പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

തൃശ്ശൂർ ആളൂരിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്. 20 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് കേസ്. യുവാവിൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു.മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 14 തവണ പീഡനത്തിനിരയായി എന്നാണ് പെണ്‍കുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

ഇത്തവണയും പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല

തിരുവനന്തപുരം: ഇത്തവണയും പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല. തിരഞ്ഞെടുപ്പിന് നാട്ടില്‍ വരാനാവാത്ത പ്രവാസികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. അതേസമയം 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കും

Continue Reading

തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു അവസരം നല്‍കിയതിന് രചനയുടെ നന്ദി

പുതിയ ജോലി ആരംഭിച്ച വിവരം പങ്കുവച്ച് നടി രചന നാരായണന്‍കുട്ടി. ട്രാന്‍സ്‌ലേറ്റര്‍ എന്ന നിലയില്‍ പുതിയ ജോലി തുടങ്ങി എന്നാണ് രചന പറയുന്നത്. മലയാളം ഡോക്യമെന്ററി ഫിലിമിനായി സബ്‌ടൈറ്റിലുകള്‍ ഒരുക്കുകയാണ് രചന ഇപ്പോള്‍.”ട്രാന്‍സ്‌ലേറ്റര്‍’ എന്ന പുതിയ ജോലി ആരംഭിച്ചു. ഒരു മലയാളം ഡോക്യുമെന്ററി ഫിലിമിന് സബ്‌ടൈറ്റിലിംഗ് ഒരു ശ്രമകരമായ ജോലിയാണ്, ഈ പ്രക്രിയ തുടരുന്നതിനിടയില്‍ ഞാന്‍ സിനിമയില്‍ പൂര്‍ണമായും മുഴുകി. പ്രമേയത്തിന്റെ സത്വ നിലനിര്‍ത്തി കൊണ്ട് തന്നെ പ്രസ്താവനകളും പ്രസംഗങ്ങളും വിവര്‍ത്തനം ചെയ്യാന്‍ ഇതെന്നെ സഹായിച്ചു” എന്നാണ് […]

Continue Reading

സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് മാര്‍ച്ച്‌ 15 മുതല്‍ പുനരാരംഭിക്കും

20 മെമു സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് മാര്‍ച്ച്‌ 15 മുതല്‍ പുനരാരംഭിക്കും. ഇതില്‍ കേരളത്തിലെ എട്ടു സര്‍വീസുകളും ഉള്‍പെടും. കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍ – കണ്ണൂര്‍ റൂട്ടിലാണു പരമ്ബരാഗത പാസഞ്ചര്‍ ട്രെയിനിനു പകരം മെമു സര്‍വീസ് തുടങ്ങുന്നത്.എന്നാല്‍ ഞായറാഴ്ച സര്‍വീസുണ്ടാകില്ല.

Continue Reading

‘അസാധാരണമായ ക്രിമിനല്‍ ഇന്റലിജന്‍സ് ആണ് ഹൈലൈറ്റ്’

മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം 2 വന്‍ വിജയമായിരിക്കുകയാണ്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പുറത്തെത്തിയ ചിത്രത്തെ കുറിച്ച് വ്യത്യസ്തമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കെ സി ഷൈജല്‍ വെള്ളമുണ്ട. തെളിവുകള്‍ നശിപ്പിക്കുകയും സ്വയരക്ഷയ്ക്ക് ആവശ്യമായ കൃത്രിമ തെളിവുകള്‍ നിര്‍മ്മിക്കുകയും അപാരമായ മനക്കരുത്തോടെയും ആത്മവിശ്വാസത്തോടെയും അന്വേഷണസംഘത്തെ അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്യുന്ന അസാധാരണമായ ക്രിമിനല്‍ ഇന്റലിജന്‍സ് ആണ് ദൃശ്യം സീരീസിന്റെ ഹൈലൈറ്റ്. ആദ്യ സിനിമയില്‍ ഈ ചങ്കുറപ്പും നിശ്ചദാര്‍ഢ്യവും കുടുംബത്തില്‍ ഒന്നടങ്കം നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ പ്രീക്വലില്‍ അത് […]

Continue Reading

മോദിയെ പരിഹസിച്ചു, സ്‌പൈഡര്‍മാന്‍ ബാന്‍ ചെയ്യണം

മോദിയെ പരിഹസിച്ചു, സ്‌പൈഡര്‍മാന്‍ ബാന്‍ ചെയ്യണം’; നടന്‍ ടോം ഹോളണ്ടിന് നേരെ സൈബര്‍ ആക്രമണം, പക്ഷെ ആളുമാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ചെന്ന പേരില്‍ ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിനു നേരെ ബിജെപി- ആര്‍എസ്എസ് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും വ്യാപക സൈബര്‍ ആക്രമണം. മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നല്‍കിയതിനെ പരിഹസിച്ച് കൊണ്ട് ടോം ഹോളണ്ട് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ് വിവാദത്തിന് കാരണമായത്. യഥാര്‍ത്ഥത്തില്‍ […]

Continue Reading

കൊറോണയെ തടയാൻ ശ്രദ്ധിക്കാം നമുക്ക് ഈ കാര്യങ്ങൾ

കോവിഡ് കാലത്ത് ചിട്ടയായ ആരോഗ്യശീലങ്ങൾ രോഗത്തെ തടയാൻ സഹായമാകും. വ്യക്തിശുചിത്വം പാലിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. സാനിറ്റൈസറും സോപ്പുകളും ഉപയോഗിച്ച് കൈ കഴുകണമെന്നാണ് ആരോഗ്യപ്രവർത്തകർ നിര്‍ദ്ദേശിക്കുന്നത്. കൈകളുടെ ശുചിത്വം: സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുന്നത് രോഗാണുക്കളില്‍ നിന്നും തടയുന്നു. ബാത്ത് റൂമില്‍ പോയ ശേഷം, മാലിന്യം എടുത്ത ശേഷം, മുറിവുകളില്‍ തൊടുന്നതിനു മുന്‍പ്, രോഗിയുമായി അടുത്തിടപ്പെട്ട ശേഷവുമെല്ലാം കൈകള്‍ വൃത്തിയായി കഴുകുക. വൃത്തിയോടെയുള്ള ഭക്ഷണം: കൈകള്‍ വൃത്തിയായി കഴുകിയ ശേഷം വേണം ഭക്ഷണം […]

Continue Reading

അറുപതുകാരന്റെ നെഞ്ചില്‍ തുളച്ചുകയറിയത് 20 സെന്റി മീറ്റര്‍ നീളമുള്ള സ്‌ക്രൂഡ്രൈവര്‍.

അറുപതുകാരന്റെ നെഞ്ചില്‍ തുളച്ചുകയറിയത് 20 സെന്റി മീറ്റര്‍ നീളമുള്ള സ്‌ക്രൂഡ്രൈവര്‍. പേരക്കുട്ടികളുമായി കളിക്കുന്നതിനിടെയാണ് അപകടം. സ്‌ക്രൂഡ്രൈവര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോണത്തുകുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രഘു വെളുത്തേടത്തിന്റെ നെഞ്ചില്‍നിന്നാണ് സ്‌ക്രൂഡ്രൈവര്‍ പുറത്തെടുത്തത്. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ന്യൂറോ സര്‍ജറി വിഭാഗവും കാര്‍ഡിയോ തൊറാസിക് വിഭാഗവും ചേര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. സുഷുമ്‌ന നാഡിയും തുളച്ച്‌ ഹൃദയധമനികള്‍ക്കിടയിലൂടെ ശ്വാസകോശത്തിന്റെ ഭാഗം തുളച്ച്‌ കമ്പി ഹൃദയത്തിനടുത്തെത്തിയതായാണ് പരിശോധനയില്‍ കണ്ടത്. ആറ് മണിക്കൂറെടുത്താണ് സ്‌ക്രൂഡ്രൈവര്‍ പുറത്തെടുത്തത്. ഇത്രയും നീളമുള്ള […]

Continue Reading

രാഹുല്‍ ഗാന്ധി എം പിയുടെ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍

രാജ്യത്തെ കര്‍ഷക സമരങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍ നടക്കും. നാല് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് റാലി. ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി 24 ന് തിരികെ ഡല്‍ഹിക്ക് മടങ്ങും.വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി. പതിനായിരത്തിലധികമാളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ […]

Continue Reading

ഏഴ് വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്.

കിം കര്‍ദാഷ്യാനുംവിവാഹമോചിതരാകുന്നു. ഏഴ് വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹമോചനഹര്‍ജി കിം കോടതിയില്‍ ഫയല്‍ ചെയ്തു. 2002 ലായിരുന്നു കിമ്മും കാന്യേയും പരിചയപ്പെടുന്നത്. 2014 ല്‍ ഇവര്‍ വിവാഹിതരായി. ഈബന്ധത്തില്‍ നാല് മക്കളുണ്ട്. മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും വിവാഹമോചനത്തിന് മുന്നോടിയായുള്ളകൗണ്‍സിലിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് കിം കര്‍ദാഷ്യാനോട്കാന്യേ വെസ്റ്റ് മാപ്പ് ചോദിച്ചത് കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. കിമ്മുമായുള്ള ബന്ധംഅവസാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന തരത്തില്‍ കാന്യേ ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു

Continue Reading