സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ക്ക് ഒരുവോട്ട് ചെയ്യാന്‍ 1500രൂപ കൈക്കൂലി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ക്ക് ഒരുവോട്ട് ചെയ്യാന്‍ 1500രൂപ കൈക്കൂലി. 14ന് തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പറം ജില്ലയിലാണ് വോട്ടിന് പണം നല്‍കി സ്ഥാനാര്‍ഥികള്‍ രംഗത്തുവന്നിട്ടുള്ളത്. നിലമ്പരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി 1500രൂപ നല്‍കിയെന്ന് വോട്ടര്‍ തന്നെയാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. അതോടൊപ്പം കൊണ്ടോട്ടിയില്‍ മറ്റൊരു സ്ഥാനാര്‍ഥി പണം നല്‍കുന്ന ദൃശ്യങ്ങളും പുറത്ത്. ഇക്കാര്യവും വോട്ടര്‍തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. വോട്ട് ചെയ്യുന്നതിന് വേണ്ടി യുഡിഎഫ് സ്ഥാനാര്‍ഥി നിലമ്പൂര്‍ നഗരസഭയിലെ പട്ടരാക്ക ഡിവിഷനിലെ മരുന്നന്‍ ഫിറോസ് ഖാനെതിരെയാണ് വോട്ടര്‍ പരാതി നല്‍കിയിട്ടുള്ളത്. ശനിയാഴ്ച […]

Continue Reading

കര്‍ഷകര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഇവരുടെ കൊലവിളി. കര്‍ഷകര്‍ പ്രതിഷേധം ഡിസംബര്‍ 17 ന് അകം നിര്‍ത്തിയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവര്‍ത്തിക്കുമെന്നാണ് ഇവര്‍ പറഞ്ഞത്.

Continue Reading

പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു

പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു. 87 വയസ്സായിരുന്നു. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും.കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന ആര്‍ ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്ക് പിന്നില്‍ അദ്ദേഹമായിരുന്നു.കൃഷിയെ സംബന്ധിച്ച ലേഖനങ്ങള്‍ പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Continue Reading

സിംഹങ്ങളെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിച്ചു; കൗമാരക്കാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഗുജറാത്തിലെ ഗിർവനത്തിൽ രണ്ട് സിംഹങ്ങളെ ബൈക്കിൽ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്ത പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബുധനാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബൈക്കിൽ സിംഹങ്ങളെ പിന്തുടരുന്നതും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതും ഹോണടിക്കുന്നതും വീഡിയോയിൽ വ്യക്തമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Continue Reading

ബിഷപ്പുമാരെ പളളികളിൽ പ്രവേശിപ്പിക്കില്ലെന്ന് സഭ

കോടതിവിധി പ്രകാരം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ അമ്പത്തിരണ്ട് പള്ളികളിലും ഇന്ന് ആരാധന നടത്താനുറച്ച് യാക്കോബായ സഭ.എറണാകുളം വടവുകോട് സെന്‍റ് മേരീസ് പള്ളിയില്‍ പ്രതിഷേധവുമായി യാക്കോബായ സഭാ വിശ്വാസികള്‍ എത്തി.സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിശ്വാസികൾ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് സമാധാന അന്തരീക്ഷം നിലനിർത്തി.മുളന്തുരുത്തി, കട്ടച്ചിറ, മാന്നമം​ഗലം പള്ളികളിലെത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. വിശ്വാസികൾ പല പള്ളികൾക്ക് മുമ്പിലും ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.വിശ്വാസികൾക്ക് പളളികളിലേക്ക് വരുന്നതിന് യാതൊരു തടസവും ഇല്ലെന്ന് […]

Continue Reading

പത്തുവർഷം സർക്കാർ മേഖലയിൽ സേവനം ചെയ്യാത്തവർക്ക് ഒരു കോടി രൂപ പിഴ

മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ ശേഷം സർക്കാർ മേഖലയിൽ പത്തു വർഷം നിർബന്ധ സേവനം അനുഷ്ഠിക്കണമെന്ന നിർദേശവുമായി ഉത്തർപ്രദേശ് സർക്കാർ.സർക്കാർ ആശുപത്രികളിലെയും മറ്റ് സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ തീരുമാനം.ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദാണ് ശനിയാഴ്ച പുതിയ നിർദേശം പുറത്തിറക്കിയത്.പത്തുവർഷം സർക്കാർ മേഖലയിൽ സേവനം ചെയ്യാത്തവർ ഒരു കോടി രൂപ പിഴ ഒടുക്കേണ്ടി വരും. അവരെ അടുത്ത മൂന്നുവർഷത്തേക്ക് കോഴ്സ് ചെയ്യുന്നതിൽ […]

Continue Reading

ഫ്ലാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയിരുന്നു..

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്ലാറ്റില്‍നിന്ന് വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു. സേലം സ്വദേശി കുമാരി (55) പുലര്‍ച്ചെയാണ് മരിച്ചത്. അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞത് ഏഴു ദിവസമാണ്.കുമാരിയെ വീട്ടില്‍ പൂട്ടിയിട്ടിരുന്നുവെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഫ്ലാറ്റുടമ അഡ്വ. ഇംതിയാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു.ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്ലാറ്റ് ഉടമയാണെന്നാണ് കുമാരിയുടെ ഭർത്താവിന്‍റെ പരാതി.അഭിഭാഷകനായ ഇംത്യാസ് […]

Continue Reading

ജിയോ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നു.!

ഡല്‍ഹി: കര്‍ഷകപ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോള്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് കര്‍ഷകര്‍. സമരം കോര്‍പ്പറേറ്റുകള്‍ക്കെതിരെ കൂടിയാണെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ ജിയോ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോയുടെ ഫോണുകളും സിം കാര്‍ഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേല്‍ ഉപയോഗിക്കുകയില്ലെന്നുമാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രശാന്ത് ഭൂഷണടക്കം നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. ജയ് കിസാന്‍ എന്നെഴുതിക്കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം ട്വീറ്റ് […]

Continue Reading

കാതുവാക്കുള രെണ്ടു കാതല്‍

‘നാനും റൗഡി താന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിഗ്നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍ താരയും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ‘കാതുവാക്കുള രെണ്ടു കാതല്‍’ ചിത്രീകരണം തുടങ്ങി. 2020 വാലന്റൈന്‍സ് ഡേ ദിനത്തില്‍ പ്രഖ്യാപിച്ച സിനിമ ലോക്ക് ഡൗണും കൊവിഡും മൂലം അനിശ്ചിതമായി നീളുകയായിരുന്നു.സമാന്ത അക്കിനേനിയാണ് മറ്റൊരു നായിക. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിജയ് സേതുപതി അഭിനയിക്കുന്ന രംഗങ്ങളാണ് ഷൂട്ട് ചെയ്ത് തുടങ്ങിയത്. മലയാള ചിത്രമായ ‘നിഴല്‍’ പൂര്‍ത്തിയാക്കി നയന്‍താര ‘കാതുവാക്കുള രെണ്ടു കാതലി’ല്‍ ജോയിന്‍ ചെയ്യും. […]

Continue Reading