കേരളത്തിൽ സ്വർണ വില വർദ്ധിച്ചു.

രണ്ടു ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലുമാണ് രണ്ടു ദിവസമായി വ്യാപാരം നടന്നത്. ഒരു പവന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില 21 ന്‌ രേഖപ്പെടുത്തിയ 35,120 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഈ മാസം […]

Continue Reading

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ്.കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ്. 26 ദിവസത്തിനിടെ ഇന്ധന വില കൂട്ടിയത് 14 തവണയാണ്.കോവിഡും ലോക്ക്ഡൌണും കാരണം ദുരിതത്തിലായ ജനങ്ങളുടെ നടുവൊടിച്ച് ഇന്ധനവില കുതിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മെയ് മാസത്തില്‍ പുനരാരംഭിച്ച ഇന്ധനവില […]

Continue Reading

മതേതര വളർച്ചയുടെ പോഷകാഹാരവുമാണ് വായന

ശാരീരികമായി അകലം പുലര്‍ത്താന്‍ ഈ കോവിഡ് മഹാമാരി നമ്മളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. അങ്ങനെ അകലം പുലര്‍ത്തുമ്പോള്‍ നമ്മള്‍ മാനസികമായി അകലാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വായന, പ്രത്യേകിച്ച് സാഹിത്യ വായന നമ്മളെ മാനസികമായി ഐക്യപ്പെടുത്തും. അതുകൊണ്ടുതന്നെ കോവിഡ് കാലത്ത് വായനയുടെ ഉത്സവങ്ങള്‍ പൂത്തുലയുന്നുണ്ട്.കോവിഡിനെ അതിജീവിച്ചുകൊണ്ട് മനുഷ്യത്വം നിലനിര്‍ത്താന്‍ വേണ്ടി, പരസ്പരം ബന്ധപ്പെടാന്‍ വേണ്ടി, സഹജീവികളുടെ ഹൃദയങ്ങളിലേക്ക് സഞ്ചരിക്കാന്‍ വേണ്ടി വായന നമ്മളെ പ്രാപ്തരാക്കും. പല എഴുത്തുകാരും തിരക്കിലാണ്. പല സ്കൂളുകളിലും മുഖ്യാതിഥികള്‍ അവരാണ് ഇന്ന്. എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണെന്ന് […]

Continue Reading

ചെറു പ്രായത്തിൽ വിധവ, ഏഴ് പെൺമക്കളെ വളർത്തി വലുതാക്കി, പെൺകുട്ടികളെ ബാധ്യതയായി കാണുന്നവർ വായിച്ചിരിക്കണം

പെണ്‍ മക്കളെ ബാധ്യതയായി കാണുന്നവരാണ് നമ്മുടെ സമൂഹം. അതിനാലാണ് അവര്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതിനും മുമ്പ് തന്നെ ഭാരിച്ച സ്ത്രീധനവും സ്വര്‍ണവും നല്‍കി അവരെ വിവാഹം കഴിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ അതിലെ അനേകം വരുന്ന ഇരകളില്‍ ഒരാള്‍ മാത്രമാണ്. ഇത് ഏഴ് പെണ്‍മക്കളുള്ള ഒരു അമ്മയുടെ കഥയാണ്. ആ ഏഴുപേരെയും വളര്‍ത്തി, പഠിപ്പിച്ചു. ഇന്ന് അവരെല്ലാം ചേര്‍ന്ന് ബിസിനസ് നടത്തുന്നു. അവരുടെ ജീവിതം..എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വീട്ടില്‍ നിന്നും എന്നോട് പറയുന്നത്, […]

Continue Reading

ഹോപ്പ് ഇന്ത്യാ ഫൗണ്ടേഷൻ മർകസ് നോളേജ് സിറ്റിക്ക് 1000 തൈകൾ നൽകി

ഹോപ്പ് ഇന്ത്യാ ഫൗണ്ടേഷൻ മർകസ് നോളേജ് സിറ്റി ഹരിതവൽക്കരണത്തിന് 1000 വൃക്ഷത്തൈകൾ നൽകി.ചെയർമാൻ ഉവൈസ് നൂറാനിയും ജനറൽ സെക്രട്ടറി ജാബിർ കൈപ്പാണിയും MKC, CEO DR അബ്ദുസ്സലാമിന് തൈകൾ കൈമാറി.സീതപ്പഴം,മന്ദാരം,ഉങ്ങ്,പുളി,കണിക്കൊന്ന,പേര തുടങ്ങിയ തൈകൾ ആണ് നൽകിയത്

Continue Reading

മലയാളം ഹൃദയത്തിലേറ്റിയ ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു

മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), ഏതോ ജന്മ കൽപനയിൽ (പാളങ്ങൾ), അനുരാഗിണി ഇതായെൻ (ഒരു കുടക്കീഴിൽ), ശരറാന്തൽ തിരിതാഴും (കായലും കയറും) തുടങ്ങിയവയടക്കം അവയിൽ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ […]

Continue Reading

”ആൺ തുണ ഇല്ലാതെ നിനക്ക് ജീവിക്കാനാവില്ല..”

”കല്യാണം കഴിക്കാതെ ഇരിക്കുന്ന ഞാൻ കേട്ട ഏറ്റവും വലിയ വാക്ക് ഒരു ആൺ തുണ ഇല്ലാതെ നിനക്ക് ജീവിക്കാനാവില്ല, പ്രായം കൂടും തോറും വിവാഹ കമ്പോളത്തിൽ വില കുറയും എന്നാണ്. ഭർത്താവുമൊത്ത് ഒരു രീതിയിലും ഒന്നിച്ചു ജീവിക്കാനാവാത്ത ഒരു ചേച്ചി ഗതികെട്ട് അയാളുടെ കൂടെ വീണ്ടും ജീവിക്കാൻ പോയപ്പോൾ പറഞ്ഞ വാക്ക് ഭർത്താവുമൊത്ത് പിരിഞ്ഞു ജീവിക്കുന്നതിലും ബേധം അയാളെത്ര മോശക്കാരനായാലും ഭർത്താവ് എന്ന ഒരാൾ ഇല്ലാതെ ജീവിക്കാൻ ആളുകൾ സമ്മതിക്കില്ല എന്നാണ്. വേർപിരിഞ്ഞു ജീവിക്കുന്ന പലരെക്കുറിച്ചും പറഞ്ഞു […]

Continue Reading

‘ആ ദിവസം സംഭവിച്ചത് എന്ത്’ ! ‘ജീവിതത്തിലെ ദുരനുഭവം’ ഭാവന തുറന്ന് പറയുന്നു

മലയാളികളുടെ സ്വന്തം അഭിനേത്രി നടി ഭാവന. നമ്മുടെ മുന്നിൽ വളർന്നു വന്ന യുവ നായിക. കാർത്തിക എന്നാണ് താരത്തിന്റെ യഥാർഥ പേര്, സിനിമക്ക് വേണ്ടിയാണ് അത് ഭാവന ആക്കിമാറ്റിയത്, 1986 ജൂൺ 6 ന് തൃശ്ശൂരിൽ ജനിച്ച താരം അവിടെ തന്നെയാണ് തന്റെ പഠനവും പൂർത്തിയാക്കിയത്, 2002 ൽ പുറത്തിറങ്ങിയ കമൽ ചിത്രം ‘നമ്മൾ’ ആണ് ഭാവനയുടെ ആദ്യ ചിത്രം. ശേഷം അനേകം ചിത്രങ്ങൾ കൊണ്ട് സൗത്തിന്ത്യയിലെ മുൻ നിര നായിക…എന്നാൽ നിനച്ചിരിക്കാതെ കടന്നു വന്ന ഒരു […]

Continue Reading

തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്‌സർലൻഡ്

യൂറോ കപ്പിൽ തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്‌സർലൻഡ്. ടൂർണമെന്റിലെ കറുത്ത കുതിരകളാകുമെന്ന് കരുതപ്പെട്ട തുർക്കി ഗ്രൂപ്പിൽ സമ്പൂർണ പരാജയവുമായിട്ടാണ് മടങ്ങുന്നത്. വെയ്ൽസിനൊപ്പം നാല് പോയിന്റാണ് സ്വിറ്റസർലൻഡിനും. മികച്ച മൂന്നാം സ്ഥാനക്കാരായി സ്വിസ് പ്രീക്വാർട്ടറിൽ എത്തുമോയെന്ന് അവർ പ്രാഥമിക റൗണ്ട് പൂർത്തിയാകും വരെ കാത്തിരിക്കണം. സെദ്രാൻ ഷഖീരി ഇരട്ട ഗോളുകളാണ് സ്വിസ് പടയ്ക്ക് ജയമൊരുക്കിയത്. ഹാരിസ് സെഫറോവിച്ച് ഒരു ഗോൾ നേടി. ഇർഫാൻ കവേസിയുടെ വകയായിരുന്നു തുർക്കിയുടെ ഏക ഗോൾ.

Continue Reading

വിവാഹാഭ്യർഥന നിരസിച്ചതിന് ക്വട്ടേഷൻ മർദ്ദനം;യുവതി പ്രതി

വിവാഹാഭ്യർഥന നിരസിച്ചതിന് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ആക്രമിച്ച കേസിൽ യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കൊല്ലം സ്വദേശി ലിൻസിയും ക്വട്ടേഷൻ സംഘത്തിലെ അമ്പു, അനന്തു എന്നിവരാണ് പിടിയിലായത്.ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണയെയും സുഹൃത്ത് വിഷ്ണുവിനെയും തട്ടിക്കൊണ്ട് പോയി മർദ്ദിച്ചെന്നാണ് കേസ്. മർദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷൻ സംഘത്തിലെ അംഗമായ അനന്തു. അനന്ദു വീട്ടിൽ നിന്ന് അകന്നു കഴിയുകയാണ്. തട്ടിക്കൊണ്ടു പോകുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മർദിച്ചതെന്നും പൊലീസ് പറഞ്ഞു.പൊലീസ് പറയുന്നത്: ലിൻസി വിവാഹിതയും […]

Continue Reading