ഇടുക്കി ഡാം ഇന്ന് തുറക്കും

ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് തുറക്കും. അണക്കെട്ടിലെ ഒരു ഷട്ടർ ഇന്ന് രാവിലെ 10 മണിക്കാകും തുറക്കുക. ഒരു ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി 40000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുക. വൃഷ്ടിപ്രദേശത്ത് മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ആണ് നടപടി. മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 8 മണിക്ക് ഡാം ഷട്ടർ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 5.30 യ്ക്ക് 141 അടിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് […]

Continue Reading

കുറുപ്പിന്റെ ആദ്യദിന കളക്ഷൻ ആറരകോടി മാത്രം പിന്നെ 5 ദിവസം കൊണ്ട് എങ്ങനെ 50 കോടി കിട്ടി ?

റിലീസ് ചെയ്തിട്ട് കേവലം 5 ദിവസം മാത്രം പിന്നിട്ട കുറുപ്പ് 50 കോടി ക്ലബ് കേറി പുത്തൻ റെക്കോർഡ് ഇട്ടിരിക്കുകയാണ്. എതിരാളികൾ പോലും മൂക്കത്തു വിരൽ വെച്ച് പോവുന്ന കുതിപ്പാണ് കുറുപ്പിന്റേത്. ചിത്രം റിലീസ് ചെയ്ത നവംബർ 15 നെ കേരളത്തിനകത്തെ 505 സ്‌ക്രീനുകളിൽ നിന്ന് കുറുപ്പ് നേടിയത് 6 കോടി 30 ലക്ഷം രൂപ ആയിരുന്നു. 50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികൾക്ക് പ്രവേശനമുള്ളത് എന്നിട്ടും സ്‌ക്രീനുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടുകൊണ്ട് കുറുപ്പ് ഭദ്രമായ ഒരു […]

Continue Reading

അമ്മയെ സ്നേഹിക്കുന്നവർ ഒരു നിമിഷം, പൊട്ടിക്കരഞ്ഞുപോകും ഈ അനുഭവം കേട്ടാൽ

പ്രസവം എന്നത് എത്രയോ എല്ലുകൾ നുറുങ്ങുന്ന വേദനയാണ് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഒരു സ്ത്രീ കുഞ്ഞിന് ജന്മം നൽകുന്നത് . ഇപ്പോഴിതാ തന്റെ പൊന്നോമനയ്ക്ക് വേണ്ടി ഒരമ്മ ചെയ്ത ത്യാഗത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . നീണ്ട 14 വർഷത്തോളം തന്റെ പൊന്നോമനയ്ക്ക് വേണ്ടി കാത്തിരുന്ന ഒരമ്മയുടെ യഥാർത്ഥ ജീവിത കഥയാണ് ഡോക്ടർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് . ഒരു നിമിഷം ഏവരെയും കണ്ണീരിലാഴ്ത്തിയ ആ അമ്മയെക്കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ ;ഓരോ രോഗികൾക്കും […]

Continue Reading

പ്രൊഫഷണല്‍ മാജിക് ഷോകള്‍ നിര്‍ത്തുന്നു: ഗോപിനാഥ് മുതുകാട്

പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ നിര്‍ത്തുന്നു. നാലര പതിറ്റാണ്ട് പിന്നിട്ട പ്രൊഫഷണല്‍ മാജിക് ജീവിതമാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. ഇനി പ്രൊഫഷ്ണല്‍ മാജിക് ഷോകള്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മാജിക് ഷോ പൂര്‍ണതയില്‍ എത്തിക്കാന്‍ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമില്ല. കുറേക്കാലങ്ങളായി പലയിടത്തും പ്രതിഫലം വാങ്ങി ഷോ നടത്തിയിട്ടുണ്ട്. ഇനി അത് പൂര്‍ണമായി നിര്‍ത്തുകയാണെന്നും ഭിന്നശേഷിക്കാരായ […]

Continue Reading

മുസ്ലിം സമുദായത്തിന് നഷ്ടമല്ല, ലാഭമാണ്

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക്; വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മുസ്ലിം സമുദായത്തിനകത്ത് വിവിധ തലങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. കേരളത്തിലെ സുന്നി സംഘടനകളുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഈ തീരുമാനത്തിലൂടെ നടപ്പിലാക്കപ്പെടുന്നത്. കേരളത്തിലെ വഖഫ് ബോര്‍ഡിന്റെയും വഖഫ് സ്വത്തുക്കളുടെയും മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന്റെയും സൂക്ഷ്മ ചരിത്രം അറിയുന്നവരെ സംബന്ധിച്ചടുത്തോളം നിര്‍ണ്ണായകമായ മാനങ്ങള്‍ ഉള്ള തീരുമാനം എന്നു തന്നെ വേണം ഈ നീക്കത്തെ വിശേഷിപ്പിക്കാന്‍. കാലങ്ങളോളമായി കൊട്ടിയടക്കപ്പെട്ട വഖഫ് ബോര്‍ഡിന്റെ വാതിലുകള്‍ കേരളാ […]

Continue Reading

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 165 റണ്‍സ് വിജയലക്ഷ്യം

ജയ്പുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 165 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലിന്റെയും 63 റൺസ് നേടിയ മാർക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്കോർ നൽകിയത്. ഒരു ഘട്ടത്തിൽ വലിയ സ്കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം […]

Continue Reading

കള്ള നാണയങ്ങളെ കരുതിയിരിക്കുക

അസീസ് സഖാഫി വാളക്കുളം എഴുതുന്നു.. ഒമാനിലെ ഇബ്രിയിൽ നിന്ന് തലസ്ഥാന നഗരിയായ മസ്കറ്റിലെ കോബ്രയിലേക്ക് മുന്നൂറിലധികം കിലോമീറ്റർ ദൂരമുണ്ട്. സദൃഢ ആത്മ ബന്ധമുള്ളവരും പ്രസ്ഥാന സഹകാരിയു മായ ബഷീർ ഹാജി പല തവണ ക്ഷണിച്ചിട്ടും പോവാൻ മടിച്ചത് ഈ യാത്രാ ദൈർഘ്യം ഓർത്ത് തന്നെയാണ്. വലിയ കറാമത്തിന്റെ ഉടമയായ ഒരു മഹാൻ വീട്ടിൽ വരുന്നുണ്ടന്നും അദ്ദേഹത്തെ കാണാൻ നിർബന്ധമായും വരണമെന്നും ഹാജി നിർബന്ധം പിടിച്ച പ്പോൾ അദ്ദേഹത്തെ ഒന്ന് കണ്ട് കളയാം എന്ന് തീരുമാനിച്ചു.ഒരു സുഹൃത്തിന്റെ വാഹനത്തിൽ […]

Continue Reading

കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന […]

Continue Reading

കോട്ടയം, ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചലനം

കോട്ടയം: കോട്ടയം – ഇടുക്കി ജില്ലകളിൽ നേരിയ രീതിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 1.99 തീവ്രത രേഖപ്പെടുത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന. ഇടുക്കിയിലെ സീസ്മോഗ്രാഫിൽ ഇതു സംബന്ധിച്ച പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പൂവരണി, ഇടമറ്റം, ഭരണങ്ങാനം, അരുണാപുരം, പൂഞ്ഞാർ, പനച്ചിപ്പാറ മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. വിഷയത്തിൽ ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Continue Reading

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണ വില ഉണ്ടായിരുന്നത്. ഈ മാസത്തെ മുൻ സ്വർണ വില റെക്കോർഡുകൾ തിരുത്തി മുന്നേറുന്നതാണ് കാണുന്നത്. 4615 രൂപയായിരുന്നു ഇന്നലത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്നത്തെ സ്വർണവില ഗ്രാമിന് 4590 രൂപയാണ്. അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന […]

Continue Reading