തമിഴ് ബ്ലോക്ബസ്റ്റർ ചിത്രം രാക്ഷസൻ റീമേക്കില്‍ അക്ഷയ് കുമാർ നായകനാകുന്നു. മിഷൻ സിൻഡ്രല്ല എന്നാണ് ഹിന്ദിയില്‍ ചിത്രത്തിന്റെ പേര്. അമല പോൾ അവതരിപ്പിച്ച കഥാപാത്രമായി രാകുൽ പ്രീത് എത്തും.അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടത്തിന്റെ സംവിധായകനായ രഞ്ജിത് എം. തിവാരിയാകും രാക്ഷസൻ ഹിന്ദിയിൽ ഒരുക്കുന്നത്.
