കോഴിക്കോട് കോഴികൾ കൂട്ടത്തോടെ ചത്തു: പക്ഷിപ്പനിയെന്നു സംശയം

കോഴിക്കോട് കൂരാച്ചുണ്ടിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമെന്നു സംശയം. കൂരാച്ചുണ്ട് കാളങ്ങാലിയിലെ ഫാമിലെ 300 കോഴികളാണ് ചത്തത്. സാംപിൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നാളെ വൈകുന്നേരം പക്ഷിപ്പനിയാണോ അല്ലയോ എന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവും.പക്ഷിപ്പനി സ്ഥിരീകരിച്ചാൽ സംസ്ഥാനത്തെ കോഴിക്കർഷകരുടെ നില കൂടുതൽ പരുങ്ങലിലാകും. പക്ഷികളെ കൊല്ലേണ്ട സാഹചര്യമുണ്ടായാൽ ഇപ്പോൾത്തന്നെ സാമ്പത്തികപ്രതിസന്ധിയിലായിരിക്കുന്ന കർഷകർക്ക് വലിയ തിരിച്ചടിയാകും. തീറ്റവില ഉയർന്നു നിൽക്കുന്നതിനാലും കോവിഡ് പ്രതിസന്ധിയിലെ വിലയിടിവും മൂലം പല […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 17,518 കോവിഡ് രോഗികൾ

തിരുവനന്തപുരംഃ സംസ്ഥാനത്ത് വെള്ളിയാഴ്ച 17,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Continue Reading

ബാബരി തകർത്ത മനോവിഷമത്തിൽ 91 പള്ളികൾ നിർമിച്ചയാൾ മരണപ്പെട്ട നിലയിൽ

ഹൈദരാബാദ്​:  ബാബരി മസ്ജിദ് തകര്‍ത്ത കർസേവയിൽ പ​​​ങ്കെടുത്തതിലെ പശ്ചാത്താപം കാരണം പിന്നീട് ഇസ്‌ലാം സ്വീകരിച്ച് 91 പള്ളികള്‍ നിര്‍മിച്ച ബല്‍ബീര്‍ സിംഗ് എന്ന മുഹമ്മദ് ആമിര്‍ മരണപ്പെട്ട നിലയില്‍. ഹൈദരബാദ്​ പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മസ്​ജിദ്​ നിർമാണവുമായി ബന്ധപ്പെട്ടാണ്​ പഴയ സംഘ്​ പരിവാർ നേതാവു കൂടിയായ മുഹമ്മദ്​ ആമിർ ഇവിടെ വാടകക്ക്​ താമസിച്ചിരുന്നത്​. വീട്ടില്‍ നിന്ന് ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കാഞ്ചന്‍ബാഗ് […]

Continue Reading

മുൻ പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹർത്താൽ

കരുവന്നൂർ സഹകരണ ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ട് കൊണ്ടുള്ള ഉത്തരവ്‌ സഹകരണ രജിസ്ട്രർ പുറത്തിറക്കി. വ്യാപക ക്രമക്കേട് നടന്നതായി ജോയിന്റ് രജിസ്ട്രാർ നേരത്തെ റിപ്പോർട്ട്‌ നൽകിയിരുന്നു. അതേ സമയം ജപ്തി നോട്ടീസ് ലഭിച്ച മുൻ പഞ്ചായത്ത് അംഗം ടി കെ മുകുന്ദൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നാളെ കരുവന്നൂരിൽ പ്രാദേശിക ഹർത്താൽ ആചാരിക്കും.

Continue Reading

വടകരയിൽ ചുവപ്പ് മഴ

കോഴിക്കോട് വടകരയിൽ ചുവപ്പ് മഴ. ചോറോട് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് 200 മീറ്റർ പരിധിയിലാണ് ചുവപ്പ് മഴ പെയ്തത്. സൂക്ഷ്മ ജീവികളുടെ സാന്നിധ്യമാകാം ഇതിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

Continue Reading

വ്യാപാരി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം തച്ചോട്ട്കാവിൽ വ്യാപാരിയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേവിക്കോണം സ്വദേശി വിജയകുമാർ (56)ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. തച്ചോട്ട്കാവിൽ സ്റ്റേഷനറികട നടത്തി വരികയായിരുന്നു വിജയകുമാർ. ലോക്ക്ഡൗൺ കാലയളവിൽ വിജയകുമാറിന് 15 ലക്ഷം രൂപയുടെ കട ബാധ്യതയുണ്ടായെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

Continue Reading

എം എല്‍ എ മുഹമ്മദ് മുഹ്സിന്‍ സിനിമയില്‍ നായകനാകുന്നു

പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്സിന്‍ സിനിമയില്‍ നായകനാകുന്നുവെന്ന വാര്‍ത്ത അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. വസന്തത്തിന്റെ കനല്‍വഴികള്‍ എന്ന സിനിമയൊരുക്കിയ അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘തീ’ എന്ന സിനിമയില്‍ നായകനായാണ് വെള്ളിത്തിരയിലേക്കുള്ള മുഹമ്മദ് മുഹ്സിന്റെ അരങ്ങേറ്റം. ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതമാണ് സിനിമയില്‍ എം എല്‍ എ അവതരിപ്പിക്കുന്നത്. രാഷ്ട്രീയപരമായി ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്തു കൊണ്ടിരുന്ന സമയത്തായിരുന്നു സിനിമയിലെ ഒരു പാട്ട് സീന്‍ ഷൂട്ട് ചെയ്തതെന്നും വലിയ കുഴപ്പങ്ങള്‍ ഒന്നും കൂടാതെ […]

Continue Reading

ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ

സിംഗൂർ ഭൂമിയേറ്റെടുക്കൽ വിവാദങ്ങൾക്കും നന്ദിഗ്രാം പൊലീസ് വെടിവയ്പ്പിനും 13 വർഷം പിന്നിടുന്നതിനിടെ ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ. സംസ്ഥാനത്ത് വൻകിട നിക്ഷേപ പദ്ധതികൾക്കായി ടാറ്റ ഗ്രൂപ്പുമായി ചർച്ച പുരോഗമിക്കുകയാണെന്ന് ബംഗാൾ വ്യവസായ, ഐടി മന്ത്രി പാർത്ഥ ചാറ്റർജി പറഞ്ഞു.

Continue Reading

ചാണകത്തെ വിമർശിച്ച പൊതുപ്രവർത്തകനെ ഉടൻ മോചിപ്പിക്കണം

ബി.ജെ.പി നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ രാജ്യസുരക്ഷാ നിയമ പ്രകാരം അറസ്റ്റിലായ പൊതുപ്രവർത്തകൻ എറൻദ്രോ ലെയ്‌ച്ചോംബാമിന്റെ മോചനം വൈകിപ്പിക്കരുതെന്ന കർശന നിർദേശവുമായി സുപ്രീം കോടതി. ചാണകത്തിനും പശുമൂത്രത്തിനും വേണ്ടി വാദിക്കുന്ന ബി.ജെ.പി നേതാക്കളെ വിമർശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ മെയ് 13-ന് അറസ്റ്റിലായ മണിപ്പൂരി ആക്ടിവിസ്റ്റിനെ ഇന്ന് വൈകിട്ട് അഞ്ചിനു മുമ്പ് മോചിപ്പിക്കണമെന്നും അദ്ദേഹത്തെ തടങ്കലിൽ വെക്കുന്നത് വ്യക്തിസ്വാതന്ത്ര്യ നിയമത്തിന്റെ ലംഘനമാവുമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എം.ആർ ഷായുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

Continue Reading

വിജി തമ്പി വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ

തിരുവനന്തപുരം: സിനിമാ മേഖലയില്‍നിന്ന് ഒരാള്‍കൂടി സംഘപരിവാറിലേയ്ക്ക്. സംവിധായകന്‍ വിജി തമ്പിയെ സംവിധായകന്‍ വിജി തമ്പിയെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമാണ് നിലവില്‍ ഇദ്ദേഹം. സംവിധായകരായ പ്രിയദര്‍ശന്‍, രാജസേനന്‍, അലി അക്ബര്‍ തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് വിജി തമ്പിയോടും സംഘപരിവാര്‍ ക്യംപിലെത്തിയിരിക്കുന്നത്. സിനിമാ താരങ്ങളായ സുരേഷ്‌ഗോപി, കൃഷ്ണകുമാര്‍ അടക്കമുള്ളവരും സംഘപരിവാറിനൊപ്പമാണ്. ഹരിയാനയില്‍ ചേര്‍ന്ന വിഎച്ച്പി സമ്മേളനത്തില്‍ അന്താരാഷ്ട്ര സെക്രട്ടറി മിലിന്ദ് എസ് പരാന്ദേയാണ് പ്രഖ്യാപനം നടത്തിയത്.ദേശീയ അധ്യക്ഷനായി ഓര്‍ത്തോപീഡിക് സര്‍ജനും […]

Continue Reading