നവജാതശിശുക്കള്‍ക്കും ആധാര്‍കാര്‍ഡ്; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത് എങ്ങനെ..?

National

ഇനി നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടേതാണ് പുതിയ തീരുമാനം. നവജാത ശിശുക്കള്‍ക്കും ആധാര്‍ നല്‍കാന്‍ ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാര്‍ നമ്പറിന് പ്രധാന്യംവര്‍ധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിക്കുന്നു.

ബയോമെട്രിക് ഉള്‍പ്പെടുത്താതെയാകും നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് അനവദിക്കുക. രക്ഷാകര്‍ത്താക്കളുടെ ചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോള്‍ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താവുന്നതാണ്. കുട്ടികളുടെ ആധാര്‍കാര്‍ഡിനായി ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷ നല്‍കാവുന്നതാണ്. ഓഫ്ലൈനിലാണെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററിലെത്തി അപേക്ഷനല്‍കണം. ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം.യുഐഡിഎഐയുടെ വെബ്‌സൈറ്റിലെത്തി രജിസ്‌ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാം. അതിനായി പോർട്ടലിൽ-uidai.gov.in -ൽ ലോഗിൻ ചെയ്യുക. ഹോം പേജിലുള്ള ആധാർകാർഡ് രജിസ്‌ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. കുട്ടിയുടെ പേര്, രക്ഷാകർത്താവിന്റെ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയവ ചേർക്കുക. കുട്ടിയുടെ വിവരങ്ങൾ നൽകിയതിനുശേഷം, വിലാസം, സ്ഥലം, ജില്ല, സംസ്ഥാനം തുടങ്ങിയ വിവരങ്ങൾ നൽകുക. ഫിക്‌സ് അപ്പോയ്‌മെന്റ്-ടാബിൽ ക്ലിക്ക് ചെയ്യുക. ആധാർ കാർഡ് രജിസ്‌ട്രേഷൻ നടത്താൻ ഉദ്ദേശിക്കുന്ന തിയതി രേഖപ്പെടുത്തുക. അടുത്തുള്ള ആധാർ എൻ റോൾമെന്റ് സെന്റർ തിരഞ്ഞെടുക്കുക. നൽകിയ വിവരങ്ങളിൽ മാറ്റംവരുത്താൻ ഒരുതവണമാത്രമെ അവസരമുണ്ടാകൂ

Leave a Reply

Your email address will not be published. Required fields are marked *