രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; യോഗിക്ക് ഉത്തർപ്രദേശ് കൈവിട്ടുപോകുമോ?

വരാനിരിക്കുന്ന നാളുകളിൽ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. കർഷകസമരം, കൊവിഡ്, വിലക്കയറ്റം തുടങ്ങി ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾക്ക് പുറമെ പഞ്ചാബിലേയും ഉത്തരാഖണ്ഡിലേയും മുഖ്യമന്ത്രിമാരുടെ മാറ്റം അടക്കം നിരവധി പ്രദേശിക വിഷയങ്ങളും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകും. രണ്ടാം തവണയും അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ ജനപിന്തുണ അളക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാകുമിത്.ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശ് അടക്കം 5 സംസ്ഥാനങ്ങളിലെ ജനകീയ വിധിയെഴുത്ത് ദേശീയ രാഷ്ടീയത്തിലും വലിയ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക. നിയമസഭാ […]

Continue Reading

ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍; എങ്ങനെ ബുക്ക് ചെയ്യാം?

സംസ്ഥാനത്തെ ബൂസ്റ്റര്‍ ഡോസ് (Precaution Dose) കോവിഡ് വാക്സിനേഷന്‍ ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ഡോസ് എടുക്കാന്‍ സാധിക്കുക. ബൂസ്റ്റര്‍ഡോസിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്സിനേടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് […]

Continue Reading

തിങ്കളാഴ്ച മുതൽ ട്രെയിൻ ടിക്കറ്റുകൾ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം

ചെന്നൈ: രണ്ട് വാക്സിനും എടുത്ത് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ജനുവരി 10 മുതൽ ജനുവരി 31 വരെ ചെന്നൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതിയുള്ളൂവെന്ന് ദക്ഷിണ റെയിൽവേ ഇന്ന് അറിയിച്ചു.സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങാനാകില്ലെന്ന് ഒമിക്‌റോൺ തരംഗത്തെ തുടർന്ന് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ റെയിൽവേ അറിയിച്ചു. തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച 8,981 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈ, കോയമ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും, സംസ്ഥാന […]

Continue Reading

പി.കെ.ഷൈബി അനുസ്മരണവും യൂത്ത് കോൺഗ്രസ് നേതൃത്വ സംഗമവും സംഘടിപ്പിച്ചു

മാനന്തവാടി: യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറിയും തവിഞ്ഞാൽ പഞ്ചായത്ത് ജന പ്രതിനിധിയും വയനാട്ടിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന പി.കെ.ഷൈബിയുടെ പതിനൊന്നാം അനുസ്മരണ സമ്മേളനവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു.പി.കെ.ഷൈബിയുടെ ജീവിതം ഓരോ പൊതു പ്രവർത്തകരും മാതൃക ആകേണ്ടതാണെന്നും കുറഞ്ഞ കാലം കൊണ്ട് ഒരു മനുശായുസിന് ചെയ്ത് തീർക്കാൻ കഴിയുന്നതിലും കാര്യങ്ങൽ സമൂഹത്തിന് വേണ്ടി ചെയ്ത് തീർത്ത വ്യക്തിയാണ് ഷൈബിയെന്നും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ […]

Continue Reading

അഡ്വ.ഷെരീഫ് ഉള്ളത്തിന്റെ ‘നാഴികമണി മുഴങ്ങുന്നു’ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.

അഡ്വ.ഷെരീഫ് ഉള്ളത്തിന്റെ ‘നാഴികമണി മുഴങ്ങുന്നു’ എന്ന കവിതാസമാഹാരം ഉടൻ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.

Continue Reading

ഹൃദയത്തില്‍ പൃഥ്വി പാടിയ ഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍

വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയത്തിലെ ഓരോ ഗാനങ്ങളും പുറത്തുവരുമ്പോഴും കിടിലന്‍ സര്‍പ്രൈസാണ് ആരാധകര്‍ക്ക് നല്‍കുന്നത്.കാത്തിരിപ്പിനൊടുവില്‍ ചിത്രത്തില്‍ പൃഥ്വിരാജ് ആലപിച്ച ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഹൃദയത്തിന്റെ അണിയറപ്രവര്‍ത്തകര്‍. കോളേജ് കാലഘട്ടത്തിലെ ബാച്ചിലര്‍ ലൈഫ് കിടിലനായി അവതരിപ്പിക്കുന്ന ഗാനം റിലീസിന് പിന്നാലെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്ലോ മൂഡില്‍ ഉള്ള ഗാനത്തിന് കിടിലന്‍ അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.നേരത്തെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ […]

Continue Reading

കൊവിഡ്-ഒമൈക്രോണ്‍ ആശങ്ക: കേരള അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന ശക്തം

കൊവിഡ്-ഒമൈക്രോണ്‍ ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ കേരള അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന ശക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുള്ളത്. നാളെ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.തമിഴ്‌നാട്ടിലേക്ക് പ്രവേശിയ്ക്കാന്‍ രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി. രേഖകളില്ലാതെയെത്തുന്നവരെ അതിര്‍ത്തിയില്‍ മടക്കിയയച്ചു തുടങ്ങി. ചരക്കു നീക്കം തടസ്സപ്പെടില്ല. ആംബുലന്‍സ്, ആശുപത്രിയിലേക്ക് പോവുന്ന വാഹനങ്ങള്‍ എന്നിവയും തടയില്ല. തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിബന്ധനകളോടെ ഇളവുണ്ട്. ചാവടി ചെക്‌പോസ്റ്റിനുപുറമെ വാളയാര്‍ ഡാം പ്രദേശം, റെയില്‍വേ ട്രാക് എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. […]

Continue Reading

ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു

ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനു മുകളിലായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 1,41,986 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.. 285 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ വാരന്ത്യ ലോക്ക്‌ഡൌണ്‍ ആരംഭിച്ചുരാജ്യത്ത് കൊവിഡ് കേസുകളില്‍ കുത്തനെയുള്ള വര്‍ധനവാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 1,41,986 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 […]

Continue Reading

എടപ്പാൾ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും

എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥിയും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ വിശിഷ്ടാതിഥിയുമാകും.മലപ്പുറം ജില്ലയിൽ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമ്മിക്കുന്ന ആദ്യ മേൽപ്പാലമാണിത്. കിഫ്ബിയിൽ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിർമ്മാണം. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് നിർമ്മാണം. എടപ്പാൾ ജംങ്ഷനിൽ കോഴിക്കോട് തൃശൂർ റോഡിന് മുകളിലൂടെയാണ് മേൽപ്പാലം ഒരുക്കിയിരിക്കുന്നത്. പൂർണമായും […]

Continue Reading

ഡി.വൈ.എഫ്.ഐ നിവേദനം നൽകി

പനമരം:പനമരം ടൗണിലെ മാഞ്ഞുപോയ സീബ്ര ലൈൻ പുനസ്ഥാപിക്കുന്നതിനും,തിരക്കേറിയ പി.ഡബ്ല്യു. ഡി റോഡിൽ അനധികൃതമായി കാണുന്ന ടാറിങ്ങിന് ഉപയോഗിക്കുന്ന മെഷീൻ നീക്കം ചെയ്യാൻ വേണ്ടിയും പി.ഡബ്ല്യു. ഡി പനമരം അസിസ്റ്റന്റ് എൻജിനീയർക്കു ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റ് നിവേദനം നൽകി.

Continue Reading