ഫിനാൻസ് ഓഫീസർ ഒഴിവ്

സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓപ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്ന് സീനിയർ ഏ.ഒ ആയോ സംസ്ഥാന / കേന്ദ്രമേഖല സ്ഥാപനങ്ങളിൽ നിന്ന് ഡി.ജി.എം / ജി.എം (ഫിനാൻസ്) തലത്തിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 62 വയസ്. അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 12 വൈകുന്നേരം അഞ്ച്. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Continue Reading

സെറ്റ് പരീക്ഷ 2022 ജനുവരി ഒമ്പതിന്

ഈ വർഷത്തെ സെറ്റ് പരീക്ഷ ജനുവരി ഒമ്പതിന് നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കണം. ഇത് തപാൽ മാർഗം ലഭിക്കുന്നതല്ല. എല്ലാ പരീക്ഷാർത്ഥികളും കോവിഡ് മാനദണ്ഡങ്ങൾ തീർച്ചയായും പാലിച്ചിരിക്കേണ്ടതാണ്. അഡ്മിറ്റ് കാർഡും, ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർത്ഥികളെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല.

Continue Reading

ക്രിസ്മസ്, ന്യൂ ഇയർ വിപണിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

ക്രിസ്മസ്, ന്യൂ ഇയർ വിപണികളിൽ വിൽപ്പനയ്ക്കെത്തിച്ച കേക്ക്, ബേക്കറി ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഓപ്പറേഷൻ രുചി എന്ന പേരിൽ ഡിസംബർ 17 മുതൽ 31 വരെ 2829 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഗുണനിലവാര മാനദണ്ഡം പാലിക്കാത്ത 77 സ്ഥാപനങ്ങളിൽനിന്നു പിഴ ഈടാക്കി. 534 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. 815 ഇടത്തുനിന്നു ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ചു. ഗുരുതര ഭക്ഷ്യ സുരക്ഷാ ലംഘനം കണ്ടെത്തിയ എട്ടു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. […]

Continue Reading

പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് പരിശോധനക്ക് അത്യാധുനിക സംവിധാനം ഒരുക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് തല പരിശോധനകൾക്ക് അത്യാധുനിക സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി കെ എച്ച് ആർ ഐ യെ കൂടുതൽ ശക്തിപ്പെടുത്തും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സെന്റർ ഓഫ് എക്‌സലൻസിന്റെ പുതിയ പരിശോധനാ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിക്കുകയായിരുന്നു മന്ത്രി . ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് അധ്യക്ഷത വഹിച്ചു. ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട് സ്വാഗതം പറഞ്ഞു.കെ […]

Continue Reading

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

ഇ-ഗ്രാന്റ്‌സ് മുഖേനയുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അർഹരായ എല്ലാ പട്ടികജാതി വിദ്യാർത്ഥികളും ജനുവരി 10 നുള്ളിൽ ശരിയായ മൊബൈൽ നമ്പർ, അക്കൗണ്ട് വിവരങ്ങൾ എന്നിവ ഇ-ഗ്രാന്റ്‌സ് സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതാത് സ്ഥാപനങ്ങൾ മുഖേനയും സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ മുഖേനയുമാണ് അപ്‌ഡേഷൻ നടത്തേണ്ടത്.മൊബൈൽ നമ്പർ, അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തി അപ്‌ഡേറ്റ് ചെയ്യുന്നതിന് എല്ലാ സർക്കാർ/ […]

Continue Reading

രണ്ടാം ദിനം വാക്‌സിനെടുത്തത് 98,084 കുട്ടികള്‍

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികള്‍ക്ക് രണ്ടാം ദിനം കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16,625 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.16,475 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 11,098 പേര്‍ക്ക് വാക്‌സിന്‍ നല്‍കി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 1,36,767 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രണ്ട് ദിവസം കൊണ്ട് 8.92 ശതമാനം […]

Continue Reading

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 3 വിദ്യാര്‍ഥികള്‍ മരിച്ചു

തിരുവനന്തപുരം വഴയിലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍ (16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്.വൈകുന്നേരം നാല് മണിക്കാണ് അപകടം ഉണ്ടായത്.അമിതവേഗതയാണ് അപകടത്തിന് കാരണമായത് . വഴയില പെട്രോൾ പമ്പിന് സമീപത്തെ വളവില്‍വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ നിന്ന് സമീപമുള്ള കുറ്റിക്കാട്ടിലെ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു . ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.അപകടത്തില്‍പ്പെട്ടവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനീഷും മുല്ലപ്പനും നെടുമങ്ങാട് […]

Continue Reading

കൊവിഡ് ; ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വേഗം മൂന്നാം തരംഗത്തിനുണ്ടാകാന്‍ സാധ്യത

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വേഗം മൂന്നാം തരംഗത്തിനുണ്ടാകാന്‍ സാധ്യത. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് പതിനായിരത്തില്‍ നിന്ന് 35,000ലേക്ക് എത്തിയത് ആറ് ദിവസം കൊണ്ടാണ്.രാജ്യത്ത് കൊവിഡ് തരംഗമുണ്ടായത് 2020 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു. 2021 ഫെബ്രുവരിയിലാണ് രാജ്യത്ത് രണ്ടാം തരംഗം വീശിയടിച്ചത്.തുടര്‍ച്ചയായ 33 ദിവസം പതിനായിരത്തില്‍ താ‍ഴെ തുടര്‍ന്നതിന് ശേഷം ഡിസംബര്‍ 29നാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ആദ്യമായി പതിനായിരം കണ്ടത്. അവിടെ നിന്ന് വെറും ആറ് ദിവസം കൊണ്ടാണ് […]

Continue Reading

കൊവിഡ് വ്യാപനം ; രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.രാജ്യതലസ്ഥാനമായ ദില്ലിയിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾക്ക് പുറമെയാണ് വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.കർഫ്യൂവിന് പുറമെ ദില്ലിയിൽ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. ബസ്, മെട്രോ സർവീസുകൾ മാറ്റമില്ലാതെ തുടരും. അവശ്യ സർവീസുകളിൽ ഉള്ള ജീവനക്കാർ ഒഴികെയുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.ഏഴ് മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. കൊവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയിൽ തുടർന്നാൽ മുംബൈയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും.പ്രതിദിന കൊവിഡ് കേസുകൾ 20,000 കവിഞ്ഞാൽ […]

Continue Reading

ബൈക്ക്‌ മോഷ്‌ടാവ്‌ പൊലീസിനെ കുത്തി; സംഭവം ഇടപ്പള്ളിയിൽ, പ്രതി പിടിയിൽ

ബൈക്ക്‌ മോഷ്‌ടാവായ പ്രതി പൊലീസിനെ കുത്തി.പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ്‌ എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്‌.പുലർച്ചെ ഒരു മണിയോടെ ഇടപ്പള്ളി മെട്രോ സ്‌റ്റേഷന്‌ സമീപമാണ്‌ ആക്രമണമുണ്ടായത്‌. ബിച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരിയിൽനിന്ന്‌ മോഷ്‌ടിച്ച ബൈക്ക്‌ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി കത്തിവീശുകയായിരുന്നു.എഎസ്ഐയുടെ കൈയിലാണ്‌ കുത്തേറ്റത്‌.

Continue Reading