റോഡ് ഉദ്ഘാടനം ചെയ്തു

അഞ്ചുകുന്ന്:പനമരം പഞ്ചായത്ത് 22 ,23 വാർഡുകളിൽപ്പെടുന്ന അഞ്ച് കുന്ന്-കാപ്പുംകുന്ന് റോഡിൻ്റെ ടാറിംഗ് പണി പൂർത്തീകരിച്ച് പ്രദേശവാസികൾക്ക് തുറന്ന് കൊടുക്കുന്നതിൻ്റെ ഉദ്ഘാടനം മെമ്പർമാരായ ആഷിഖ് എം കെയും ശ്രീമതി ലക്ഷ്മിയും ചേർന്ന് നിർവഹിച്ചു.22 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പ്രവർത്തി പൂർത്തീകരിച്ചത്. കൊറോത്തറ മജീദ്, കുനിങ്ങാരത്ത് നാസർ, ജോസ്, ശംസുദ്ധീൻ ഇ. വി, ശംസുദ്ധീൻ അഞ്ചുകുന്ന് എന്നിവർ പങ്കെടുത്തു.

Continue Reading

സ്വർണവിലയിൽ ഇന്ന് വർധനവ്,400 രൂപ കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തിനിടെ 800 രൂപ താഴ്ന്ന സ്വര്‍ണവില ഇന്ന് 400 രൂപ വര്‍ധിച്ച്‌ 37,000ന് മുകളില്‍ എത്തി.37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈന്‍ യുദ്ധഭീതിയില്‍ അയവുവന്നത് ഉള്‍പ്പെടെ ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് […]

Continue Reading

ടി നസറുദ്ദീൻ അനുസ്മരണം നടത്തി കെ ആർ എഫ് എ

മാനന്തവാടി: കഴിഞ്ഞ ദിവസം അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻറെ നിര്യാണത്തിൽ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻറ് കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡൻറ് കെ സി അൻവർ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ സെക്രട്ടറി പി വി മഹേഷ്, മാനന്തവാടി മർച്ചൻറ്സ് […]

Continue Reading

മഹിളാകോണ്‍ഗ്രസ് അമ്മനടത്തം നടത്തി

കൽപറ്റ:കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഷുഹൈബിന്റെയും രക്തസാക്ഷിത്വദിനം മഹിളാകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയില്‍ പിണറായി കൊല്ലരുത് ഞങ്ങളുടെ മക്കളെ എന്ന മുദ്രാവാക്യമുയര്‍ത്തി കല്‍പ്പറ്റ നഗരത്തില്‍ അമ്മനടത്തം സംഘടിപ്പിച്ചു.ഇനി ഒരു ജീവനും രാഷ്ട്രീയത്തിന്റെ പേരിൽ ഈ നാട്ടിൽ കൊലചെയ്യപ്പെടരുത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകാതിരിക്കാൻ ഭരണത്തലപ്പത്ത് ഇരിക്കുന്നവർ ജാഗ്രത കാട്ടിയില്ലെങ്കിൽ മഹിളാകോൺഗ്രസ് അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും വിവിധ മഹിളാകോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ പരിപാടി ഉദ്ഘാടനം […]

Continue Reading

കടുവ കുഴിയില്‍ വീണു

ബത്തേരി:ബത്തേരി കുപ്പാടി റെയിഞ്ചിന് കീഴിലെ മന്ദം കൊല്ലിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിയില്‍ കടുവ അകപ്പെട്ടു.ഏകദേശം 6 മാസം പ്രായമുള്ള കടുവയാണ് കുഴിയില്‍ വീണത്. രാവിലെ നാട്ടുകാരാണ് സംഭവം കണ്ടത്.വനപാല കർ സ്ഥലത്തെത്തി കടുവയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Continue Reading

രക്തസാക്ഷി അനുസ്മരണം നടത്തി

ബത്തേരി:യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്ത സാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണയോഗം യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ പടപ്പച്ചാലിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹാരിസ് കല്ലുവയൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടിമാരായ ഷമീർ പഴേരി, ജിനു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി അനുരാജ്.ടി.ജെ സ്വാഗതവും ജിലി ജോർജ്ജ് നന്ദിയും പറഞ്ഞു. സിബി പഴേരി, അമൽ ശങ്കർ, നിവിൻ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

ഹരിത കര്‍മ്മ സേനയോടൊപ്പം ഒരു ദിനം

പൂതാടി:ഹരിത കര്‍മ്മസേനയോടൊപ്പം ഫീല്‍ഡിലിറങ്ങി പൂതാടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. ഒരു ദിനം ഹരിത കര്‍മ്മ സേനയോടൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പൂതാടി ചിയമ്പത്താണ് വീടുകള്‍ കയറിയും തൊഴിലുറപ്പു സൈറ്റുകള്‍ കയറിയും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയത്. മാലിന്യവും, യൂസര്‍ഫീയും നല്‍കാത്ത വീടുകളില്‍ യൂസര്‍ഫീ കാര്‍ഡുകളും ക്യാമ്പയിനിലൂടെ വിതരണം ചെയ്തു. .വീടുകള്‍ക്ക് 50 രൂപയും സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് യൂസര്‍ഫീ നിശ്ചിയിച്ചിട്ടുള്ളത്. റിസോര്‍ട്ടുകള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് […]

Continue Reading

പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് ചെക്ക് വിതരണം ചെയ്തു

മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് ചെക്ക് വിതരണം ചെയ്തു. 2021-2022 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സംയുക്ത പദ്ധതിയിൽ ആകെ 268 വീടുകളാണ് അഞ്ചു പഞ്ചായത്തുകളിലായി നിർമ്മിക്കുന്നത്.എസ്ടി വിഭാഗത്തിന് വീടിന് ആറ് ലക്ഷം രൂപയും മറ്റുള്ളവർക്ക് നാല് ലക്ഷം രൂപയുമാണ് നൽകുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി കല്യാണി അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഫണ്ട് വിതരണം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻ്റ് വത്സലകുമാരി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് […]

Continue Reading

‘വായന ചങ്ങാത്തം’ ശില്പശാലക്ക് തുടക്കമായി

മാനന്തവാടി : സമഗ്ര ശിക്ഷ കേരളം വയനാട് ജില്ലയുടെ നേതൃത്വത്തിൽ നടക്കുന്ന “‘വായനാ ചങ്ങാത്തം”വടക്കൻ മേഖല ശില്പശാലക്ക് മാനന്തവാടിയിൽ തുടക്കമായി . ഫെബ്രുവരി 16,17,18 തിയതികളിലായി കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ അദ്ധ്യാപകരാണ് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നത്. വായനയെ പരിപോഷിപ്പിക്കുന്നതിനും അതോടൊപ്പം സ്വതന്ത്ര വായനയിൽ നിന്ന് സ്വതന്ത്ര രചനയിലേക്ക് കുട്ടികളെ നയിക്കുകയും , സർഗ്ഗത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം സംസ്ഥാനതല പരിശീലനത്തിനു ശേഷം ജില്ലാതല പരിശീലനവും, ബി.ആർ.സി തലവും ക്ലസ്റ്റർതല പരിശീലനവും മുഴുവൻ അധ്യാപകർക്കും […]

Continue Reading

സൗജന്യ പ്രേമേഹ രോഗ നിർണ്ണയ ക്യാമ്പ്‌ സംഘടിപ്പിച്ചു

ചുണ്ടേൽ:മേപ്പാടി ഡി എം വിംസ് മെഡിക്കൽ കോളേജും ആസ്റ്റർ വളന്റിയേഴ്‌സും ജെ.സി.ഐ കൽപ്പറ്റയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ പ്രേമേഹ രോഗ നിർണ്ണയ ക്യാമ്പ്‌ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം.വി. വിജേഷ് ഉത്ഘാടനം നിർവഹിച്ചു. രജിസ്ട്രേഷൻ, ഡോക്ടറുടെ പരിശോധന, രക്തത്തിലെ മൂന്നുമാസത്തെ ശരാശരി പഞ്ചസാരയുടെ അളവ് നിർണ്ണയിക്കുന്ന എച്ച് ബി എ 1സി ടെസ്റ്റ്‌ എന്നിവ സൗജന്യമായ ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കായിരിക്കും അവസരം.ജെ.സി.ഐ കല്പറ്റ ചാപ്റ്റർ പ്രസിഡന്റ്‌ പി.ഇ.ഷംസുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ […]

Continue Reading