മകന്‍റെ ഭാര്യയ്ക്കൊപ്പം 61കാരൻ നാടുവിട്ടു; യുവതി ഏഴു വയസുള്ള മകനെയും കൂട്ടി

കണ്ണൂർ: മകന്‍റെ ഭാര്യയ്ക്കൊപ്പം 61കാരൻ ഒളിച്ചോടിയ സംഭവത്തിൽ ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിൽ വിൻസന്‍റ്(61), മകന്‍റെ ഭാര്യ റാണി(33) എന്നിവരാണ് ഒളിച്ചോടിയത്. റാണിയുടെ ഇളയകുട്ടി ഏഴു വയസുകാരനും ഇവർക്കൊപ്പമുണ്ട്. പത്തുവയസുള്ള മൂത്ത കുട്ടിയെ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ഇവർ കടന്നുകളഞ്ഞത്. പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.പത്തനംതിട്ട എരുമേലി സ്വദേശിനിയായ റാണി ഒരു സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുമ്പോഴാണ്, ഇതേ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായിരുന്ന യുവാവുമായി പ്രണയത്തിലായത്. […]

Continue Reading

കൊവിഡ് മരണനിരക്ക് ഉയരുന്നു; ശവപ്പറമ്പായി രാജ്യ തലസ്ഥാനം; മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ല

കൊവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ദല്‍ഹി. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരണപ്പെട്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തിങ്കളാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 350 പേരാണ്. കഴിഞ്ഞദിവസം 357 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഏകദേശം 22 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം ശേഷിയുള്ള ദല്‍ഹിയിലെ സരായ് കാലേ കാന്‍ ശ്മശാനത്തില്‍ തിങ്കളാഴ്ച മാത്രം സംസ്‌കരിച്ചത് 60 മുതല്‍ 70 മൃതദേഹങ്ങളാണ്. […]

Continue Reading

ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യക്ക് നല്‍കുമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.ജീവന്‍ രക്ഷാ ഉപകരണങ്ങളടക്കമുള്ളവ ഉപകരണങ്ങളും മറ്റും ഇന്ത്യക്ക് ലഭ്യമാക്കും. ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മുന്‍കൂട്ടി നിര്‍മിച്ച മൊബൈല്‍ ഫീല്‍ഡ് ആശുപത്രികള്‍, ലബോറട്ടറി സാധനങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറും.ലോകാരോഗ്യ സംഘടനയിലെ 2,600 ല്‍ അധികം വിദഗ്ധരെ ഇന്ത്യയില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഗെബ്രിയേസസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യയില്‍ […]

Continue Reading

കൊവിഡ് വ്യാപനം രൂക്ഷമായതിനിടെ മോദി ജോ ബൈഡനുമായി ചര്‍ച്ച നടത്തി

കൊവിഡ് വ്യാപനം രൂക്ഷമായതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യത്തെയും കൊവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യക്ക് യുഎസ് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും മോദി ട്വിറ്ററില്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനത്തിന് അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു നേതാക്കളും ഫോണില്‍ ചര്‍ച്ച നടത്തിയത്

Continue Reading

‘‌ജനാർദ്ദനനെ പണം നൽകാൻ പ്രേരിപ്പിച്ചത് വി. മുരളീധരന്റെ പരാമർശം’

കേന്ദ്രസഹമന്ത്രി വി. മുരളീധരന്റെ ജനവിരുദ്ധ പരാമർശങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ബീഡി തൊഴിലാളിയായ ജനാർദ്ദനനെ പ്രേരിപ്പിച്ചതെന്ന് പി. ജയരാജൻ.ജനാർദ്ദനനെ സന്ദർശിച്ച ശേഷം സിപിഐഎം നേതാവായ പി ജയരാജൻ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Continue Reading

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി ഓ​ക്സി​ജ​ൻ കി​ട്ടാത്തതിനെ തുടർന്ന് മരിച്ചു

ഡ​ൽ​ഹി​യി​ൽ ന്യു​മോ​ണി​യ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി ഓ​ക്സി​ജ​ൻ കി​ട്ടാത്തതിനെ തുടർന്ന് മരിച്ചു. മ​ഞ്ഞ​പ്ര പാ​തി​രി​ക്ക​ളം എം. ​രാം​ദാ​സാ​ണ്​ (65) മ​രി​ച്ച​ത്. ന്യു​മോ​ണി​യ ബാ​ധി​ച്ച് നാ​ലു ദി​വ​സ​മാ​യി ഇദ്ദേഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11നാ​ണ് മരണം സംഭവിച്ചത്. കോവിഡ് രോ​ഗി​ക​ളു​ടെ വർധന ചി​കി​ത്സ പ്ര​തി​സ​ന്ധി​ക്കൊ​പ്പം ഓ​ക്സി​ജ​ൻ ക്ഷാ​മം കൂ​ടി​ സൃഷ്ട്ടിച്ചതോടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബ​ന്ധു​വാ​യ എം.​കെ. സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.സം​സ്കാ​രം ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. തൊഴിലുമായി ബന്ധപ്പെട്ട് ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം ​ഡൽ​ഹി​യി​ലാ​ണ് രാം​ദാ​സ് താമസിച്ചിരുന്നത്. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ൾ: ദി​വ്യ (കാ​ന​ഡ), […]

Continue Reading

റയിൽവേ ട്രാക്കിൽ ഉടനീളം മെറ്റൽ നിറച്ചിരിക്കുന്നത് എന്തിനാണ്

റയിൽവേ ട്രാക്കിൽ ഉടനീളം നടുക്കും വശങ്ങളിലും മെറ്റൽ നിറച്ചിരിക്കുന്നത് എന്തിനാണ്. ട്രെയിനിൽ സഞ്ചരിക്കുന്ന സമയത്ത് വെറുതെ പുറത്തേക്ക് നോക്കിയിരുന്നപ്പോൾ ഒരിക്കലെങ്കിലും ഈ ചോദ്യം എല്ലാവരുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകും. എന്നാല്‍ എന്തിനാണ് ഇതെന്ന് പലര്‍ക്കും അറിയില്ല. അതിനു പിന്നിലും ചില കാരണങ്ങള്‍ ഉണ്ട്. ട്രാക്ക് ബാലസ്റ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. ആദ്യമായി റെയിൽ ഗതാഗതം തുടങ്ങിയ കാലം തൊട്ടേ എഞ്ചിനിയറുമ്മാരെ വലച്ച ഒരു ചോദ്യമാണ് കിലോമീറ്ററുകളോളം സമാന്തരമായി നീണ്ടുപോകുന്ന റെയിൽ പാതയെ എങ്ങനെ ഭൂമിയിൽ ഉറപ്പിച്ചു നിർത്തും എന്നത്. […]

Continue Reading

പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണ്‌

കൊവിഡ് മൂലം   രാജ്യം  നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണെന്ന് സംവിധായകന്‍ മേജര്‍ രവി.ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.‘ഇന്ന് ജനങ്ങള്‍  ഒരിറ്റ് ശ്വാസത്തിനായി ബുദ്ധിമുട്ടുകയാണ്. ഫ്രീയായിട്ട് ദൈവവും പ്രകൃതിയും നമുക്ക് തന്നിരുന്ന ഓക്‌സിജന്‍ പോലും കാശ് കൊടുത്തും ബ്ലാക്കിലും വാങ്ങിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് മനുഷ്യന്റെ ജന്മം മാറിക്കൊണ്ടിരിക്കുകയാണ്.ശ്വസിക്കുന്ന ശ്വാസം വാങ്ങിക്കേണ്ടി വരുന്ന ഒരു കാലം നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ.  നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്റെയും ഫലങ്ങളായിട്ടാണ് എനിക്കിതിനെ തോന്നുന്നത്. നമ്മള്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള […]

Continue Reading

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കര്‍ശനമാക്കി മാലിദ്വീപ്

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കര്‍ശനമാക്കി മാലിദ്വീപ്. പുതിയ ഉത്തരവ് ഏപ്രിൽ 27 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തില്‍ വരുമെന്ന് പൊതജനാരോഗ്യ ഡയറക്ടര്‍ അറിയിച്ചു. ഇന്ത്യയില്‍നിന്ന് മാലിദ്വീപിലേക്ക് വരുന്നവര്‍ പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 24 മണിക്കൂറിലേറെ ട്രാന്‍സിറ്റില്‍ ഇന്ത്യയില്‍ കഴിഞ്ഞവരടക്കം മാലദ്വീപില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും വേണം

Continue Reading

ലഹരി സമൂഹത്തിലുണ്ടാക്കുന്ന മുറിവുകളെ ഉണർത്തി കൂട്ട്..

ദ്വാരകഃ .ഗുരുകുലം കോളേ ജിൻ്റെ ബാനറിൽ ഫിയോണ ഫിലിംസുമായി ചേർന്ന് മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് നിർമ്മിച്ച ഹൃസ്യ ചിത്രം ‘കൂട്ട് ‘ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ അസി കലക്ടർ ഡോ.ബൽപ്രീത് സിംഗ് IAS പ്രകാശനം ചെയ്തു . ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന മുറിവുകളെ കുറിച്ചും ലഹരിവിമുക്ത സമൂഹസൃഷ്ടിയുടെ ആവശ്യകതയെ കുറിച്ചും സാമൂഹ്യബോധം ഉണർത്തുന്നതിനായിട്ടാണ് പ്രസ്തുത ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാജൻ ജോസിൻ്റെ തിരക്കഥയിൽ ഷാജു.പി ജെയിംസ് സംവിധാനം നിർവ്വഹിച്ച സിനിമയിൽ ജോസ് കിഴക്കൻ, ബാബു വയനാട്, […]

Continue Reading