കനത്ത മഴയെതുടർന്ന് ജലനിരപ്പുയരുന്ന സാഹചര്യത്തിൽഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ഒരു ഷട്ടർ 40 സെന്റിമീറ്ററാണ് തുറന്ന് 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക. നീരൊഴുക്ക് വർധിച്ചതോടെ ഡാമിലെ ജലനിരപ്പ് 2398.80 അടിയായി ഉയർന്നിരിക്കുകയാണ്.
ഡാം തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണ തുറന്നുവിട്ടതിനെക്കാൾ കുറഞ്ഞ അളവിലുള്ള ജലമാണ് ഇന്ന് തുറന്നുവിടുക. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.