പലര്‍ക്കും ഇപ്പോഴും വോട്ടര്‍ ഐഡി പോലും ഇല്ല. അത് നല്ല കാര്യമല്ലെന്നു പാര്‍വതി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്. കോഴിക്കോട് മാളിക്കടവില്‍ ആണ് പാര്‍വതി വോട്ട് ചെയ്യാനെത്തിയത്. വോട്ടവകാശം വിനിയോഗിക്കാന്‍ യുവജനത പരമാവധി ശ്രദ്ധിക്കണമെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു.ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച് യുവജനത. തിരഞ്ഞെടുപ്പിനെ കുറിച്ചും വോട്ടവകാശത്തെ കുറിച്ചും യുവതലമുറയ്ക്ക് എത്രത്തോളം ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ കഴിയുമോ അത്രത്തോളം സൃഷ്ടിക്കണമെന്ന് വോട്ട് ചെയ്തിറങ്ങിയ ശേഷം താരം പറഞ്ഞു.പലര്‍ക്കും ഇപ്പോഴും വോട്ടര്‍ ഐഡി പോലും ഇല്ല. […]

Continue Reading

വളർത്തുനായയെക്കുറിച്ച് ചെന്നിത്തല

വളർത്തുനായയെ കാറിൽ കെട്ടിയിട്ടു വലിച്ച വാർത്ത അടുത്തിടെയാണ് വലിയ വിവാദമായിരുന്നു. ശക്തമായ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. ഇപ്പോൾ തന്റെ കാഴ്ച ശക്തിയില്ലാത്ത വളർത്തുനായയുടെ വിശേഷം പങ്കുവെക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പോസ്റ്റാണ് വൈറലാവുന്നത്. രണ്ടര വർഷം മുൻപാണ് സ്‌കൂബി അദ്ദേഹത്തിന്റെ വീട്ടിൽ അം​ഗമാകുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ ഇടിച്ചു നിൽക്കുന്നതു ശ്രദ്ധിച്ചതോടെ ഡോക്ടറെ കണിക്കുകയായിരുന്നു. കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചെ‌ന്നും രമേശ് […]

Continue Reading

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കില്‍ രാജിഃചൗതാല

ന്യൂഡല്‍ഹി: കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കില്‍ ഹരിയാന മന്ത്രിസഭയില്‍നിന്നും രാജിവെക്കുമെന്ന് ഉപമുഖ്യമന്ത്രിയും ജെജെപി അധ്യക്ഷനുമായ ദുഷ്യന്ത് ചൗതാല. ഹരിയാനയിലെ സഖ്യസര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയാണ് ജെജെപി. താങ്ങുവില സംബന്ധിച്ച് കേന്ദ്രം രേഖാമൂലം എഴുതി നല്‍കിയ കാര്യങ്ങള്‍ കര്‍ഷകര്‍ തള്ളിയതിന് പിന്നാലെയാണ് ദുഷ്യന്ത് ചൗരാല നിര്‍ണായക തീരുമാനം അറിയിച്ചത്.

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ തരംഗംഃ കെ. സുരേന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നല്ല രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപി ഭരണത്തില്‍ വരും. നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ട്. ശക്തമായ പോരാട്ടമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.“എല്ലാ വാര്‍ഡുകളിലും സുസംഘടിതമായി ശാസ്ത്രീയമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എന്‍ഡിഎ ഒരുക്കിയിട്ടുണ്ട്. വലിയ മുന്നേറ്റമുണ്ടാക്കും. കഴിഞ്ഞ തവണത്തേക്കാള്‍ നാലിരട്ടി സീറ്റുകള്‍ ലഭിക്കും”, കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു..

Continue Reading

കോടഞ്ചേരിയിൽ സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി

കോഴിക്കോട് :കോടഞ്ചേരിയിൽ സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് ബി.ജെ.പി സ്ഥാനാർഥി വാസു കുഞ്ഞനെയാണ് പന്നി കുത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. ഇന്നലെ വൈകിട്ട് 3 മുതൽ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലാകുന്നവർക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം

Continue Reading

മരുമകളുമായി അവിഹിതം; 55 വയസുകാരനെ കൊലപ്പെടുത്തി

മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും മൂത്ത മരുമകളും ചേർന്ന് 55 വയസുകാരനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാത്രിയില്‍ കൊയ്‌രാന പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഇളയ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും മൂത്ത മരുമകളും ചേർന്ന് ഇയാളെ ആക്രമിക്കുകയും പിന്നീട് കത്തികൊണ്ട് കഴുത്തിൽ വെട്ടുകയുമായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ഭാദോഹി പോലീസ് സൂപ്രണ്ട് രാം ബദാൻ സിംഗ് പറഞ്ഞു. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എത്തുന്നതിന് […]

Continue Reading

വാട്‌സ്ആപ്പിലൂടെ സിനിമാനടിക്ക് അശ്ലീല വീഡിയോ കോൾ

വാട്‌സ്ആപ്പിലൂടെ സിനിമാനടിക്ക് അശ്ലീല വീഡിയോ കോൾ വന്ന സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്തു. താരം തന്നെ നേരിട്ടെത്തി പോലീസിൽ പരാിത നൽകുകയായിരുന്നു. മുംബൈ വെർസോവ പോലീസ് സ്റ്റേഷനിലാണ് സംഭവത്തിൽ എഫ്‌ഐആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സിനിമ നടിയായ യുവതിക്ക് വാട്‌സ്ആപ്പിൽ അശ്ലീല വീഡിയോ കോൾ വന്നത്. തുടർച്ചയായി രണ്ടുതവണ കോൾ വന്നെങ്കിലും യുവതി കോൾ എഠുത്തിരുന്നില്ല. തുടർന്ന് മൂന്നാംതവണയും കോൾ എടുത്തപ്പോഴാണ് ഒരാൾ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങളാണുണ്ടായിരുന്നത്. മൊബൈൽ നമ്പറിനൊപ്പം […]

Continue Reading

കര്‍ഷക പ്രക്ഷോഭം 19-ാം ദിവസത്തേക്ക് കടന്നു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം 19-ാം ദിവസത്തേക്ക് കടന്നു. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി കർഷകർ ഇന്ന് 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിക്കും. ഇതിന് പിന്തുണയുമായി രാജ്യവ്യാപകമായി കര്‍ഷകസംഘടനകള്‍ ഇന്ന് സംസ്ഥാന ജില്ലാ ഭരണസിരാകേന്ദ്രങ്ങള്‍ ഉപരോധിക്കും.  കര്‍ഷകര്‍ക്കൊപ്പം സത്യാഗ്രഹം നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 14 മുതൽ കർഷകസമരം മറ്റൊരു തലത്തിലേക്ക് മാറുകയാണെന്ന് സിംഘു അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കർഷകസമരനേതാക്കൾ അറിയിച്ചു.ഹരിയാണയിലെയും രാജസ്ഥാനിലെയും കൂടുതല്‍ കര്‍ഷകര്‍ സിംഘുവിലേക്കെത്തി. പഞ്ചാബില്‍നിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും സമരത്തില്‍ […]

Continue Reading

അന്നം വിളയിപ്പിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം. ജിയോ ബഹിഷ്‌കരിക്കുക’ മഅ്ദനി

കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് പി.ഡി.പി അദ്ധ്യക്ഷന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഅ്ദനി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ജിയോ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഫേസ്ബുക്കിലൂടെ മഅ്ദനി ആഹ്വാനം ചെയ്തു.’അന്നം വിളയിപ്പിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം. ജിയോ ബഹിഷ്‌കരിക്കുക’ മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

പ്രണയം തകരുമ്പോഴാണ് ഭൂരിഭാഗം പെണ്‍കുട്ടികളും പീഡന പരാതിയുമായി വരുന്നത്

പീഡനക്കേസുകളിലെ പരാതിക്കാരികളെ അപമാനിക്കുന്ന പരാമര്‍ശവുമായി ഛത്തീസ്ഗഡ്  വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍. പ്രണയവും ലിവ് ഇന്‍ റിലേഷന്‍ഷിപ്പും തകരുമ്പോഴാണ് ഭൂരിഭാഗം പെണ്‍കുട്ടികളും പീഡന പരാതിയുമായി വരുന്നതെന്നും പുരുഷന്മാര്‍ എപ്പോഴും കുറ്റക്കാരല്ലെന്നുമാണ് ഛത്തീസ്ഗഡ്  വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ കിരണ്‍മയി നായകിന്‍റെ പരാമര്‍ശം. ബിലാസ്പൂരില്‍ ജന്‍ സുന്‍വായി എന്ന പരിപാടിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകോട് സംസാരിക്കുകയായിരുന്നു കിരണ്‍മയി. പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം ബന്ധം തകരുമ്പോഴാണ് മിക്കവരുടേയും പരാതിയെന്നും വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ അന്തിമഫലം മംഗളമാവില്ലെന്ന് ഓര്‍ക്കണമെന്നും അവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. […]

Continue Reading