എങ്ങനെ വക്കീൽ ആകാം

നിയമപഠനം; ബിരുദ പ്രവേശനം എങ്ങനെ?അഭിഭാഷകയാകാൻ നിയമബിരുദമെടുക്കണം. ബിരുദമെടുത്തശേഷം ബാർ കൗൺസിൽ എൻ​റോൾമെന്റ് നടപടികൾ പൂർത്തിയാക്കണം. ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ യോഗ്യത നേടിയശേഷം അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാം.പ്ലസ്ടു കഴിഞ്ഞ്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പ്രോഗാമിന് ചേർന്ന് നിയമബിരുദമെടുക്കാം. കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പ്രവേശനപ്രക്രിയയിൽ താത്പര്യമുണ്ടെങ്കിൽ സർക്കാർ/സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പ്രവേശനത്തിന് അപേക്ഷിക്കണം. പ്രവേശനപരീക്ഷയുണ്ട്. വിവിധ സ്ഥാപനങ്ങളിലായി അഞ്ചുവർഷത്തെ ബി.എ./ബി.കോം./ ബി.ബി.എ. എൽഎൽ.ബി. പ്രോഗ്രാമുണ്ട്.മഹാത്മാഗാന്ധി സർവകലാശാല, സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്: ബി.ബി.എ. […]

Continue Reading

കാൽ നക്കിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി യുവതിയുടെ പരാതി

ഭർത്താവ് കാൽ നക്കിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഇതേത്തുടർന്ന് സ്വദേശിയായ നിര്‍മല്‍ മോഹന്‍ എന്നയാളെ മുനമ്പം പൊലീസ് അറസ്റ്റു ചെയ്തു. വിവാഹശേഷം ബംഗളരുവിൽ താമസിക്കുമ്പോഴാണ് ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് നാട്ടിലേക്കു വന്ന യുവതിയെ കൊച്ചി ചേറായിയിലെ വീട്ടിലെത്തിയും നിർമൽ മോഹൻ ഉപദ്രവിച്ചതായി പൊലീസ് പറയുന്നു. യുവതിയുടെ വീട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതായി പരാതിയിലുണ്ട്. ലഹരിമരുന്നിന് അടിമയായ ഭർത്താവ് തന്നെ മുഖത്തടിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്യാറുണ്ട്. നിർബന്ധിച്ച് കാൽ നക്കിക്കുകയും […]

Continue Reading

65 കോണ്‍സ്റ്റബിള്‍ ഒഴിവ്: കായികതാരങ്ങള്‍ക്ക് അവസരം

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 65 ഒഴിവുണ്ട്. വനിതകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.ശമ്പളം: 21700-69100 രൂപ.റസലിങ്, കബഡി, കരാട്ടെ, ആർച്ചറി, വുഷു, ത്വൊയ്കാൺഡോ, ജൂഡോ, ജിംനാസ്റ്റിക്സ്, സ്പോർട്സ് ഷൂട്ടിങ്, സ്കൈ, ബോക്സിങ്, ഐസ് ഹോക്കി എന്നിവയാണ് മികവ് തെളിയിച്ചിരിക്കേണ്ട കായിക ഇനങ്ങൾ. ഇവയിൽ ജിംനാസ്റ്റിക്സ് വിഭാഗത്തിൽ പുരുഷൻമാർക്ക് മാത്രവും ഐസ് ഹോക്കിയിൽ വനിതകൾക്ക് മാത്രവുമാണ് അവസരം. മറ്റുള്ളവയിൽ ഇരു വിഭാഗത്തിനും അപേക്ഷിക്കാം.അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾക്കും എസ്.സി, […]

Continue Reading

യു.പി ജനസംഖ്യാ നിയന്ത്രണ ബിൽ; 2 കുട്ടികളിൽ കൂടുതലുണ്ടങ്കിൽ സർക്കാർ ജോലി ലഭിക്കില്ല

ജനസംഖ്യ നിയന്ത്രണത്തിന്​ നിയമ നിര്‍മാണം നടപ്പാക്കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍. നിർദ്ദിഷ്ട ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് സർക്കാർ പുറത്തിറക്കി. കരട് നിയമപ്രകാരം രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനും സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റം നേടുന്നതിനും ഏതെങ്കിലും തരത്തിലുള്ള സർക്കാർ സബ്‌സിഡി ലഭിക്കുന്നതിനും വിലക്കേർപ്പെടുത്തും.ഉത്തർപ്രദേശ് പോപ്പുലേഷൻ (കൺട്രോൾ, സ്റ്റെബിലൈസേഷൻ ആൻഡ് വെൽഫെയർ) ബിൽ 2021 എന്ന കരടിലെ ഭാഗമാണ് ഈ വ്യവസ്ഥകൾ എന്ന് ഉത്തർപ്രദേശ് സ്റ്റേറ്റ് ലോ കമ്മീഷൻ (യുപിഎസ്എൽസി) […]

Continue Reading

ഇന്ധനവില വർദ്ധനയ്ക്ക് എതിരെ വേറിട്ട പ്രതിഷേധവുമായി വ്യാപാരി

ബെെക്കിന് മുകളിൽ റീത്തും യൂറോപ്യൻ ക്ളോസറ്റും കയറ്റി വച്ച് ഇന്ധനവില വർദ്ധനയ്ക്ക് എതിരെ വേറിട്ട പ്രതിഷേധവുമായി വ്യാപാരി. നെല്ലിക്കുഴി സ്വദേശി അലി പട്ടളായിൽ ആണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.പെട്രോൾ ഉത്പ്പന്നങ്ങൾക്കും പാചക വാതകത്തിനും അടിക്കടി വിലകൂട്ടുന്ന മോദിക്ക് പ്രതീകാത്മകമായിട്ടാണ് അലി സ്വന്തം വാഹനത്തിന് മുകളിൽ യൂറോപ്യൻ ക്ളോസറ്റും, റീത്തും തന്റെ വാഹനത്തിനു മുകളിൽ കയറ്റി വച്ചത്.നെല്ലിക്കുഴിയിൽ ഇലക്ട്രിക് കട നടത്തുകയാണ് അലി. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിന്റെ പേരിൽ ഇലക്ട്രിക്, പ്ലംമ്പിംഗ് ഉത്പ്പന്നങ്ങൾക്കും നൂറ് ശതമാനത്തിലധികം വില വർദ്ധിച്ചിരിക്കുന്ന  പശ്ചാത്തലത്തിലാണ് […]

Continue Reading

കേരളം ലോകത്തിന് ദാനം ചെയ്ത അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ്

ആയുർവേദ ആചാര്യൻ വൈദ്യരത്‌നം പി.കെ വാര്യരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളം ലോകത്തിന് ദാനം ചെയ്ത അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് ഡോ.പി.കെ.വാര്യര്‍ എന്ന് കെ.കെ ശൈലജ പറഞ്ഞു.ആയൂര്‍വേദ ചികിത്സയുടെ കുലപതിയായി വിശേഷിക്കപ്പെടുന്ന ഇദ്ദേഹം ആയൂര്‍വേദത്തെ ലോകത്തിന് പരിചയപ്പെടുത്തിയ മഹാനായിരുന്നു. ആയൂര്‍വേദ ചികിത്സയ്ക്കും പഠനത്തിനുമായി വിദേശത്ത് നിന്ന് നരവധി പേരെ കേരളത്തില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ വികസനത്തിന് മാത്രമല്ല, കേരളത്തില്‍ ഉടനീളം ആയൂര്‍വേദത്തെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം […]

Continue Reading

നാട്ടുകാർ നന്മയുടെ പാരിതോഷികം നൽകി യുവാവിനെ ആദരിച്ചു

കോഴിക്കോട്: നന്മ മുതലെടുത്ത് വ്യാജൻ കൈക്കലാക്കിയ പതിനായിരം രൂപ പാരിതോഷികമായി തിരികെ നൽകി ഒരു നാടിൻ കൂട്ടായ്മ. മാവൂർ പാഴുരിലെ ‘നാട്ടുവർത്തമാനം’ കൂ ട്ടായ്മയാണ് ഷമീർ ചാലിക്കുഴി എന്ന ചെറുപ്പക്കാരൻറ നന്മയ്ക്ക് അംഗീകാരമായി പണം തിരികെ നൽകിയത്. ജൂലായ് രണ്ടിനാണ് നാട്ടുകാരിൽ പലർക്കും സംഭവിച്ച അബദ്ധം ഷെമിറിനും സംഭവിച്ചത്.സുഹൃത്തും നാട്ടുകാരനുമായ കാവുങ്ങൽമേത്തൽ ജയരാജൻറ നമ്പറിൽ നിന്ന് വാട്സാപ്പിൽ ഷെമീറിന് ഒരു മെസേജ് വന്നതാണ് തുടക്കം. വികലമായ ഇംഗ്ലീഷിൽ ജയരാജൻ ആവശ്യപ്പെ ട്ടത് 10,000 രൂപയാണ്. അടിയന്തര ചികിത്സയ്ക്കായി […]

Continue Reading

കുടുംബം പ്രതീക്ഷ കൈവിട്ടു. ഡോക്ടര്‍മാര്‍ കൈവിടാതെ ശ്രമിച്ചുകൊണ്ടിരുന്നു

കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, ആന്തരികാവയവങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായി…85 ദിവസത്തോളം ആശുപത്രിയില്‍,70 ദിവസം വെന്‍റിലേറ്ററില്‍…ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന പോരാട്ടത്തിന്‍റെ കഥയാണ് മുംബൈ സ്വദേശിയായ ഭാരത് പാഞ്ചലിന് പറയാനുള്ളത്. മാസങ്ങള്‍ നീണ്ടുനിന്ന ആശുപത്രി വാസത്തിനിടയിലും പ്രതീക്ഷ കൈവിടാതെ വെല്ലുവിളികളെ അതിജീവിച്ചിരിക്കുകയാണ് ഭാരത്.കോവിഡ് വാക്സിന്‍റെ ആദ്യ ഡോഡ് സ്വീകരിച്ച് രണ്ടാഴ്ചക്ക് ശേഷം ഭാരതിന് ചെറിയ പനി അനുഭവപ്പെട്ടതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്. ഏപ്രില്‍ 8ന് അദ്ദേഹത്തെ ഹിരണ്‍നന്ദിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി. തുടര്‍ന്ന് […]

Continue Reading

മോഹൻലാല്‍ വാങ്ങിയ പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്

മോഹൻലാലിന്റെ കരിയറിലെ തിളങ്ങിനില്‍ക്കുന്ന സിനിമയാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്‍ത സിനിമ. ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്‍ടമുള്ള സിനിമയാണ് കിരിടീം. സിനിമ റിലീസ് ചെയ്‍ത് 32 വര്‍ഷം പിന്നിടുമ്പോള്‍ മോഹൻലാല്‍ വാങ്ങിയ പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്.ഇന്ന് മലയാളത്തില്‍ പൊന്നുംവിലയുള്ള നടനാണ് മോഹൻലാല്‍. എന്നാല്‍ കിരീടം അഭിനയിക്കുന്ന സമയത്ത് മോഹൻലാല്‍ വാങ്ങുന്നത് നാലര ലക്ഷം രൂപയായിരുന്നു. കിരീടം സിനിമയ്‍ക്കായി മോഹൻലാല്‍ വാങ്ങിയതാകട്ടെ നാല് ലക്ഷവും. നിര്‍മാതാവ് ഉണ്ണിയോടുള്ള സൗഹൃദത്തിന്റെ പേരില്‍ ആണ് മോഹൻലാല്‍ അരലക്ഷം രൂപ കുറച്ചത്.കിരീടത്തിന്റെ […]

Continue Reading

ക​റു​പ്പ​ക്കാ​യ്ക്ക് റെക്കോർഡ് വിലഃ;1300 കടന്നു

വെള്ളമുണ്ടഃ ക​റു​പ്പ​ക്കാ​യ്​ എ​ന്ന വ​യ​ണ​ക്കാ​യ്​​ക്ക് റെ​ക്കോ​ഡ് വി​ല. ജി​ല്ല​യി​ല്‍ ക​റു​പ്പ​മ​ര​മെ​ന്നും മ​റ്റി​ട​ങ്ങ​ളി​ല്‍ വ​യ​ണ മ​ര​മെ​ന്നും വി​ളി​ക്കു​ന്ന ഈ ​മ​ര​ത്തി​ല്‍ ഉ​ണ്ടാ​വു​ന്ന ഗ്രാ​മ്ബൂ പോ​ല​ത്തെ കാ​യ്. ​ഒ​രു കി​ലോ​ക്ക് 1300 രൂ​പ​യി​ല​ധി​ക​മാ​ണ് വി​ല. ക​റു​ത്ത പൊ​ന്നെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കു​രു​മു​ള​കി​ന് 400 രൂ​പ​യേ വി​ല​യു​ള്ളൂ. പെ​യി​ന്‍​റി​ല്‍ ചേ​ര്‍​ക്കാ​നും സു​ഗ​ന്ധ​ദ്ര​വ്യ​മാ​യും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും മ​റ്റ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ക​യ​റ്റി​പ്പോ​കു​ന്ന​ത്. കാ​പ്പി​യും അ​ട​ക്ക​യു​മൊ​ക്കെ പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന​വ​ര്‍ ത​ന്നെ​യാ​ണ് വീ​ടു​ക​ളി​ല്‍ പോ​യി ക​റു​പ്പ​ക്കാ​യ്​​യും എ​ടു​ക്കു​ന്ന​ത്.ഓ​രോ മ​ര​ത്തി​ലു​മു​ള്ള കാ​യ്​​ക്ക് മൊ​ത്ത​ത്തി​ല്‍ വി​ല നി​ശ്ച​യി​ച്ച്‌ അ​തി​ന്റെ കൊമ്പ് വെ​ട്ടി​യാ​ണ് […]

Continue Reading