യുക്രൈനിലേക്കുള്ള വിമാന നിയന്ത്രണം നീക്കി ഇന്ത്യ

റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രൈനിലുളള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്രം കൂടുതൽ വേഗത്തിലാക്കി. യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന് കൂടുതൽ വിമാന സർവ്വീസുകൾ ഉടൻ ആരംഭിക്കും.ഇന്ത്യയ്ക്കും യുക്രൈനും ഇടയിൽ വിമാന സർവ്വീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കി. ഓരോ വിമാനകമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്ന ഉടമ്പടികളും തല്ക്കാലം മരവിപ്പിച്ചു.ആവശ്യത്തിന് വിമാനസർവ്വീസുകൾ നടത്താൻ ഇതുവഴി കഴിയുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങളും ഇന്ത്യക്കാരുടെ മടക്കത്തിന് ഏർപ്പെടുത്തും. ഇതിനായി വിദേശകാര്യമന്ത്രാലയവുമായുള്ള കൂടിയാലോചന തുടരുകയാണെന്നും വ്യോമയാന […]

Continue Reading

വധഗൂഢാലോചന കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

ഗൂഢാലോചന കേസിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനം. നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. അനൂപിനും സൂരജിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്. നോട്ടീസ് നൽകിയിട്ടും അനൂപ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ബന്ധു മരിച്ചതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നാണ് അനൂപിന്‍റെ വിശദീകരണം.അതേസമയം ആദ്യം പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലം ലഭിച്ചു. കൂടുതൽ പേരിൽ നിന്നും ഉടൻ മൊഴി എടുക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതും തെളിവില്ലാത്തതുമാണെന്ന് […]

Continue Reading

മലപ്പുറത്ത് 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പൊലീസിന്റെ പിടിയിലായി. കരുവാരക്കുണ്ട് സ്വദേശികളായ കുറുക്കൻ റഷാദ്, പടിപ്പുര വീട്ടിൽ ഫാസിൽ എന്നിവരെയാണ് കടുങ്ങൂത്ത് വച്ച് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മലപ്പുറം ഡിവൈഎസ്പിയുടെ നിർദേശാനുസരണം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.വിൽപ്പനയ്ക്കായി കൊണ്ടുവന്ന 22 കിലോഗ്രാം കഞ്ചാവ് പ്രതികളിൽ നിന്ന് കണ്ടെടുത്തു. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവർ കഞ്ചാവ് കടത്തിന് ഉപയോഗിച്ച […]

Continue Reading

കേരളത്തിൽ നിന്നും വരുന്നവർക്കുള്ള കൊവിഡ് സർട്ടിഫിക്കറ്റ്; ഉത്തരവ് പിൻവലിച്ച് കർണാടക

കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് നിർബന്ധമാക്കിയ ഉത്തരവ് കർണാടക പിൻവലിച്ചു. യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കരുതണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.റോഡ്, തീവണ്ടി, വിമാന മാർഗ്ഗം വരുന്നവർക്കെല്ലാം ഉത്തരവ് ബാധകമാണ്. കർണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനികുമാർ വ്യാഴാഴ്ച പുറത്തിറക്കിയതാണ് പുതിയ ഉത്തരവ്. സർക്കാർ ഉത്തരവ് ലഭിച്ചുവെന്നും തലപ്പാടി ഉൾപ്പെടെയുള്ള അതിർത്തികളിലെ ചെക്പോസ്റ്റുകൾ നീക്കം ചെയ്തുവെന്നും ദക്ഷിണ കന്നട ഡെപ്പ്യൂട്ടി കമ്മീഷ്ണർ ഡോ . കെ […]

Continue Reading

മഞ്ജുവാര്യര്‍ ചിത്രം ‘ആയിഷ’ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമായ ആയിഷ’യുടെ ചിത്രീകരണം റാസൽ ഖൈമയിൽ പുരോ​ഗമിക്കുന്നു.യുഎഇയിൽ പ്രധാന റോഡ് അടച്ച് ആയിഷയുടെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ ക‍ഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്. അതിനാൽ തന്നെ ആയിഷയെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ എല്ലാം തന്നെ ശ്രദ്ധനേടുകയാണ്. ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

Continue Reading

പോക്സോ കേസ്; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി; അഞ്ജലിക്കെതിരെ വീണ്ടും കേസ്

ഫോർട്ട് കൊച്ചി ബാല പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയെ അഞ്ജലി റീമാ ദേവിനെതിരെ വീണ്ടും കേസെടുത്തു. നമ്പർ 18 ഹോട്ടലുടമ റോയി ഉൾപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമാ ദേവ്. പീഡനത്തിനിരയായ പെൺകുട്ടിയെ കൊച്ചിയിലെത്തിച്ചത് അഞ്ജലിയാണെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു.ഇതിൽ പ്രകോപിതയായ അഞ്ജലി ഇരയുടെ പേര് ഉൾപ്പെടെ പരസ്യപ്പെടുത്തി രം​ഗത്തുവന്നതോടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ജലി, റോയ് എന്നിവരെ കൂടാതെ സൈജു തങ്കച്ചനും കേസിലെ പ്രതിയാണ്

Continue Reading

കെഎസ്ആർടിസിക്ക് തിരിച്ചടി; വില വർദ്ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ

കെ എസ് ആർ ടി സിക്കുള്ള ഇന്ധന വില വർദ്ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ. ഒരു ലിറ്റർ ഡീസലിന് കെ എസ് ആർ ടി സി ഇനി നാല് രൂപ നാല്‍പ്പത്തി ഒന്ന് പൈസ അധികം നൽകണം. സാധാരണ പമ്പുകളിൽ ഒരു ലിറ്റർ ഡീസലിന് 93രൂപ 47പൈസ ഈടക്കുമ്പോൾ കെ എസ് ആർ ടി സി നൽകേണ്ടത് 97 രൂപ 88 പൈസ. വിലവർദ്ധനവ് മൂലം കെ എസ് ആർ ടിസിക്ക് ഒരു മാസം മൂന്ന് കോടി […]

Continue Reading

സംസ്ഥാനത്തിൻ്റെ അജണ്ട നിശ്ചയിക്കുന്നത് മതമൗലികവാദികൾ;എം.ടി.രമേശ്

വാളാട്: സംസ്ഥാനത്തിൻ്റെ അജണ്ട നിശ്ചയിക്കുന്നത് മതമൗലികവാദികളാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെസ്മൃതി ദിനത്തോടനുബന്ധിച്ച് നടന്നബി.ജെ.പിയുടെ എടത്തന 10-ാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ ഭീകരവാദ സംഘടനകളുടെയും താവളമായി കേരളം മാറി കഴിഞ്ഞു. ഈ സംഘടനകളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ മുന്നോട്ട് വെച്ച ഏകാത്മ മാനവ ദർശനം ഇന്ന് ലോകം മുഴുവൻ അംഗീകരിച്ചു കഴിഞ്ഞു. ഈ പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കിയാണ് […]

Continue Reading

രക്തസാക്ഷിത്വ ദിനചാരണം നടത്തി

തലപ്പുഴ:തലപ്പുഴ മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ്, ഷുഹൈബ് അനുസ്മരണം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ നിധിൻ തലപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം ജി ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോസ് പാറയ്ക്കൽ, എൽസി ജോയ്,പി എസ് മുരുകേശൻ, ജോസ് കൈനിക്കുന്നേൽ, എംജി ബാബു,ലൈജി തോമസ്, റോസമ്മ ബേബി,സലാം ചുങ്കം, ഷാനവാസ്‌, സിറാജ്, സഞ്ജു, ജിജോ, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ശരത്ത് ലാൽ,കൃപേഷ് അനുസ്മരണം നടത്തി

പനമരം:പനമരം മണ്ഡലം യുത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത്ത് ലാൽ,കൃപേഷ് അനുസ്മരണം നടത്തി. പനമരം മണ്ഡലം പ്രസിഡണ്ട് സച്ചിൻ സുനിൽ മണ്ഡലം സെക്രട്ടറി അമൽ സി മാത്യു മണ്ഡലം ഭാരവാഹികളായ വിബിൻ, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

Continue Reading