ഒമൈക്രോൺ; വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്

ഒമൈക്രോൺ ആശങ്ക പരത്തുന്ന സാഹചര്യത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് പൊലീസ് പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞുകൊണ്ടാണ് പരിശോധനകൾ നടത്തുന്നത്.രണ്ട് ഡോസ് വാക്സിൻ എടുത്തവരോ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെയോ ആണ് കടത്തി വിടുന്നത്. അതേസമയം, സംസ്ഥാനത്ത് ഒമൈക്രോൺ രോഗബാധിതരുടെ എണ്ണം 181 ആയി ഇന്നലെമാത്രം 29 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.കൈരളി ഓണ്‍ലൈ

Continue Reading

നടിയെ ആക്രമിച്ച കേസ് 20 ലേക്ക് മാറ്റി; പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിവെച്ചത്

നടിയെ ആക്രമിച്ച കേസില്‍ കോടതി തുടരന്വേഷണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി ഈ മാസം 20ാം തീയതിലേക്ക് മാറ്റി. പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിവെച്ചത്. ഫെബ്രുവരിയില്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്നാണ് പൊലീസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറുമായി ദിലീപിന് ബന്ധുമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി […]

Continue Reading

കൊവിഡ് മൂന്നാം തരംഗ ഭീതിയിൽ രാജ്യം; രോഗബാധിതർ ഉയരുന്നു

കൊവിഡ് കേസുകൾ ഗണ്യമായി വർധിച്ചതോടെ മൂന്നാം തരംഗ ഭീതിയിൽ രാജ്യം. 24 മണിക്കൂറിനിടെ 37,379 പേർക്ക് രോഗവും 124 മരണവും സ്ഥിരീകരിച്ചു.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ നാൽപതിനായിരത്തിന് അടുത്തെത്തിയത്. 24 മണിക്കൂറിനിടെ37,379 പേർക്ക് രോഗം സ്ഥിരികരിച്ചപ്പോൾ 124 മരണവും റിപ്പോർട്ട് ചെയ്തു നിലവിൽ 1,71,380 പേരാണ് ചികിത്സയിലുള്ളത്. രോഗവ്യാപന തോത് 3.24ശതമാനമായി ഉയർന്നു. കൊവിഡ് കേസുകൾക്ക് ഒപ്പം ഒമൈക്രോൺ കേസുകളിലും വർധന ഉണ്ടാവുന്നുണ്ട്. 1892ലധികം പേർക്കാണ് ഇതുവരെ ഒമൈക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും , […]

Continue Reading

സി.ഒ.എ ജില്ലാ സമ്മേളനത്തിന് പ്രൗഢ ഗംഭീര തുടക്കം

കൽപ്പറ്റ ബിജുരാജ് നഗറിൽ സി ഒ എ ജില്ലാ പ്രസിഡ്ന്റ് പി എം ഏലിയാസ് പതാക ഉയർത്തിയതോടെ പതിമൂന്നാമത് ജില്ലാ സമ്മേളനത്തിന് തുടക്കം. സി ഒ എ ജനറല്‍ സെക്രട്ടറി കെ വി രാജന്‍ ഉദ് ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് , ട്രഷറര്‍ ബിജു സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരളാ വിഷന്‍ എം.ഡി രാജ്‌മോഹന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സി.ഒ.എ സംസ്ഥാന ട്രഷറര്‍ പി എസ് സിബി, സി ഒ […]

Continue Reading

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘കംബൈന്‍ ഹാര്‍വസ്റ്റര്‍’ വയനാട്ടിൽ

വെള്ളമുണ്ട:കൊയ്ത്തും മെതിയും ഒരുമിച്ചു നടത്തുന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘കംബൈന്‍ ഹാര്‍വസ്റ്റര്‍’വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കൊമ്മയാട്-കെല്ലൂർ പാടശേഖര സമിതിക്കു കീഴിലെ പാടങ്ങളിൽ വിളവെടുപ്പ് തുടങ്ങി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.ജെ.തോമസ്, മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.രാമചന്ദ്രൻ,എ.വി.ജോസ്,ഉപ്പി നാസർ,കെ.ജോണി തുടങ്ങിയർ സംബന്ധിച്ചു.

Continue Reading

പഠ്ന ലിഖ്ന അഭിയാന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

കൽപ്പറ്റ:കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന പൊതു സാക്ഷരതാ പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാന്‍ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ടി.സിദ്ധീഖ് എം.എല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. മുപ്പതിനായിരം പഠിതാക്കളെ 2022 മാര്‍ച്ച് 31 നകം് സാക്ഷരരാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പട്ടിക ജാതി- പട്ടിക വര്‍ഗക്കാര്‍, ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ എന്നിവരെ കൂടാതെ പൊതു വിഭാഗത്തിലുള്ളവരെയും പദ്ധതിയില്‍ സാക്ഷരരാക്കും. മുവ്വായിരം […]

Continue Reading

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്; ഡല്‍ഹിയില്‍ 4,099 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ് തുടരുന്നു. ഒന്നര ലക്ഷത്തിലധികം ആളുകള്‍ ആണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഒമൈക്രോണ്‍ കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവ് ആണ് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാദം.ഡല്‍ഹിയില്‍ 4,099 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. രോഗം വ്യാപിക്കുന്ന പശ്ചാതലത്തില്‍ മഹാരാഷ്ട്ര, ബംഗാള്‍, ഛത്തീസ്ഗഡ്, ഹരിയാന, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണം വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലും രോഗ വ്യാപനം കൂടുന്നത് […]

Continue Reading

സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രിയുടെ ആദ്യയോഗം ഇന്ന്

സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച വിശദീകരണ യോഗം ചേരും. പകല്‍ 11ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി.മന്ത്രിമാര്‍, മറ്റുജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, മാധ്യമ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രമുഖരുമായി വരുംദിവസങ്ങളിലും കൂടിക്കാഴ്ച നടത്തും.

Continue Reading

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും.ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തുടരന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ നടനും ബന്ധുക്കളും നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

Continue Reading

പ്രതിദിന കൊവിഡ് 20,000 കടന്നാല്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍

പ്രതിദിന കൊവിഡ് 20,000 കടന്നാല്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍. സ്‌കൂളുകള്‍ ജനുവരി 31 വരെ അടച്ചിടും.മഹാരാഷ്ട്രയില്‍ 12,160 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 8,086 കേസുകള്‍ മുംബൈയില്‍ നിന്നാണ് രേഖപ്പെടുത്തിയത്. നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തൊണ്ണൂറു ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവയാണെന്നാണ് ഔദ്യോദിക ഡേറ്റയില്‍ കാണിക്കുന്നത്.

Continue Reading