ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ് സി – ചെന്നൈയിൻ എഫ്സി പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ് സി – ചെന്നൈയിൻ എഫ്സി പോരാട്ടം. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിലാണ് മത്സരം. 16 മത്സരങ്ങളിൽ നിന്ന് ഒഡീഷയ്ക്ക് 21 പോയിന്റും ചെന്നൈയ്ക്ക് 19 പോയിൻറുമാണ് ഉള്ളത്. ആദ്യപാദത്തിൽ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ 2 -1 ന് ജയം ചെന്നൈയ്ക്ക് ഒപ്പം നിന്നു. 7 ഗോളുകളുമായി ഒഡീഷയുടെ ജോനാഥാസ്, ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ മൂന്നാം സ്ഥാനത്താണ്.

Continue Reading

ആറ്റുകാല്‍ പൊങ്കാല നാളെ; ക്രമീകരണങ്ങൾ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

ആറ്റുകാല്‍ പൊങ്കാല നാളെ. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും.ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.കൊവിഡ് സാഹചര്യത്തില്‍ പാങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തി. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും.വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതിയുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്താനാണ് നിര്‍ദേശം. മന്ത്രിമാരായ […]

Continue Reading

പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു

കർഷക പരേഡിനിടെ ചെങ്കോട്ടയിൽ അക്രമം നടത്തിയതിന് പൊലിസ് അറസ്റ്റ് ചെയ്ത പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു.ഹരിയനയിലെ സിംഗു അതിർത്തിക്ക് സമീപം രാത്രി 8:30ഓടെയായിരുന്നു അപകടംഡൽഹിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ദു. ഹരിയാനയിലെ കുണ്ഡ്‌ലി അതിർത്തിക്കടുത്തുള്ള സോനിപത് ജില്ലയിൽ, ഹൈവേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ട്രോളിയിൽ അദ്ദേഹത്തിന്റെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ദീപ് സിദ്ധുവിന് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ദീപ് സിദ്ദുവിനെ ആശുപത്രിയിലേക്ക് ഉടൻ കൊണ്ട് പോയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സോനിപത് […]

Continue Reading

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബിഗ്ബിക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിന്റെ ടീസർ പുറത്ത്

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബിഗ്ബിക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിന്റെ ടീസർ പുറത്ത്. അമൽനീരദ് സിനിമകളുടെ പതിവ് താളത്തിൽ തന്നെയുള്ള കലക്കൻ ടീസറാണ് യൂട്യൂബിൽ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം മാർച്ച് 3നാണ് വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്.14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ഭീഷ്‍മ പര്‍വ്വം. അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ചിത്രത്തില്‍ നിന്ന് ആരാധകര്‍ എന്താണോ പ്രതീക്ഷിക്കുന്നത്, ആ ഘടകങ്ങളൊക്കെ […]

Continue Reading

തിരുനെല്ലി ക്ഷേത്ര ദർശന സമയത്തിൽ മാറ്റം

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം ചുറ്റമ്പല നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ക്ഷേത്ര പ്രവേശനത്തിന്റെ സമയക്രമം മാറ്റി.രാവിലെ അഞ്ചിനു നടതുറന്ന് 11 വരെയും വൈകീട്ട് ആറുമുതൽ എട്ടുവരെയും ദർശനം അനുവദിക്കും.രാവിലെ ആറുമുതൽ 10 വരെ മാത്രമേ ബലിതർപ്പണം ഉണ്ടാകൂ.

Continue Reading

തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റി

തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റി. എഞ്ചിനും 4 ബോഗികളും പാലം തെറ്റി . തൃശൂർ -എറണാകുളം റൂട്ടിൽ ട്രെയിൻഗതാഗതം തടസപ്പെട്ടു .

Continue Reading

യുപിയിൽ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; രണ്ടാം ഘട്ടം അടുത്താഴ്ച

ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ശക്തമായി.പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്. അടുത്ത തിങ്കളാഴ്ചയാണ് രണ്ടാം ഘട്ടം.ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളും രണ്ടാം ഘട്ടത്തിൽ വിധിയെഴുതും.കൊവിഡ് മൂന്നാം തരംഗം ഉച്ചസ്ഥായിൽ എത്തിനിൽക്കെയായിരുന്നു ഉത്തർ പ്രദേശിലെ ആദ്യഘട്ട പ്രചാരണം ചൂടുപിടിച്ചത്.റാലികൾ കൾക്കും പൊതുയോഗങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ രാഷ്ട്രീയ പാർട്ടികളെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ പടിഞ്ഞാറൻ യുപിയിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രതികരണമാണ് വോട്ടർമാർ നൽകിയത്.

Continue Reading

ഹിജാബ് വിവാദം; പ്രതിഷേധവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ

കര്‍ണാടകയില്‍ ഹിജാബിന്റെ പേരിലുള്ള വിവാദങ്ങള്‍ ആളിക്കത്തുകയാണ്. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ ഹിന്ദുത്വവാദികള്‍ അക്രമമഴിച്ചു വിട്ടും സംഘര്‍ഷാന്തീക്ഷം സൃഷ്ടിച്ചും അക്ഷരാര്‍ത്ഥത്തില്‍ കര്‍ണാടകയെ കലാപ ഭൂമിയാക്കിയിരിക്കുകയാണ്.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരിക്കലും നല്ലതിനല്ലെന്നും, വിഷയം അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയാവുന്നുണ്ടെന്നും കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.അത്തരത്തില്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായി എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും ഫ്രാന്‍സ് ദേശീയ ടീമിലെ സ്ഥിരസാന്നിധ്യവുമായ പോള്‍ പോഗ്ബയാണ് വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുന്നത്.ഹിജാബിന്റെ പേരില്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ […]

Continue Reading

യാത്രക്കാർ ശ്രദ്ധിക്കുക; ചുരത്തിൽ ചരക്കുലോറി കുടുങ്ങി നേരിയ ഗതാഗത തടസ്സം

താമരശ്ശേരി : ചുരം എട്ടാം വളവിനു മുകളിൽ റബർഷീറ്റ് കയറ്റി വന്ന ചരക്കുലോറി കുടുങ്ങി നേരിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ലോറിയുടെ സൈഡിറങ്ങി ഒരു ഭാഗത്തേക്ക് ചെരിഞ്ഞു നിൽക്കുകയാണ്. ഭാഗികമായി വാഹനങ്ങൾക്ക് കടന്നുപോവാൻ സാധിക്കുന്നുണ്ട്. ഹൈവേ പോലീസും , അടിവാരം ഔട്ട് പോസ്റ്റ് പോലീസും , ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്ഥലത്തുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാൻ ഒരു മണിക്കൂറോളം നേരം എടുക്കുമെന്നാണ് വിലയിരുത്തൽ.

Continue Reading

ബാബു ആശുപത്രി വിട്ടു ; ആരോ​ഗ്യനില തൃപ്തികരം

മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കിൽ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. ബാബുവിന്റെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് ഡിസ്ചാർജ് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.തനിയ്ക്ക് ഒരു കു‍ഴപ്പവുമില്ലെന്ന് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. ജില്ലാ കളക്ടര്‍,ഡി എം ഒ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.ഇന്നലത്തെ പരിശോധനയിൽ ബാബുവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.ഭക്ഷണക്രമം കൃത്യമായതായി വീട്ടുകാർ പറഞ്ഞു.പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് വ്യാഴാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്.തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ […]

Continue Reading