മൂന്നാം തരംഗം അതിരൂക്ഷം: 24 മണിക്കൂറിനിടെ രാജ്യത്ത് 90,928 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് കൊവിഡ് പ്രതിദിന കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകുന്നത്. ഡിസംബർ അവസാന വാരം പതിനായിരത്തിനടുത്ത് മാത്രമാണ് പ്രതിദിന വർധനവുണ്ടായിരുന്നതെങ്കിൽ നിലവിൽ ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത് 19,206 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരായി. 325 പേർ മരിച്ചു. ടിപിആർ നിരക്ക് 6.43 ആയി ഉയർന്നു. നിലവിൽ 2,85,401 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.രാജ്യത്ത് ഇതിനോടകം 3,43,41,009 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 4,82,876 […]

Continue Reading

ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; 17 പേർ മരിച്ചു

ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ പാകൂർ ജില്ലയിലാണ് സംഭവം. 26 പേർക്ക് പരുക്കേറ്റു. 40ലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് ഇടിച്ചത്. ഗോവിന്ദ് പൂർ ശിബ്ഗഞ്ച് ഹൈവേയിൽ രാവിലെ 8.30ഓടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടൽ മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പരിക്കേറ്റവരിൽ മൂന്നുപേരുടെ സ്ഥിതി ഗുരുതരമാണ്. ബസും ട്രക്കും അതിവേഗത്തിലായിരുന്നു.

Continue Reading

ഖത്തറില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; പുതിയ നിയമങ്ങൾ ശനിയാഴ്ച മുതൽ നിലവിൽ വരും

ഖത്തറില്‍ കൊവിഡിന്റെ മൂന്നാം തരംഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭരണകൂടം. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്‍താനിയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.2022 ജനുവരി എട്ട് ശനിയാഴ്ച മുതല്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.പുതിയ പ്രധാന കൊവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ ഇങ്ങനെ: എല്ലാ പൊതു-സ്വകാര്യ മേഖലകളിലെ […]

Continue Reading

ഐ എസ് എല്ലില്‍ ഇന്ന് ജംഷെദ്പുര്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഐ എസ് എല്ലില്‍ ഇന്ന് ജംഷെദ്പുര്‍ എഫ്.സി- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം.സ്ഥിരതയില്ലാത്ത പ്രകടനമാണ് സീസണില്‍ നോര്‍ത്ത് ഈസ്റ്റ് പുറത്തെടുക്കുന്നത്. ഏറ്റവും ഒടുവിലായി കളിച്ച 5 മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും തോറ്റ ഹൈലാന്‍ഡേഴ്‌സിന് ജയിക്കാനായത് ഒരൊറ്റ മത്സരത്തില്‍ മാത്രം. 9 മത്സരങ്ങളില്‍ നിന്നും 8 പോയിന്റ് മാത്രം ഉള്ള നോര്‍ത്ത് ഈസ്റ്റ് പ്രതിസന്ധിക്കയത്തിലാണ്. ഒത്തൊരുമയില്ലാത്ത പ്രകടനമാണ് മലയാളി താരങ്ങള്‍ നിറഞ്ഞ നോര്‍ത്ത് ഈസ്റ്റിനെ വലക്കുന്നത്.

Continue Reading

രാജ്യത്ത് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നു

രാജ്യത്ത് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നു. മഹാരാഷ്ട്ര, ദില്ലി, ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ വ്യാപനം കുത്തനെ കൂടിയത്. അതെ സമയം രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രായാധിക്യം മൂലമാണ് രോഗിക്ക് അണുബാധ മരണ കാരണം ആയത് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതെ സമയം രോഗ വ്യാപന തോത് വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമാക്കി. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 8 […]

Continue Reading

പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ച; തമ്മില്‍ തല്ലി ബിജെപിയും കോണ്‍ഗ്രസും

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും. സംഭവത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണം എന്നാണ് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി ആകുന്ന തരത്തില്‍ ഒന്നും സംഭവിച്ചില്ല എന്നും യാത്ര മാറ്റി വെക്കാന്‍ സംസ്ഥാന സര്ക്കാര് അഭ്യര്‍ത്ഥിച്ചത് ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നി.ജീവനോടെ തിരിച്ചെത്താന്‍ അനുവദിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രിക്ക് നന്ദി എന്നായിരുന്നു സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചത്. എന്നാല് […]

Continue Reading

നടിയെ ആക്രമിച്ച കേസ്; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ ആവശ്യങ്ങള്‍ തള്ളിയ വിചാരണക്കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോണ്‍ വിളികളുടെ അസ്സല്‍ രേഖകള്‍ വിളിച്ചു വരുത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണക്കോടതി തള്ളിയിരുന്നു.ഇത് ചോദ്യം ചെയ്താണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി നേരത്തെ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രതികളായ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്ക് നോട്ടീസയച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്റെ പുതിയ നീക്കങ്ങള്‍.

Continue Reading

ഇന്ധന വിലവര്‍ധനവ്; കസാഖിസ്ഥാനില്‍ രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ശക്തമായ ജനകീയ പ്രക്ഷോഭം തുടരുന്ന കസാഖിസ്ഥാനില്‍ രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജിവെച്ചിരുന്നു. ഉപപ്രധാനമന്ത്രി അലിഖാന്‍ സ്‌മൈലോവിനെ ഇടക്കാല പ്രധാനമന്ത്രിയായിനിയമിച്ചു.പെട്രോളിയം ഖനികള്‍ നിറഞ്ഞ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഷനാവോസനില്‍ ആരംഭിച്ച പ്രതിഷേധം കസാഖിസ്ഥാനിലെ മുഴുവന്‍ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പടരുകയായിരുന്നു. പ്രതിഷേധം ശക്തമായി തുടരുന്ന അല്‍മാറ്റി നഗരത്തിലും പടിഞ്ഞാറന്‍ പ്രവിശ്യയായ മങ്കിസ്റ്റോയിലുമാണ് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ രാത്രി കര്‍ഫ്യുവും തുടരും. കസാഖിസ്ഥാനിലാകെ ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്.

Continue Reading

വിഷവാതകം ശ്വസിച്ച് 6 പേര്‍ മരിച്ചു; 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് 6 പേര്‍ മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്.സൂററ്റിലെ ജിഐഡിസി ഏരിയയിലാണ് അപകടം. സ്വകാര്യ കമ്പനിയിലെ ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. സൂററ്റ് ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

Continue Reading

പിടികിട്ടാപ്പുളളി ഷാനവാസ് പിടിയില്‍

തിരുവനന്തപുരം പള്ളിപ്പുറത്ത് വീടുകളില്‍ കയറിഅതിക്രമം കാട്ടിയ ഗുണ്ടാ നേതാവ് പിടിയില്‍ഒട്ടേറെ കേസുകളിലെ പ്രതിയായ ഷാനവാസാണ് പിടിയിലായത്ഒളിവിലിരിക്കെയാണ് ഷാനവാസ് കഴിഞ്ഞ ദിവസം വീടുകളില്‍ കയറി ഭീഷണി മുഴക്കിയത്

Continue Reading