ഒടുവിലായി കളിച്ച മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ വഴങ്ങിയ തോൽവി ഹൈദരാബാദിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. 15 മത്സരങ്ങൾ കളിച്ച ഹൈദരാബാദിന്റെ മൂന്നാം തോൽവിയായിരുന്നു നൈസാമുകൾക്കെതിരെ വഴങ്ങിയത്. സെമി ബർത്ത് ലക്ഷ്യമിട്ടുള്ള പോരാട്ടത്തിൽ ഹൈദരാബാദിന് ഇനി തുടർവിജയം അനിവാര്യമാണ്.

Continue Reading

അമ്പലമുക്ക് കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയിൽ

കുറവൻകോണം അമ്പലമുക്ക് കൊലപാതക കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. നാഗർകോവിലിൽ നിന്നാണ് ഇയാൾ പിടിയിലായത് . ഇയാളെ ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതി പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനാണ്.രാജൻ എലിയാസ് രാജേഷ് എന്നാണ് മുഴവൻ പേര്.കുറവൻകോണം കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്.വിനീതയെന്ന മുപ്പത്തിയെട്ടുകാരിയാണ് […]

Continue Reading

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഇന്ന് അവസാനിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഇന്ന് അവസാനിക്കും. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബജറ്റ് ചർച്ചക്ക് ഇന്ന് രാജ്യസഭയിൽ മറുപടി പറയും. കഴിഞ്ഞ ദിവസം നിർമല സീതാരാമൻ ലോക്സഭയിൽ മറുപടി പറഞ്ഞിരുന്നു.കോണ്ഗ്രസിനെ കടന്നാക്രമിച്ചായിരുന്നു നിർമല സീതാരമാന്റെ മറുപടി പ്രസംഗം.കോൺഗ്രസ് ഭരണകാലത്തെ അഴിമതികളും നിർമല സീതാരാമൻ ലോക്സഭയിൽ ചൂണ്ടിക്കാട്ടി.അതേസമയം, തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചു എന്ന പ്രതിപക്ഷ ആരോപണവും കേന്ദ്ര സർക്കാർ തള്ളി. നടപ്പു വർഷത്തേക്കാൾ കൂടുതലാണ് ബജറ്റിലെ പ്രഖ്യാപനം എന്ന് നിർമല സീതാരാമൻ അവകാശപ്പെട്ടു. അടുത്ത […]

Continue Reading

വ്യാപാരി സംഘടനാ നേതാവ് ടി നസിറുദ്ദീൻ അന്തരിച്ചു; സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്തെ വ്യാപകമായി വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു. പിതൃതുല്യനായി കണ്ടിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടവും ആഘാതവും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പടപൊരുതുകയും നിര്‍ഭയരായി വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം നേടിയെടുക്കുകയും ചെയ്ത നേതാവാണ് നസ്‌റുദ്ദീനെന്ന് സംഘടന പ്രസ്താവനയില്‍ […]

Continue Reading

വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന 7 ദിവസത്തെ ക്വാറന്‍റൈന്‍ കേന്ദ്രം ഒഴിവാക്കി

വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറന്‍റൈന്‍ കേന്ദ്രം ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിർദേശം. റിസ്ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്.ഫെബ്രുവരി 14 മുതൽ പുതിയ മാർഗനിര്‍ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ദില്ലി സർവകലാശാലയിൽ ഫെബ്രുവരി 17 മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കാനും തീരുമാനമായി. അതേസമയം 24 മണിക്കൂറിനിടെ 67,084 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4.44 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ ആശങ്കയുയർത്തി മരണ നിരക്ക് കൂടുന്നുണ്ട്.

Continue Reading

സമ്മാന കൂപ്പണുകൾ നറുക്കെടുത്തു

മാനന്തവാടി :മാർച്ച് ആദ്യവാരം മാനന്തവാടിയിൽ നടക്കുന്ന ജില്ലാക്ഷീര സംഗമത്തോടനുബന്ധിച്ച് സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻബേബി, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി, മിൽമ ജനറൽ മാനേജർ കെ.സി ജയിംസ്, MRDF CEO ജോർജ്കുട്ടിജേക്കബ്, പി.ടി ബിജു, വി.കെ.നിഷാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ കൂപ്പൺനമ്പർ1152,2356,2142 എന്നിവയ്ക്ക് യഥാക്രമം സ്വർണനാണയം, ഫ്രിഡ്ജ്, സൈക്കിൾ എന്നിവ ലഭിച്ചു.ഇതോടൊപ്പം 25 പ്രോൽസാഹനസമ്മാന വിജയികളെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

Continue Reading

ബാബുവിന് എതിരെ കേസെടുക്കും, ഒരു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

പാലക്കാട്: മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ പാറയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിന് എതിരെ വനം വകുപ്പ് കേസെടുക്കും.കേരള ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കുക. ബാബുവിനൊപ്പം ഉണ്ടായ സുഹൃത്തുക്കള്‍ക്കെതിരെ കേസ് എടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ബാബുവിന്റെ മൊഴി എടുത്തതിന് ശേഷമാവും സുഹൃത്തുക്കള്‍ക്കെതിരെ കേസ് എടുക്കുമോ എന്നത് തീരുമാനിക്കുക.വനമേഖലയില്‍ അതിക്രമിച്ച്‌ കയറിയതിനാണ് കേസ്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. കേസ് എടുക്കുന്നതിന് മുന്‍പ് ബാബുവില്‍ നിന്ന് മൊഴിയെടുക്കും. വാളയാര്‍ സെക്ഷന്‍ ഓഫീസറായിരിക്കും […]

Continue Reading

സ്റ്റോക്ക് മാർക്കറ്റ് മുതൽ ക്രിപ്റ്റോ കറൻസി വരെ : വെൽത്ത് മാനേജ്മെൻ്റിൽ സൗജന്യ പരിശീലനവുമായി റൈറ്റ് ട്രാക്ക് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

മലപ്പുറം: രാജ്യത്ത് ക്രിപ്റ്റോകറൻസി നിയമ വിധേയമാകുന്ന സാഹചര്യത്തിൽ ട്രേഡിംഗ് ,സ്റ്റോക്ക് മാർക്കറ്റ്, ബ്രോക്കറിംഗ്, ഫോറെക്സ് തുടങ്ങിയ മേഖലയിലെ അവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഈ രംഗത്തെ സംരംഭകരായ മലപ്പുറം ആസ്ഥാനമായ റൈറ്റ് ട്രാക്ക് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അവസരമൊരുക്കുന്നു. മികച്ച വെൽത്ത് മാനേജ്മെൻ്റിലൂടെ ജനങ്ങൾക്ക് ധനനഷ്ടം കുറക്കാനും അധിക വരുമാനം നേടാനും ഉതകുന്ന തരത്തിൽ കോവിഡ് കാലത്ത് നടത്തിയ ചില മാതൃകാ ഇടപെടലുകൾ ഫലം കണ്ടതോടെയാണ് ഇത് വ്യാപകമാക്കാൻ തീരുമാനിച്ചതെന്ന് പരിശീലന പരിപാടിയുടെ അണിയറ പ്രവർത്തകരായ റൈറ്റ്ട്രാക്ക് സി […]

Continue Reading

മോട്ടോർ വീൽചെയറുകൾ നല്കി

കുഴിനിലം:ഇല്ലാത്തവരെങ്കിലും ആത്മബലം കൊണ്ട് ബലഹീനതയെ അതിജീവിച്ച രണ്ട് യുവ വ്യക്തിത്വങ്ങൾക്ക് മോട്ടോർ ഘടിപ്പിച്ച് സ്വയം പ്രവർത്തിക്കാവുന്ന വീൽ ചെയറുകൾ നല്കി സ്പന്ദനം മാനന്തവാടി മാതൃകയായി.കുഴിനിലം ടെസ്സാസ് സ്പെഷൽ സ്കൂളിൽ നൈപുണ്യ പരിശീലകയായി സൗജന്യ സേവനം നടത്തുന്ന തൃശൂർ സ്വദേശിനിയായ സോന ജോസ്, തലപ്പുഴ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ഫിയറോ ജയ്സൻ എന്നിവർക്കാണ് മോട്ടോർ വീൽ ചെയറുകൾ നല്കിയത്. കുഴിനിലം ടെസ്സാസ് സ്പെഷൽ സ്കൂളിൽ നടന്ന ചടങ്ങിൽ സ്പന്ദനം മുഖ്യ രക്ഷാധികാരി ജോസഫ് […]

Continue Reading

ബാബുവിനെ സുരക്ഷിതമായി മലയ്ക്ക് മുകളിൽ എത്തിച്ചു

മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ബാബുവിന് പുതുജീവൻ. പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇതോടെ ചരിത്രപരമായ രക്ഷാ പ്രവർത്തനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ തുടക്കം മുതൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ചാണ് ബാബുവിനെ മുകളിലേക്ക് കൊണ്ടുപോയത്. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. നിര്‍ണായകമായ ലക്ഷ്യമാണ് ദൗത്യസംഘം പൂര്‍ത്തിയാക്കിയത്.

Continue Reading