ഇന്ധനവില കൊള്ളയ്‌ക്കെതിരെ ഇന്ന് സംസ്ഥാനത്തെ നിരത്തുകള്‍ 15 മിനിറ്റ് നിശ്ചലമാകും
ഇന്ധനവില കൊള്ളയ്‌ക്കെതിരെ ഇന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ നിരത്തുകള്‍ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി പകല്‍ 11 മുതല്‍ 11.15 വരെ നിരത്തിലുള്ള മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കും. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടാണ് സമരം. സ്വകാര്യ, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ആംബുലന്‍സിന് യാത്രാസൗകര്യം സമര വൊളന്റിയര്‍മാര്‍ ഉറപ്പുവരുത്തും. പെട്രോള്‍, ഡീസല്‍ […]
Continue Reading