വാഹനാപകടം: ചികിത്സയിലായിരുന്ന എല്‍.ഡി.എഫ് സ്ഥാനാർഥി അന്തരിച്ചു

മലപ്പുറം: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു.വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു.മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗവുമാണ്. 

Continue Reading

വോട്ടര്‍ പട്ടിക പ്രത്യേക പുതുക്കല്‍ 2021

കല്‍പ്പറ്റ: വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലിന്റെ ഭാഗമായി 1.1.2021 നോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാവരുടെയും പേര് ചേര്‍ക്കല്‍ നടന്നുവരികയാണ്. അവസാന തീയ്യതി 31.12.20 ആണ് .ആയതിനാല്‍ മേല്‍ പറഞ്ഞ തീയ്യതിക്കു മുന്‍പ് പേര് ഉള്‍പ്പെടാത്തവരുടെ പേര് ചേര്‍ക്കുന്ന തിനും തെറ്റ് തിരുത്തുന്നതിനും ഈ അവസരം ഉപ യോഗപ്പെടുത്തി വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന് എല്ലാവരും സഹകരിക്കണണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Continue Reading

യുവനായകനെ ചുംബിക്കാൻ ആഗ്രഹമെന്ന് തമന്ന..! റെഡിയാക്കി തരാമെന്ന് സാമന്ത

തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളാണ് തമന്ന. കോവിഡിൽ നിന്നും മുക്തയായ താരം ഷൂട്ടിംഗ് തിരക്കുകളിലേക്ക് തിരികെ എത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. ആഹാ വിഡിയോയിൽ സമന്ത അക്കിനേനി അവതരിപ്പിക്കുന്ന സാം ജാം എന്ന പ്രോഗ്രാമിൽ നടി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രോഗ്രാമിന്റെ പ്രൊമോ വീഡിയോകളിൽ ഒന്നിൽ ഏത് നടനെയാണ് ചുംബിക്കുവാൻ ആഗ്രഹിക്കുന്നത് എന്ന സമന്തയുടെ ചോദ്യത്തിന് വിജയ് ദേവരകൊണ്ടയെ ചുംബിക്കണമെന്നാണ് തമന്ന ഉത്തരം നൽകിയത്. വിജയ്യുമായി ഒരു […]

Continue Reading

പാചക വാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപ കൂട്ടി. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വന്നു.വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്.

Continue Reading

ജിയോ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു;ട്രായിയില്‍ പരാതിയുമായി ജിയോ

ജിയോ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു എയര്‍ടെല്ലിനും വോഡാഫോണ്‍ ഐഡിയയ്ക്കുമെതിരേ ട്രായിയില്‍ പരാതിയുമായി ജിയോ. വ്യാജ പ്രചാരണങ്ങള്‍ നടത്തി ആളുകളെ കണക്ഷന്‍ പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ജിയോയുടെ പരാതി. വ്യാപകമായ രീതിയില്‍ തെറ്റിധാരണ പടര്‍ത്തുന്നതിന്‍റെ പേരില്‍ എയര്‍ടെല്ലിനും വോഡൊഫോണ്‍ ഐഡിയയ്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജിയോ ആവശ്യപ്പെടുന്നത്. ജിയോയ്ക്കെതിരെ അസാന്മാര്‍ഗ്ഗിക മാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് റിലയന്‍സിന് ലാഭമുണ്ടെന്നാണ് പ്രചാരണം. പുതിയ നിയമങ്ങളുടെ ഗുണഭോക്താവ് റിലയന്‍സ് ആണെന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായാണ് ധാരണ പടര്‍ത്തുന്നത്. ഇതുകൊണ്ടാണ് യാതൊരു കാരണവും കാണിക്കാതെ പോര്‍ട്ട് […]

Continue Reading

കാർഷിക നിയമങ്ങൾ റദ്ദാക്കില്ല, ചർച്ചയാവാം: കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ

പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷക നേതാക്കൾ രാജ്യവ്യാപകമായി നിരാഹാര സമരം നടത്തുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി.നവംബർ അവസാനം മുതൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഡൽഹി അതിർത്തിക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പിന്തുണയോടെ കഴിഞ്ഞ ചൊവ്വാഴ്ച ദേശീയപാതകൾ തടഞ്ഞതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ രാജ്യവ്യാപകമായി നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. കേന്ദ്രവുമായി പലതവണ ചർച്ചകൾ നടത്തിയിട്ടുംപരാജയമായിരുന്നു ഫലം. പുതിയ നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ […]

Continue Reading

വഴിയോര കച്ചവടത്തില്‍ നിന്ന് മോഡലായി അതിഥി തൊഴിലാളി

ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. പ്രണയത്തിന്റെ കല്‍പ്പിത സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതി കൊണ്ടുള്ള ഫോട്ടോഷൂട്ട് അടക്കം നിരവധി വേറിട്ട പ്രമേയങ്ങളാണ് പലപ്പോഴും തന്റെ  ഫോട്ടോ ഷൂട്ടുകളിലൂടെ മഹാദേവൻ തമ്പി പറയാറുള്ളത്. ഈ തവണയും ആ പതിവ് തെറ്റിച്ചില്ലാ. അതിഥി തൊഴിലാളിയായ യുവതിയെ തന്റെ മോഡലാക്കിയാണ് പുതിയ ഫോട്ടോ ഷൂട്ട് മഹാദേവൻ തമ്പി ഒരിക്കിയിരിക്കുന്നത്. കണ്ടുശീലിച്ച മോഡലുകൾക്ക് പകരമായി വഴിയോരക്കച്ചവടക്കാരിൽ നിന്ന് തിരഞ്ഞെടുത്ത ആസ്മാന്‍ എന്ന പെൺകുട്ടിയെ ഗംഭീര മേക്കോവർ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്. കൊച്ചി നഗരത്തിൽ മൊബൈൽ സ്റ്റാൻഡുകളും ബലൂണും […]

Continue Reading

വില കേട്ടാൽ ഇവിടുത്തെ ഷോപ്പുകളിൽ പോകാതെ തിരുപ്പൂരിലേക്ക് യാത്ര തിരിക്കും

തിരുപ്പൂരിലെ വസ്ത്രങ്ങളുടെ വില കേട്ടാൽ ഇവിടുത്തെ റീട്ടെയിൽ ഷോപ്പുകളിൽ പോകാതെ നേരെ തിരുപ്പൂരിലേക്ക് യാത്ര പോകാൻ തോന്നി പോകും, അതുപോലെ കുറഞ്ഞവിലയ്ക്ക് നല്ല അടിപൊളി സാധനങ്ങൾ അവിടെ വിൽക്കപ്പെടുന്നു. നമ്മുടെ നാട്ടിൽ ഷോപ്പുകളിൽ കാണുന്ന വസ്ത്രങ്ങളെല്ലാം മിക്കതും അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നതാണെന്ന് എല്ലാവർക്കുമറിയാം, തീർച്ചയായും വളരെ വിലക്കുറവിന് ലഭിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഉണ്ട്.അവിടെ നിന്ന് വാങ്ങി കൊണ്ടു വന്ന് ഇവിടെ സാമാന്യം നല്ല വിലയ്ക്ക് തന്നെ വിൽക്കുന്നവർ ഏറെയാണ്, പക്ഷേ അങ്ങനെ ഒരു സ്ഥലം തന്നെയാണ് തിരിപ്പൂര്, […]

Continue Reading

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു സംഭവം. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്കു […]

Continue Reading

വഴങ്ങി കൊടുത്താൽ ഇഷ്ടംപോലെ അവസരമെന്ന്..

വഴങ്ങി കൊടുത്താൽ ഇഷ്ടംപോലെ അവസരമെന്നു പറഞ്ഞു പുറകെവരുന്നവരുടെമുഖത്തു നോക്കി നോ പറഞ്ഞു തിരിഞ്ഞു നടക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീകൾക്ക് ഇപ്പോൾ വേണ്ടടെന്നാണു താരം വരലക്ഷ്മി ശരത് കുമാർ പറയുന്നത്.ഇപ്പോൾ തന്നെ 29 സിനിമകളുടെ കരാറിൽ ഒപ്പിട്ടു കഴിഞ്ഞെന്നും അതിൽ 25 സിനിമ ഇറങ്ങി കഴിഞ്ഞെന്നും താരം പറയുകയുണ്ടായി.ഇത്തരത്തിൽ വേട്ടയാടാൻ വരുന്നവരെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടണമെന്നും താരം വ്യക്തമാക്കി.എന്നാൽ ഇപ്പോഴും ചിലർ അവസരങ്ങൾക്കു വേണ്ടി വഴങ്ങി കൊടുക്കുകയും അവസരം കുറയുമ്പോൾ പരാതിപ്പെടുകയും ചെയ്‌തിട്ട് എന്ത് കാര്യമെന്നാണ് താരം പറയുന്നത്. […]

Continue Reading