‘പോരാട്ടം അവസാനിച്ചു, അവന്‍ കോവിഡിന് കീഴടങ്ങി’; സഹോദരന്‍റെ വിയോഗത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി നടി

കോവിഡ് ബാധിച്ച് മരിച്ച സഹോദരനെ ഓര്‍ത്തെടുത്ത് വികാരഭരിതമായ കുറിപ്പുമായി നടി മഹി വിജ്. കുറച്ച് ദിവസങ്ങള്‍ പിന്നോട്ട് പോയി മറ്റാര്‍ക്കും വിട്ടുകൊടുക്കാത്ത രീതിയില്‍ നിന്നെ കെട്ടിപ്പിടിക്കണം. ഞങ്ങള്‍ നിന്നെ ഒരുപാട് സ്നേഹിച്ചു, പക്ഷെ ദൈവം ഞങ്ങളേക്കാളേറെയും. സഹോദരന്‍റെ ചിത്രം പങ്കുവെച്ച് മഹി വിജ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാനായി മഹി സഹായം അഭ്യര്‍ഥിച്ചിരുന്നു. ശേഷം നടന്‍ സോനു സൂദാണ് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്. 25 വയസുകാരനായ മഹിയുടെ സഹോദരന്‍റെ […]

Continue Reading

ഇരുന്ന് മാത്രമേ യാത്ര അനുവദിക്കൂ. ടിക്കറ്റ് റിസര്‍വ് ചെയ്യാനും സൗകര്യമുണ്ട്

തിരുവനന്തപുരം• കെഎസ്ആർടിസി ദീര്‍ഘദൂര സര്‍വീസ‌ുകൾ നാളെ മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ മാത്രമായിരിക്കും സര്‍വീസ് നടത്തുക. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കൂ. ടിക്കറ്റ് റിസര്‍വ് ചെയ്യാനും സൗകര്യമുണ്ട്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു.

Continue Reading

കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തു

തിരുവനന്തപുരം • കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തു. ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാവും. മറ്റുപേരുകള്‍ പരിഗണനയിലില്ലായിരുന്നെന്നാണ് വിവരം. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിർന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇപ്പോഴത്തെ തീരുമാനം ഏത് സമവായത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്നത് വ്യക്തമല്ല. എംഎൽഎ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ തേടിയിരുന്നു. ഉമ്മൻ […]

Continue Reading

ഞാൻ ചാണകത്തിൽ കിടന്നാലും സെപ്റ്റിക് ടാങ്കില്‍ കിടന്നാലും

ലക്ഷ്മിപ്രിയയുടെ കുറിപ്പ്… കുറേ നാൾ ആയി ഈ അധിക്ഷേപം കേൾക്കുന്നു. എന്‍റെ അഞ്ചു വയസ്സുള്ള കുഞ്ഞിന്‍റെയടക്കം ഫോട്ടോയുടെ അടിയിൽ വന്നു അനാവശ്യം പറയുന്നവർക്കെതിരെ ഞാൻ എനിക്ക് സാധ്യമാകുന്ന എല്ലാ നിയമ നടപടിയും സ്വീകരിക്കും. സഖാവ് പിണറായി വിജയന്‍റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടല്ല ഹീറോയിസം ചമയാനും നിങ്ങളുടെയൊക്കെ ഉള്ളിലുള്ള രാഷ്ട്രീയ – മത വൈരം തീർക്കേണ്ടതും ഫേക്ക് ഐഡി കളിൽ കിടന്നു പുളയ്ക്കുന്നവർ സ്വന്തം മുഖവും അഡ്ഡ്രസ്സും ഉപയോഗിച്ച് ധൈര്യം കാണിക്കണം.മതേതര ഇന്ത്യയിൽ ആർക്ക് എന്തു […]

Continue Reading

ഒമാക് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു

കോഴിക്കോട്: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സൗഹൃദ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (ഒമാക്) നേതൃത്വത്തിൽ വൃക്ഷത്തൈ നടലും അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.രാവിലെ 9 മണിക്ക് അസോസിയേഷനിൽ അംഗങ്ങളായ മുഴുവൻ ഓൺലൈൻ മാധ്യമ പ്രവർത്തകരും വീടുകളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ‘വീട്ടിൽ ഒരു മരം’ പരിപാടിയിൽ പങ്കാളിയായത്.അംഗങ്ങൾ നട്ടതായിട്ടുള്ള വൃക്ഷങ്ങൾ പരിപാലിച്ചു പോരുന്നതിനായി മൂന്നുമാസത്തിലൊരിക്കൽ ഇതിന്റെ ചിത്രം അയച്ചു നൽകുന്നവരിൽ നിന്നും മൂന്നു പേർക്ക് സമ്മാനം നൽകുന്ന പദ്ധതി,’പുനർനിർമ്മിക്കുക, പുനർജീവിപ്പിക്കുക, […]

Continue Reading

ടാറ്റൂ ഷോപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി

ടാറ്റൂ ഷോപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. ലൈസന്‍സുള്ള ഏജൻസികൾക്ക് മാത്രമാണ് പച്ചകുത്താനുള്ള അനുമതി. പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ്‌ ധരിക്കണമെന്നും പച്ച കുത്തുന്നവര്‍ ഹെപ്പറ്ററ്റിസ് ബിക്കുള്ള വാക്സിന് എടുത്തിരിക്കണമെന്നും നിർദേശമുണ്ട്. മാരക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

Continue Reading

ആശുപത്രിയിലെ മലയാളം വിലക്ക് ഉത്തരവ് പിന്‍വലിക്കണമെന്ന് നഴ്സുമാര്‍

ഡൽഹി ജി.ബി. പന്ത് ആശുപത്രിയിലെ മലയാളം വിലക്ക് ഉത്തരവ് പിന്‍വലിക്കണമെന്ന് നഴ്സുമാര്‍. ഭിന്നതയുണ്ടാക്കാതെ ഉത്തരവ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നഴ്സസ് യൂണിയന്‍ ജോയിന്‍റ് സെക്രട്ടറി ജെസി പറഞ്ഞു. 28 വര്‍ഷത്തെ സര്‍വീസില്‍ ഇത് ആദ്യ അനുഭവമെന്നും ജെസി പറഞ്ഞു. ഡ്യൂട്ടിക്ക് വരെ സൗത്ത്-നോർത്ത് വേർതിരിവുണ്ടെന്നും ആശുപത്രിയിലെ നഴ്സുമാർ വെളിപ്പെടുത്തി.

Continue Reading

നാട്ടിലെത്തുമ്പോൾ കാണാം, മോനേ

തൃശൂർ / അബുദാബി • ‘നാട്ടിലെത്തുമ്പോൾ കാണാം, മോനേ’ – അബുദാബി ജയിലിൽവച്ച് 2017ൽ അച്ഛൻ ബെക്സ് കൃഷ്ണൻ പറഞ്ഞപ്പോൾ അദ്വൈതിനു കരച്ചിൽ വന്നു. അച്ഛനു വധശിക്ഷയാണെന്ന് ആ 7 വയസ്സുകാരൻ കേട്ടിരുന്നു. ഇനി കാണില്ലേ എന്ന ആശങ്കയായിരുന്നു അന്നു ജയിലിൽനിന്നു മടങ്ങുമ്പോൾ അവന്റെയും അമ്മ വീണയുടെയും മനസ്സിൽ. ഇപ്പോഴിതാ, വ്യവസായി എം.എ. യൂസഫലിയുടെ കാരുണ്യത്തിൽ ഇരിങ്ങാലക്കുട നടവരമ്പ് ചെറോട്ടായി വീട്ടിൽ ബെക്സ് കൃഷ്ണനു (45) ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നു. അതിനു നന്ദി പറയുകയാണ് ഇപ്പോൾ പതിനൊന്നുകാരനായ അദ്വൈത്. […]

Continue Reading

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തീകരിക്കാൻ നിർദേശം

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തീകരിക്കാൻ നിർദേശം. പഠനസാമഗ്രികളില്ലാത്ത കുട്ടികൾക്ക് ജൂൺ 13 നകം സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ഇത് സംബന്ധിച്ച് സ്കൂൾ തലം മുതൽ ജില്ലാ തലങ്ങൾ വരെ നടക്കേണ്ട പ്രവർത്തനങ്ങൾക്കുള്ള മാർഗനിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി.

Continue Reading

സർക്കാർ ഭൂമിയിൽ നിന്നും മുറിച്ചു കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ തടികൾ..

ഇടുക്കി ഉടുമ്പൻചോല ബിഎൽറാമിൽ സർക്കാർ ഭൂമിയിൽ നിന്നും മുറിച്ചു കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ തടികൾ വനം വകുപ്പും റവന്യൂ അധികൃതരും പിടികൂടി. റവന്യു ഭൂമിയിൽ നിന്ന 62 യൂക്കാലിപ്റ്റസ് മരങ്ങളാണ് ലോക്ക് ഡൗണിന്റെ മറവിൽ മുറിച്ച് കടത്താൻ ശ്രമിച്ചത്.കൈവശ ഭൂമിയിലെ മരങ്ങൾ എന്ന വ്യാജേനെയാണ് സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് റവന്യൂ ഭൂമിയിൽ നിന്ന് മരങ്ങൾ വെട്ടി മാറ്റിയത്. മരങ്ങൾ നിന്ന ഭൂമി വനം ഭൂമിയാണോ റവന്യൂ ഭൂമിയാണോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. തുടർന്ന് റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത […]

Continue Reading