ഹെൽത്ത് ഐഡികാർഡ് ഇനി എളുപ്പത്തിൽ

Health

എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിൽ ആയതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിൽ നിന്നുമുള്ള പല ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഇത്തരം കാർഡുകൾ ഉപയോഗിക്കേണ്ടി വരാറുണ്ട്. കേന്ദ്രസർക്കാർ ഭാരതത്തിലെ ജനങ്ങൾക്ക് വേണ്ടി പുറത്തിറക്കിയിട്ടുള്ള ഒരു കാർഡാണ് ഹെൽത്ത് ഐഡികാർഡ്. എന്താണ് ഹെൽത്ത് ഐഡികാർഡ് എന്നും, അത് എടുക്കുന്നത് കൊണ്ടുള്ള പ്രാധാന്യം എന്തെല്ലാമാണെന്നും പലർക്കും അറിയുന്നുണ്ടാവില്ല. ഹെൽത്ത് ഐഡികാർഡ് ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി മനസിലാക്കാം.
എന്താണ് ഹെൽത്ത് ഐഡികാർഡ്?
ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുള്ള ഹെൽത്ത് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കാർഡ് ആണ് ഹെൽത്ത് ഐഡി കാർഡ്. അതായത് ഒരു വ്യക്തി സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട് എങ്കിൽ, അതല്ല ഏതെങ്കിലും രോഗത്തിന് തുടർച്ചയായി ചികിത്സ തേടുന്നുണ്ട് എങ്കിൽ അത്തരം വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് കേന്ദ്ര സർക്കാർ നൽകുന്ന ഹെൽത്ത് കാർഡ് ഉപയോഗിച്ചാൽ ഹെൽത്ത്‌ ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾക്ക് വളരെ എളുപ്പം ചെയ്യാൻ സാധിക്കുന്നതാണ്.

സാധാരണ ഐഡി കാർഡുകൾ ഉപയോഗിക്കുന്നതുപോലെ ഈ ഐഡി കാർഡിനും ഒരു നമ്പർ നൽകുന്നതാണ്. എന്നാൽ ഇവിടെ അഡ്രസ്സ് ക്രിയേറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് PHR അഡ്രസ് ആണ്, അതായത് പേഴ്സണൽ ഹെൽത്ത് റെക്കോർഡ് ഉപയോഗിച്ചാണ് പിൻ ജനറേറ്റ് ചെയ്യേണ്ടത്. @ndhm എന്ന് അവസാനിക്കുന്ന രീതിയിലാണ് ഹെൽത്ത് ഐഡി ഉണ്ടാവുക. കൂടാതെ ആധാർകാർഡിൽ കാണുന്നതുപോലെയുള്ള ഒരു നമ്പർ ആണ് ഉപയോഗിക്കുന്നത്.
മറ്റ് ഐഡി കാർഡുകൾ സൂക്ഷിക്കുന്ന രീതിയിൽ തന്നെ ഹെൽത്ത് കാർഡുകൾ എപ്പോഴും കയ്യിൽ കരുതേണ്ട തായി വരും. അതായത് മരുന്ന് വാങ്ങുന്നതിനോ ചികിത്സ ആവശ്യങ്ങൾക്കോ പുറത്തുപോകുമ്പോൾ ഈ ഒരു ഹെൽത്ത് ഐഡികാർഡ് മാത്രം കയ്യിൽ കരുതിയാൽ മതിയാകും.ഒരു വ്യക്തിയുടെ മുഴുവൻ ചികിത്സാ ഹിസ്റ്ററി, ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ എന്നിവയെല്ലാം ഹെൽത്ത് ഐഡികാർഡിൽ ഉൾപ്പെട്ടിട്ടുണ്ടാകും.
ഹെൽത്ത് ഐഡികാർഡ് എടുക്കേണ്ട രീതി എങ്ങനെയാണ്?
ഇതിനായി ആദ്യം ബ്രൗസർ ഓപ്പൺ ചെയ്ത് healthid.ndhm.gov. in/register എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം സെന്റർ ഭാഗത്തായി ജനറേറ്റ് യുവർ ഹെൽത്ത്‌ ഐഡി എന്ന് കാണുന്നത് ക്ലിക്ക് ചെയ്യുക. താഴെയായി ആധാർ ഉപയോഗിച്ച് ID ജനറേറ്റ് ചെയ്യുന്നതിനും, ആധാർ ഇല്ലാത്തവർക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് ഐഡി ക്രിയേറ്റ് ചെയ്യുന്നതിനുമുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്.
എന്നാൽ ആധാർ കാർഡ് ഉപയോഗിച്ച് ലിങ്ക് ചെയ്യുന്ന രീതി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം, അല്ലാത്ത പക്ഷം തീർച്ചയായും ഭാവിയിൽ ID കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടതായി വരും. ആധാർ ഉപയോഗിച്ചുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ ആധാർ നൽകിയിട്ടുള്ള ഫോൺ നമ്പർ നൽകേണ്ടതാണ്, താഴെ നൽകിയിട്ടുള്ള കാര്യങ്ങൾ വായിച്ച് എഗ്രി ചെയ്യുക, ശേഷം അയാം നോട്ട് റോബോട്ട് എന്ന ബട്ടൺ ടിക്ക് ചെയ്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്ക് വരുന്ന OTP എന്റർ ചെയ്ത് നൽകുക.
അടുത്തതായി ഹെൽത്ത് ഐഡി യുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ് എം എസ് ആയി വരേണ്ട ഫോൺ നമ്പർ എന്റർ ചെയ്തു നൽകുക. ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ആ നമ്പറിലേക്ക് ഒരു OTP ലഭിക്കുന്നത് എന്റർ ചെയ്തു നൽകുക.

ഇപ്പോൾ നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ സ്ക്രീനിൽ കാണാവുന്നതാണ്, ഇവിടെ പേര് വേണമെങ്കിൽ ചേഞ്ച് ചെയ്ത് നൽകാവുന്നതാണ്, ശേഷം താഴെ പിഎച്ച് ർ അഡ്രസ് എന്ന് കാണുന്ന ഭാഗത്ത് ഇഷ്ടമുള്ള ഒരു PHR അഡ്രസ്സ് ക്രിയേറ്റ് ചെയ്യാവുന്നതാണ്. നിങ്ങൾ നൽകുന്ന അഡ്രസ്സ് നിലവിൽ മറ്റാരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അത് ലഭിക്കുന്നതുവരെ അഡ്രസ്സ് മാറ്റി നൽകുക. ഈ അഡ്രസ് @ndhm രീതിയിലാണ് അവസാനിക്കുക. പി എച്ച് ർ അഡ്രസ് ക്രിയേറ്റ് ചെയ്യുമ്പോൾ മിനിമം 4 ക്യാരക്ടർ നൽകാനായി ശ്രദ്ധിക്കണം. കൂടാതെ അക്ഷരങ്ങൾ, നമ്പർ എന്നിവ മാത്രമാണ് ഉപയോഗിക്കാൻ പാടുള്ളൂ.
അതിനുശേഷം താഴെ നിങ്ങളുടെ ഇമെയിൽ ഐഡി, അഡ്രസ്സ്,സ്റ്റേറ്റ്, ജില്ല എന്നിവകൂടി നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് ഒരു ഹെൽത്ത് ഐഡി കാർഡ് റെഡിയായിക്കഴിഞ്ഞു.
ഹെൽത്ത് ഐഡി കാർഡിന് താഴെയായി അത് ഡൗൺലോഡ് ചെയ്ത് എടുക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഐഡി കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കുന്നതുമാണ്. നിങ്ങൾക്കും ഈ രീതിയിൽ ഒരു ഹെൽത്ത് ഐഡികാർഡ് എടുത്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *