എളുപ്പത്തിൽ പണക്കാരനാവുള്ള സാധ്യതകൾ ജി.എസ്.ടി.വന്നത് കൊണ്ട് ഇല്ലാതായോ GST വിദഗ്ദ്ധൻ അഡ്വ.സുഫീദ് വി.എം Wide Live Talk ൽ സംസാരിക്കുന്നു.. വീഡിയോ കാണാം..
ഇന്ത്യയിൽ നടപ്പാക്കുന്ന വലിയ നികുതി പരിഷ്കാരമാണ് ചരക്കുസേവന നികുതി. ഇന്ത്യ അതിന്റെ സങ്കീർണ്ണമായ നികുതി വ്യവസ്ഥയ്ക്കു പ്രസിദ്ധമാണ്. ഇതുകാരണം നവീന സംരംഭകർക്കും, അന്തർസംസ്ഥാന കച്ചവടക്കാർക്കും പിന്തുടരാൻ പ്രയാസമുണ്ടാക്കുന്നു. ഉപയോക്താക്കൾക്കിടയിലെ നികുതിവ്യവസ്ഥ സുതാര്യമല്ലാത്തതു കുറച്ചുപേർ നികുതിവ്യവസ്ഥയ്ക്കു പുറത്തു നിൽക്കുവാനും, സാധനങ്ങളുടെ വിലവർദ്ധിക്കുവാനും കാരണമാകുന്നു. ഇതിനെല്ലാമുള്ള പരിഹാരം എന്നനിലയിലാണ് ചരക്കുസേവനനികുതി വന്നത്.
ദേശീയ, സംസ്ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷനികുതികളാണു നിലവിലുള്ളത്. ഇവയ്ക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണു ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്ടി). ഉൽപന്നത്തിന്റെ അടിസ്ഥാന വിലയിന്മേൽ എക്സൈസ് തീരുവയുണ്ട്. അടിസ്ഥാനവിലയും എക്സൈസ് തീരുവയും ചേർന്ന തുകയിന്മേൽ കേന്ദ്ര വിൽപനനികുതികൂടിയുണ്ട്. ഇതെല്ലാം ചേർന്ന മൊത്തവിലയിന്മേൽ സംസ്ഥാനം വക മൂല്യവർധന നികുതി (വാറ്റ്) പുറമെയാണ്. ഈ കൂട്ടുനികുതികൾക്കെല്ലാം പകരമായാണു ജിഎസ്ടി എന്ന ഒറ്റ നികുതി.[1] 2017 മേയ് 18 ന് കൂടിയ ജിഎസ്ടി കൗൺസിൽ യോഗത്തിൽ 98 അധ്യായങ്ങളിലായി 1211 ഇനങ്ങളുടെ ജിഎസ്ടി നികുതി നിരക്ക് നിശ്ചയിച്ചത് പ്രസിദ്ധപ്പെടുത്തി.
GST ആസ്പദമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചിട്ടുള്ള നികുതിയാണ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് എന്ന ചരക്കുസേവന നികുതി. ഇവയുടെ നിർമ്മാണം മുതൽ ഉപഭോഗം വരെയുള്ള ഘട്ടത്തിൽ ചുമത്തപ്പെടുകയും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവു ചെയ്തു അടക്കാവുന്ന നികുതിയാണിത്. ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂല്യ വർധനത്തിനു മാത്രമുള്ള നികുതിയിൽ, നികുതിയുടെ ഭാരം അന്തിമ ഉപയോക്താവിനു മാത്രമായിരിക്കും എന്നുണ്ട്. കേന്ദ്ര സർക്കാർ കേന്ദ്ര ജിഎസ്ടിയും സംസ്ഥാന സർക്കാർ സ്റ്റേറ്റ് ജിഎസ്ടിയുമാണ് പ്രധാനമായി ഈ നികുതിയുടെ വകഭേദങ്ങൾ. നിലവിലെ അവസ്ഥ പ്രകാരമുള്ള നികുതികളുടെ മേൽ നികുതി എന്നതിന്റെ ദൂഷ്യ ഫലങ്ങൾ ഒഴിവാക്കാനാവുന്നു എന്നൊരു പ്രത്യേകതയുണ്ട്. നിലവിലുള്ള പല ഉൽപ്പന്നങ്ങളുടെ വിതരണവും കൂടുതൽ മത്സര ക്ഷമമാകും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുകയും കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും വരുമാനം വർധിക്കുകയും ചെയ്യുന്നു. സുതാര്യ സ്വഭാവമുള്ള നികുതിയായതിനാൽ നടപ്പിലാക്കാനും വളരെ എളുപ്പമാണ് എന്നൊരു മേന്മയും ഉണ്ട്. ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന, നികുതി വിധേയനായ ആളിനാണ് ജിഎസ്ടിയിൽ നികുതി അടയ്ക്കാൻ ബാദ്ധ്യതയുള്ളത്.
ഗുണങ്ങൾ…..
🩸നിർമ്മാതാക്കൾഃ
ഓൺലൈൻ – ഉപയോഗിക്കൻ എളുപ്പം
നികുതി ഘടന ഏകീകരിക്കപ്പെട്ടു – വ്യാപാരം സുഗമം
മൂല്യവർദ്ധനത്തിന്മേൽ നികുതി – removing cascading effect
വിപണിയിലെ മത്സരം കൂടി
ഉത്പാദനച്ചെലവു കുറഞ്ഞു – കയറ്റുമതിക്കു ഗുണകരം.
🩸സർക്കാർഃ
സങ്കീർണ്ണത കുറഞ്ഞു – നോക്കി നടത്താൻ എളുപ്പം.
ചോർച്ച തടയൽ. – റെവന്യൂ വരുമാനം കൂടും
നികുതി ശേഖരണത്തിനുള്ള ചെലവു കുറയും
🩸ഉപയോക്താവ്
മറഞ്ഞിരിക്കുന്ന നികുതികളില്ല. നിർമ്മാതാവിൽ നിന്നും ഉപയോക്താവിൽ വരെ ഒരേ സുതാര്യമായ നികുതി.
പരോക്ഷനികുതി ഭാരം ഒഴിവായി.
നിയമത്തിലെ കൊള്ള ലാഭമെടുക്കൽ നിരോധന ഉപാധി – വിലക്കുറവു ഉപയോക്താക്കളിലേക്കെത്തുന്നു