ആരോഗ്യസേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ആരാണ് നിര്‍മ്മിച്ചതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണന്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ആരാണ് നിര്‍മ്മിച്ചതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ആരോഗ്യസേതു ആപ്പ് ആരാണ് നിര്‍മ്മിച്ചതെന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ലഭ്യമല്ല. വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

Continue Reading

ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവമാധ്യമരംഗത്ത് പുതിയ കൂട്ടായ്മ

ഇന്ത്യയിലെ പതിനൊന്ന് മുന്‍നിര ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവമാധ്യമരംഗത്ത് പുതിയ കൂട്ടായ്മ. ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന പേരിലാണ് കൂട്ടായ്മ. സ്‌ക്രോള്‍, വയര്‍, ആള്‍ട്ട് ന്യൂസ്, ദ ക്വിന്റ്, ദ ന്യൂസ് മിനുട്ട്, ന്യൂസ് ക്ലിക്ക്, എച്ച് ഡബ്ല്യു ന്യൂസ്, കോബ്ര പോസ്റ്റ്, ആര്‍ട്ടിക്കിള്‍ 14, ബൂം ലൈവ്, ന്യൂസ് ലോണ്ട്രി എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് പുതിയ സംവിധാനത്തിന് പിന്നില്‍. ദ ന്യൂസ് മിനുട്ട് എഡിറ്ററും കോ ഫൗണ്ടറുമായ ധന്യാ രാജേന്ദ്രനാണ് ഡിജി പബ് […]

Continue Reading

രാജ്യാന്തര വിമാന സർവീസുകൾ‌ക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ‌ക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ‌ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്നാൽ തിരഞ്ഞെടുത്ത പ്രത്യേക റൂട്ടുകളിലേക്കുള്ള വിമാന സർവീസുകൾ ആവശ്യാനുസരണം നിലവിലുള്ളതു പോലെ തുടരാം.കോവിഡ് മഹാമാരിയെ തുടർന്ന് മാർച്ച് 23 മുതലാണ് രാജ്യത്ത് രാജ്യാന്തര വിമാനസർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ വന്ദേ ഭാരത് മിഷനു കീഴിൽ ചില പ്രത്യേക സർവീസുകൾ മേയ് മുതൽ പ്രവർത്തിച്ചിരുന്നു. കൂടാതെ ജൂലൈ […]

Continue Reading

ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്

ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ […]

Continue Reading

ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടൽ നിർബന്ധം

മക്ക: ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടാതെ തന്നെ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് വിശുദ്ധ ഹറമിലേക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടൽ നിർബന്ധമാണെന്നും ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.‘ഇഅ്തമർനാ’ ആപ്പിൽ നിന്നുള്ള പെർമിറ്റില്ലാതെ ഹറമിൽ പ്രവേശിക്കാനും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും വിശ്വാസികളെ അനുവദിച്ചതായി സാമൂഹികമാധ്യമങ്ങളിൽ കിംവദന്തികൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ […]

Continue Reading

സ്വവർഗാനുരാഗ നിലപാടിൽ മാറ്റമില്ലെന്ന് കത്തോലിക്കാ സഭ

സ്വവർഗാനുരാഗ നിലപാടിൽ മാറ്റമില്ലെന്ന് കത്തോലിക്കാ സഭ. വിഷയത്തിൽ കത്തോലിക്കാ സഭയുടെ നിലപാടിൽ മാറ്റമില്ല എന്ന് സി.ബി.സി.ഐ അറിയിച്ചു. സ്വവർഗാനുരാഗത്തെ കുറിച്ച് മാർപാപ്പ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കുകയും വളരെയധികം തെറ്റായി രീതികളിൽ വ്യാഖ്യാനിക്കുകയുമാണ് ഇപ്പോൾ നടക്കുന്നത്. സ്വവർഗ വിവാഹത്തെ കുറിച്ചല്ല, മറിച്ച് ഒരുമിച്ച് താമസിക്കാനുള്ള അവകാശത്തെ കുറിച്ചാണ് സിവിൽ യൂണിയൻ എന്നത് കൊണ്ട് മാർപാപ്പ ഉദ്ദേശിച്ചത്. സി.ബി.സി.ഐ. പ്രസിഡന്റ്‌ കർദിനാൾ ഓസ്വാർഡ് ഗ്രേഷസിന്റെ പ്രസ്താവനയിൽ വിശദമാക്കുന്നു

Continue Reading

ഹ്യൂണ്ടായിയുടെ മൂന്നാംതലമുറ i20 പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തുന്നു.

കാത്തിരിപ്പിനൊടുവിൽ ഹ്യൂണ്ടായിയുടെ മൂന്നാംതലമുറ i20 പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ മുൻപ് അവതരിപ്പിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഇന്ത്യൻ മോഡലുകളുടെ ചിത്രം ഹ്യൂണ്ടായ് പുറത്തുവിടുന്നത്. ഹ്യൂണ്ടായിയുടെ അന്താരാഷ്ട്ര നിർമാണ മികവിൽ നിന്ന് ഉരുത്തിരിഞ്ഞ പുതിയ മോഡൽ നേരത്തേ വിദേശ രാജ്യങ്ങളിൽ കണ്ട i20യോട് അടുത്ത സാമ്യത പുലർത്തുന്നുമുണ്ട്

Continue Reading

മന്ത്രി വി മുരളീധരന്റെ ചട്ടലംഘനം ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരൻ ചട്ടലംഘനം നടത്തിയെന്ന പരാതി വിദേശകാര്യ വകുപ്പിന്‍റെ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മിനിസ്റ്റീരിയൽ കോൺഫറൻസിൽ പി.ആർ കമ്പനി മാനേജരായ യുവതിയെ ചട്ടം ലംഘിച്ച് പങ്കെടുപ്പിച്ചെന്നാണ് പരാതി. പരിശോധിച്ച് ഒരു മാസത്തിനകം ഉചിതമായ നടപടിയെടുക്കാനാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ നിർദ്ദേശം.ക്രമവിരുദ്ധമായി യുവതിയെ കോൺഫറൻസിൽ പങ്കെടുപ്പിച്ചത് അധികാര ദുർവിനിയോഗവും പ്രോട്ടോക്കോൾ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്‍റ് സലിം മടവൂരാണ് […]

Continue Reading

ഇടുക്കിയിൽ കഞ്ചാവ് വേട്ട

ഇടുക്കിയിൽ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ. അടിമാലിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പണിക്കന്‍കുടി വെട്ടിക്കാട്ട് ആല്‍ബിന്‍ ജോസഫിനെയാണ് നാല് കിലോ കഞ്ചാവുമായി പിടികൂടിയത്. എന്നാൽ, ഇയാളുടെ കൂടെയുണ്ടായിരുന്ന മുള്ളരിക്കുടി സ്വദേശി രാജേഷ് രവീന്ദ്രന്‍ ഓടി രക്ഷപെട്ടു. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്‌മെന്റ് സംഘമാണ് ആൽബിനെ പിടികൂടിയത്. ഓടി രക്ഷപ്പെട്ട രാജേഷ് രവീന്ദ്രനെ ഉടനെത്തന്നെ പിടികൂടുമെന്ന് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്‌മെന്റ് സംഘം അറിയിച്ചു. എറണാകുളം സ്വദേശിക്ക് കൈമാറുന്നതിനു വേണ്ടിയാണ് ആല്‍ബിനും രാജേഷും കഞ്ചാവ് എത്തിച്ചത്. ഒരു മാസത്തോളമായി ആൽബിനും രാജേഷും […]

Continue Reading

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നടിയെ ഫെയ്സ്ബുക്ക് സുഹൃത്ത് കത്തി കൊണ്ട് കുത്തി

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നടി മാൽവി മൽഹോത്രയെ ഫെയ്സ്ബുക്ക് സുഹൃത്ത് കത്തി കൊണ്ട് കുത്തി. തിങ്കളാഴ്ച മുംബൈയിലെ വെർസോവയിലെ ഫിഷറീസ് യൂണിവേഴ്‌സിറ്റി റോഡിലാണ് സംഭവം നടന്നത്. ഉഡാൻ എന്ന ടിവി ഷോയിലും ഹോട്ടൽ മിലാൻ എന്ന സിനിമയിലും മാൽവി അഭിനയിച്ചിട്ടുണ്ട്. കുമാർ മഹിപാൽ സിംഗ് എന്നയാളാണ് അക്രമി. ഇയാൾ കത്തി കൊണ്ട് കുത്തിയ ശേഷം ഓഡി കാറിൽ രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ചലച്ചിത്ര നിർമ്മാതാവായ അക്രമി 2019- ൽ മാൽവിയുടെ ഫെയ്സ്ബുക്ക് സുഹൃത്തായി […]

Continue Reading