സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.10,601 പേര്‍ക്ക് വാക്‌സിന്‍ നല്‍കി ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തും 9533 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 3,18,329 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ 21 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായെന്നും […]

Continue Reading

കൊവിഡ് കേസുകൾ കൂടുന്നു; ദില്ലിയില്‍ വാരാന്ത്യ കർഫ്യൂ പ്രാബല്യത്തിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ദില്ലിയില്‍ ഇന്ന് വാരാന്ത്യ കർഫ്യൂ നിലവിൽ വരും. രാജ്യത്ത് ബൂസ്റ്റർ ഡോസിന് അർഹരായവരുടെ പട്ടിക കേന്ദ്രം ഇന്ന് പ്രസിദ്ധീകരിക്കും. കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യമന്ത്രാലയം.സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യവും, ഓക്സിജൻ ലഭ്യതയും ആരോഗ്യ സെക്രട്ടറി വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടന്നു.ദില്ലിയിലും ബംഗാളിലും സമാനമായ സ്ഥിതിയാണുള്ളത്.ജമ്മുകശ്മീരിലും കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഒഡിഷയിലെ പുരി […]

Continue Reading

ഇന്നു മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുവര്‍ക്ക് കൂടുതലായി ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിബന്ധനകര്‍ശനമാക്കാന്‍ തീരുമാനിച്ചത്.കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമാണ് വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ കേസുകളില്‍ 70 […]

Continue Reading

കളമശ്ശേരിയിൽ വാഹനാപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കൊച്ചി കളമശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. എച്ച് എം ടി ജംങ്ക്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ്അപകടം. കൊച്ചി മഞ്ഞുമ്മൽ സ്വദേശികളായ അലൻ ആൻറണി,ജിൻസൻ കെ സിറിൽ, പാലക്കാട് സ്വദേശി റിജോ അഗസ്റ്റിൻ എന്നിവർക്കാണ് പരിക്കേറ്റത്.ആലുവ ഭാഗത്ത് നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് സിഗ്നൽ തെറ്റിച്ചെത്തിയ ബൈക്ക് കളമശേരി മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

ബംഗളൂരുവിൽ വാഹനാപകടം; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

ബംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കൊച്ചി സ്വദേശി ശിൽപ, കോഴിക്കോട് സ്വദേശി ഫാദിൽ , ആദർശ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി പത്തരയോടെ ഇലക്ടോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലായിരുന്നു അപകടം.അമിത വേഗത്തിൽ വന്ന കണ്ടെയ്നർ ലോറി ആദ്യം വാഗണർ കാറിലിടിച്ചു. വാഗണർ മുന്നിലുള്ള മറ്റൊരു കാറിലും ഈ കാർ തൊട്ടു മുന്നിലുണ്ടായിരുന്ന ലോറിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്.വാഗണർ കാറിലുണ്ടായിരുന്ന നാല് പേരും അപകട സ്ഥലത്ത് വെച്ച് തന്നെ […]

Continue Reading

രൺജീത് വധക്കേസ്; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബിജെപി നേതാവ് രൺജീത് വധക്കേസില്‍ മുഖ്യ ആസൂത്രകരായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശിയായ ഷാജി (47), മണ്ണഞ്ചേരി പൊന്നാട് സ്വദേശി നഹാസ് ( 31 ) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനെട്ടായി. കേസിൽ കൂടുതൽ പേർ ഇനിയും അറസ്റ്റിൽ ആകാനുണ്ട്.ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ […]

Continue Reading

ഒഡെപെക് മുഖേന ഐ.ഇ.എൽ.ടി.എസ് പരിശീലനം

വിദേശ രാജ്യങ്ങളിൽ ജോലി നേടുന്നതിനും പഠിക്കുന്നതിനും ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഐ.ഇ.എൽ.ടി.എസ് പരിശീലനം ഓൺലൈനായും/ഓഫ്‌ലൈനായും നൽകുന്നു. അഡ്മിഷനായി വിശദമായ ബയോഡാറ്റ സഹിതം training@odepc.in ൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepcskills.in, 8086112315/7306289397/9567365032/8606550701.

Continue Reading

സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം

സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം ജനുവരി 15 നകം gcc@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471 2329440/41/42/43/45.

Continue Reading

ആദ്യ ഡോസ് വാക്‌സിനേഷന്‍ 99%; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ 81 ശതമാനവുമായി (2,14,87,515). ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,80,17,883 ഡോസ് വാക്‌സിനാണ് നല്‍കിയത്.പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകള്‍ 100 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്. ഒമൈക്രോണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ വളരെ വേഗം മുന്നോട്ട് പോകുന്നത് ആശ്വാസകരമാണ്. 100 […]

Continue Reading

ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ചു

ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി.നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്. മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. ഏതാനും സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.1985 ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി എടുത്തു. രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയിൽ പുറത്തിറങ്ങി.തുടർന്ന് കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങി പ്രമുഖ സം‌വിധായകർക്കു വേണ്ടി […]

Continue Reading