മോർഫ് ചെയ്ത ഫോട്ടോകൾ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നി

താൻ ഒരു സമുദായത്തെയും വിമർശിച്ചിട്ടില്ലെന്നും എന്നാൽ നേരിടേണ്ടി വന്നത് കടുത്ത സൈബർ ആക്രമണമാണെന്നും നടി അൻസിബ ഹസ്സൻ. വ്യാജ വാർത്തകൾ തന്നെ മാനസികമായി കൊന്നുവെന്നും  മോർഫ് ചെയ്ത ഫോട്ടോകൾ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നിയെന്നുംഅൻസിബ  ചാനൽ ലൈവിനോട് പറഞ്ഞു.

Continue Reading

സഞ്ജന ഗല്‍റാണിക്ക് ജാമ്യം

ബംഗളൂരു: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം. ‌ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നടി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ജാമ്യം അനുവദിച്ചത്. സഞ്ജനയ്ക്കൊപ്പം അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ തള്ളി. സെപ്തംബർ എട്ടാം തിയതിയാണ് സഞ്ജനയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിശാപാർട്ടികളിൽ മയക്കുമരുന്ന് ഉപയോ​ഗിച്ചതിനാണ് ഇവർ അറസ്റ്റിലായത്. ഗോവ, മുംബൈ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ക്ക് പുറമേ വിദേശത്ത് നിന്നും ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ കണ്ടെത്തൽ.സിനിമാ താരങ്ങളെ ഉപയോഗിച്ച് നിരവധി ആളുകളെ […]

Continue Reading

ഒരു ധനികനെ വിവാഹം ചെയ്തപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നാണ് വിചാരിച്ചത്

വാര്‍ത്തകളിലിടം നേടാന്‍ വിചിത്രമായ പ്രസ്താവനകളുമായെത്തുന്ന താരമാണ് രാഖി സാവന്ത്. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നും കടുത്ത നിരാശയിലാണ് ഇപ്പോള്‍ താനെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രാഖി. ബിഗ് ബോസ് ഹിന്ദി സീസണില്‍ രാഖി പങ്കെടുക്കുന്നുണ്ട്. അതിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് വിവാഹത്തകര്‍ച്ചയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്.വാര്‍ത്തകളിലിടം നേടാന്‍ വിചിത്രമായ പ്രസ്താവനകളുമായെത്തുന്ന താരമാണ് രാഖി സാവന്ത്. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നും കടുത്ത നിരാശയിലാണ് ഇപ്പോള്‍ താനെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രാഖി. ബിഗ് ബോസ് ഹിന്ദി സീസണില്‍ രാഖി പങ്കെടുക്കുന്നുണ്ട്. അതിന് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

എല്ലാം തികഞ്ഞ സ്ത്രീ അല്ലെങ്കിൽ പുരുഷന്‍ എന്നതെല്ലാം വെറും സങ്കല്‍പം

അനാവശ്യ മിഥ്യാധാരണകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായിക ജ്യോത്സ്ന. എല്ലാം തികഞ്ഞ സ്ത്രീ അല്ലെങ്കിൽ പുരുഷന്‍ എന്നതെല്ലാം വെറും സങ്കല്‍പം മാത്രമാണെന്നും അതിലെല്ലാമുപരി സാധാരണ മനുഷ്യരാണ് എല്ലാവരുമെന്നും പറയുകയാണ് ജ്യോത്സ്‌ന. പൂർണതയുള്ളവർ ആയിരിക്കാനുള്ള സമ്മര്‍ദ്ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കരുതെന്ന് ഗായിക പറയുന്നു. എല്ലാം തികഞ്ഞവരായിരിക്കാന്‍ ആർക്കും കഴിയില്ല. എല്ലാം ചെയ്യാന്‍ സാധിച്ചില്ല എന്നു കരുതി ആരും കുറഞ്ഞവരുമല്ല എന്നും ഗായിക വിശദമാക്കി. സമൂഹമാധ്യമത്തിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് ജ്യോത്സ്ന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Continue Reading

ഏവര്‍ക്കും അറിയാമെങ്കിലും വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ തന്നെ വേണം

തൃശൂരിലെ പുള്ള് എല്‍പി സ്‌കൂളിലാണ് നടി മഞ്ജു വാര്യര്‍ വോട്ട് ചെയ്തത്. എന്നാല്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ താരം തിരിച്ചറിയല്‍ രേഖ എടുക്കാന്‍ മറന്നു. മലയാളത്തിന്റെ പ്രിയ താരത്തെ ഏവര്‍ക്കും അറിയാമെങ്കിലും വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ തന്നെ വേണമല്ലോ. പ്രിസൈഡിങ് ഓഫീസര്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചപ്പോഴാണ് കാര്‍ഡെടുക്കാന്‍ വിട്ടുപോയ കാര്യം താരം പറഞ്ഞത്. ഉടന്‍ തന്നെ വീട്ടില്‍ പോയി രേഖയുമായെത്തി വോട്ട് ചെയ്തു എന്നാണ് ഒരു ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്.വോട്ട് കളയരുതെന്നത് അച്ഛന്‍ മാധവ വാരിയരുടെ ഉപദേശമായിരുന്നു. […]

Continue Reading

വാഹനമിടിച്ച് നിര്‍ത്താതെ പോകുന്നവര്‍: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കല്‍പ്പറ്റ: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ കടന്നുകളയുന്ന വാഹന ഉടമകളെ ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ സഹായത്തോടെ കണ്ടെത്തണമെന്ന ആവശ്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണ മെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിര്‍ദേശം.

Continue Reading

താരത്തിന്റെ പേര് സസ്‌പെന്‍സായി വച്ചിരിക്കുകയാണ്

സംവിധായകന്‍ വിനയന്റെ സ്വപ്‌നചിത്രമായാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഇതിഹാസമാണ് പ്രമേയമാകുന്നത്. ചിത്രത്തിലെ അമ്പതിലേറെ നടീ-നടന്‍മാരുടെ പേര് പുറത്തു വന്നെങ്കിലും നായകവേഷം ചെയ്യുന്ന താരത്തിന്റെ പേര് സസ്‌പെന്‍സായി വച്ചിരിക്കുകയാണ്.നിരവധി താരങ്ങളെ കൈപിടിച്ച് ഉയര്‍ത്തിയിട്ടുള്ള വിനയന്‍ ഇത്തവണ മലയാളത്തിലെ തന്നെ ഒരു യുവനടനെ താര പദവിയിലേക്ക് എത്തിക്കാനുള്ള തീരുമാനത്തില്‍ ആണെന്നാണ് അറിയുന്നത്. മാസങ്ങളായി യുവനടന്‍ കളരിപ്പയറ്റും കുതിരയോട്ടവുമൊക്കെ പഠിച്ചു കൊണ്ടിരിക്കുകയാണ്.ജനുവരി ആദ്യവാരത്തില്‍ ചിത്രത്തിലെ അതിസാഹസികനായ നായക […]

Continue Reading

പാര്‍ഥിവ് പട്ടേലിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്

കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഇന്ത്യന്‍സിനായി പുതിയ പ്രതിഭകളെ കണ്ടെത്തുന്ന ടാലന്റ് സ്‌കൗട്ട് ആയാണ് പാര്‍ഥിവ് പട്ടേലിന്റെ നിയമനം. ടൂര്‍ണമെന്റില്‍ പാര്‍ഥിവ് പട്ടേലിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാമെന്ന് മുംബൈ ഇന്ത്യന്‍സ് ചൂണ്ടിക്കാട്ടി.

Continue Reading

‘നമുക്ക് ആദ്യം ജനാധിപത്യത്തെ ശക്തിപ്പെടുത്താം.എന്നിട്ടാവാം കെട്ടിടമുണ്ടാക്കല്‍’

അമൃത്സര്‍: കേന്ദ്രസര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടതിന് പിന്നാലെ വിമര്‍ശനവുമായി ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍. പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടുന്നതിനോടൊപ്പം കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ കൂടി പിന്‍വലിക്കുകയും കര്‍ഷകരുമായി കൂടിയാലോചിക്കണമെന്നും അവര്‍ പറഞ്ഞു.‘പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് തറക്കല്ല് പാകിയ കേന്ദ്രം ഇതേ ദിവസം തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും തയ്യാറാകണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിരസിക്കുന്നതിന് പകരം അവരുമായി കൂടിയാലോചിച്ച് നിയമങ്ങള്‍ പുനക്രമീകരിക്കുന്നതിന് ശ്രമിക്കണം. നമുക്ക് ആദ്യം ജനാധിപത്യത്തെ ശക്തിപ്പെടുത്താം.എന്നിട്ടാവാം കെട്ടിടമുണ്ടാക്കല്‍,’ ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.

Continue Reading