ഹന്ന ഫാത്തിമയെ ആദരിച്ചു

കണിയാമ്പറ്റ : എം.ജിയൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ഹിന്ദി യിൽ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹന്ന ഫാത്തിമ ക്ക് കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി കമ്മറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. ഗ്ലോബൽ കെ.എം.സി.സി ട്രഷറർ ഗഫൂർ പാറമ്മൽ സ്നേഹോപഹാരം കൈമാറി. ചടങ്ങിൽ കെ.എം.സി.സി യുടെയും പോഷക സംഘടനകളുടെയും നേതാക്കളായ ഷാജി ചോമയിൽ , നാസർ എം.കെ, റിയാസ് പാറപ്പുറം, ജലീൽ കമ്പളക്കാട്, ഷബീർ കരണി, എം.കെ ബഷീർ,നുഹൈസ് അണിയേരി, യൂനുസ് മില്ല് മുക്ക്, ഹന്നയുടെ പിതാവ് […]

Continue Reading

കരാട്ടെ മത്സരം

കൽപ്പറ്റ: ഒളിംമ്പിക്സ് ഗെയിംസിന്റെ ഭാഗമായി നടക്കുന്ന കരാട്ടെ മത്സരം ജനുവരി 9 ന് രാവിലെ 9.30 ന് കൽപ്പറ്റ എസ്.കെ.എം.ജെ. എച്ച്. എസ്.എസ്. സ്കൂളിൽ നടക്കും. സീനിയർ വിഭാഗത്തിൽ മാത്രമാണ് മത്സരങ്ങൾ. ജനുവരി 6 ന് വൈകിട്ട് 5 വരെ എൻടി സ്വീകരിക്കുമെന്ന് വയനാട് ജില്ലാ കരാട്ടെ അസോസിയേഷൻ സെക്രട്ടറി സുരേഷ് പി.വി. അറിയിച്ചു. ഫോൺ : 9048213015.

Continue Reading

കാശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ്പ് കമാൻഡർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ബന്ദിപോരയിലെ ഹജിൻ സ്വദേശിയായ സലീം പറേയ് ആണ് സൈന്യം വധിച്ച ലഷ്‌കർ ഭീകരരിൽ ഒരാൾ. 30കാരനായ ഇയാൾ ഷലിമർ ഗാർഡന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പോലീസ് പുറത്തുവിട്ട പിടികിട്ടാപ്പുള്ളികളുടെയും ഭീകരരുടെയും പട്ടികയിൽ സലീമും ഉണ്ടായിരുന്നു

Continue Reading

കുറ്റിപ്പുറത്ത് കടന്നൽക്കുത്തേറ്റ് ഒരാൾ മരിച്ചു; പതിനഞ്ചോളം പേർക്ക് പരുക്ക്

മലപ്പുറം കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. 15ലേറെ പേർക്ക് പരുക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തെക്കേ അങ്ങാടി കാങ്കടപ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രാർഥനക്കിടെ ശക്തമായ കാറ്റിൽ കടന്നൽക്കൂട്ടം ഇളകി വന്ന് പ്രാർഥിച്ചവരെ കുത്തുകയായിരുന്നു. പള്ളിക്കുള്ളിൽ പ്രാർഥനയിൽ പങ്കെടുത്തവർക്കും കുത്തേറ്റു.

Continue Reading

ഒമിക്രോൺ വ്യാപനം: ഗോവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം

ഒമിക്രോൺ രൂക്ഷമായ സാഹചര്യത്തിൽ ഗോവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരിട്ടുള്ള ക്ലാസുകൾ അടച്ചെങ്കിലും ഓൺലൈൻ മോഡിൽ ക്ലാസുകൾ നടക്കും. കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ യോഗത്തിലാണ് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ജനുവരി 26ാം തിയതി വരെയാണ് സ്‌കൂളുകളും കോളജുകളും അടച്ചിടുക. സംസ്ഥാനത്ത് ഇപ്പോൾ രാത്രി കർഫ്യൂ നിലവിലുണ്ട്. ജനുവരി 26നു മുമ്പ് വീണ്ടും ടാസ്‌ക് ഫോഴ്സ് യോഗം ചേരും ആ യോഗത്തിലായിരിക്കും ഭാവി തീരുമാനങ്ങളുണ്ടാവുക. രാത്രി […]

Continue Reading

24 മണിക്കൂറിനിടെ 37,379 പേർക്ക് കൂടി കൊവിഡ്; 124 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 124 പേർ ഒരു ദിവസത്തിനിടെ മരിച്ചു. നിലവിൽ 1,71,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 11,007 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 4,82,017 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,43,06,414 പേർ രോഗമുക്തി നേടിയിട്ടുണ്ട്

Continue Reading

ഉത്ര വധക്കേസ്: ജീവപര്യന്തം ശിക്ഷക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു

അഞ്ചൽ ഉത്ര കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു. മാപ്പുസാക്ഷിയുടെ മൊഴി വസ്തുതാപരമല്ലെന്ന് സൂരജ് വാദിക്കുന്നു. വിദഗ്ധസമിതിയുടെ പേരിൽ ഹാജരാക്കിയ തെളിവുകൾ ആധികാരികമല്ല. പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജ് പറയുന്നു അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം […]

Continue Reading

വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യക്ക് ആശങ്ക

വാണ്ടറേഴ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ് ആതിഥേയർ ബാറ്റിംഗ് പുനരാരംഭിച്ചത്. നിലവിൽ 74ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് അവർ. ക്രീസിൽ നിലയുറപ്പിച്ച നായകൻ എൽഗാറും കീഗൻ പീറ്റേഴ്‌സണുമാണ് ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്തുന്നത് ക്ഷമയോടെ ക്രീസിൽ പിടിച്ചുനിൽക്കാനുള്ള തീരുമാനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാരിൽ നിന്നുണ്ടാകുന്നത്. 105 പന്തുകൾ നേരിട്ട എൽഗാർ സ്‌കോർ ചെയ്തത് 18 റൺസ് മാത്രമാണ്. 100 പന്തിൽ 45 റൺസുമായി പീറ്റേഴ്‌സണും […]

Continue Reading

വോക്കല്‍ജീം ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ നവരസ സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് & മ്യൂസിക്കും കലാകേന്ദ്ര മ്യൂസിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന വോക്കല്‍ജീം എന്ന നൂതനസംഗീതഭ്യാസ പരിപാടി വയനാട് ജില്ലാ കലക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സെമി ക്ലാസിക് നൃത്തവും അവതരിപ്പിച്ചു. മനേജിംഗ് ഡയറക്ടര്‍ സലാം കല്‍പ്പറ്റ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അധ്യാപകരായ ഫൈസല്‍ കലാകേന്ദ്ര, ടി പി അറഫാത്ത്, രേണുക സലാം, കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ്, ഹൊഫുസിറ്റ […]

Continue Reading