സിനിമയിലെ തുടക്കകാലത്ത് വിചിത്ര കാരണങ്ങളാൽ പല ഇടങ്ങളിലും അവഗണിക്കപ്പെട്ടിട്ടുണ്ടെന്ന് നടി തപ്സി പന്നു. ‘നായകന്റെ ഭാര്യയ്ക്ക് തന്നെ ഇഷ്ടമല്ലെന്ന കാരണത്താൽ സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്, നായകന് ഇഷ്ടപ്പെടാത്ത ഡയലോഗ് മാറ്റേണ്ടി വന്നിട്ടുണ്ട്, നയകനേക്കാൾ പ്രാധാന്യമുള്ള ഇന്‍ട്രൊ നായികയ്ക്ക് വേണ്ടെന്ന വാശിയിൽ സീനുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്’. ബോളിവുഡിനുള്ളിൽ ഇപ്പോഴും നിലനിൽക്കുന്ന പുരുഷാധിപത്യത്തെയും സ്വജനപക്ഷപാതത്തെയുമാണ് മുമ്പ് ഉണ്ടായ അനുഭവങ്ങളിലൂടെ തപ്സി ചൂണ്ടിക്കാണിക്കുന്നത്. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് തപ്സിയുടെ പ്രതികരണം.
