വീട്ടില്‍ ഓടിക്കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു

കൂരാച്ചുണ്ടില്‍ വീട്ടില്‍ ഓടിക്കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഒരെണ്ണത്തിനെ പന്നിയെ വെടിയുതിര്‍ക്കാന്‍ ലൈസന്‍സുള്ള നാട്ടുക്കാരും ഒന്നിനെ വനപാലകരുമാണ് വെടിവച്ചത്.രാവിലെ ഏഴ് മണിയോടെയാണ് കെഎസ്ഇബി ജീവനക്കാരനായ പൂവ്വത്തുംചോല മോഹനന്റെ വീട്ടിലേക്ക് രണ്ട് കാട്ടുപന്നികള്‍ പാഞ്ഞ് കയറിയത്. നേരെ വീട്ടിലെ ആളില്ലാത്ത മുറിയിലെത്ത പന്നികള്‍ ഫര്‍ണിച്ചറുകള്‍ കുത്തി മറിച്ചിടാന്‍ തുടങ്ങി. വീട്ടുകാര്‍ മുറി പുറത്ത് നിന്ന് അടച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വീട് അടച്ച് പുറത്ത് നിന്ന് പ്രതിഷേധിച്ചു. ശല്യക്കാരനായ പന്നിയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.ഏറെ […]

Continue Reading

ബ്രൈഡല്‍ ലുക്കില്‍ പുത്തന്‍ മേക്കോവറില്‍ എത്തി നടി ലിയോണ ലിഷോയ്.

ബ്രൈഡല്‍ ലുക്കില്‍ പുത്തന്‍ മേക്കോവറില്‍ എത്തി നടി ലിയോണ ലിഷോയ്. ചുവപ്പ് ലഹങ്ക ധരിച്ചെത്തിയിരിക്കുന്ന ലിയോണയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെഡ് ചില്ലി കളര്‍ ലെഹങ്കയിലാണ് ലിയോണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഷാഫി ഷക്കീര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കലികാലം എന്ന സിനിമയിലൂടെയാണ് ലിയോണ സിനിമാരംഗത്തേക്ക് എത്തിയത്. ജവാന്‍ ഓഫ് വെള്ളിമല, നോര്‍ത്ത് 24 കാതം, ആന്‍മരിയ കലിപ്പിലാണ്, മായാനദി, ക്വീന്‍, മറഡോണ, അതിരന്‍, ഇഷ്‌ക്, വൈറസ്, അന്വേഷണം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ […]

Continue Reading

‘എന്നെ പറഞ്ഞു മനസ്സിലാക്കാൻ അവർ ക്ഷമ കാണിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു’

കോൺ​ഗ്രസിൽ നിന്ന് ബി.ജെ.പിയിൽ എത്തിയതിന് പിന്നാലെ വിശദീകരണവുമായി നടി ഖുശ്ബു സുന്ദർ. തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മുരുകൻ പല തവണ നേരിൽ കണ്ടാണ് അവരുടെ രാഷ്ട്രീയം തന്നെ പറഞ്ഞു മനസ്സിലാക്കിയതെന്ന് ഖുശ്ബു പറഞ്ഞു. എന്നെ പറഞ്ഞു മനസ്സിലാക്കാൻ അവർ ക്ഷമ കാണിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

Continue Reading

‘അലാവുദ്ദീന്റെ അദ്ഭുതവിളക്ക്’ രണ്ടരക്കോടിക്ക് വാങ്ങിയ ഡോക്ടർ വിഡ്ഢിയായി

അലാവുദ്ദീന്റെ അദ്ഭുതവിളക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉത്തർപ്രദേശിലെ ഡോക്ടറിൽ നിന്നും രണ്ടരക്കോടി തട്ടിയെടുത്ത സംഘം പിടിയിലായി. അലാവുദ്ദീൻ കഥയിലെ അദ്ഭുതവിളക്കിനോട് രൂപസാദൃശ്യമുള്ള സാധാരണവിളക്ക് നൽകിയായിരുന്നു തട്ടിപ്പ്. വിളക്ക് വാങ്ങി ഉപയോഗിച്ചപ്പോഴാണ് ഡോക്ടർ തട്ടിപ്പ് മനസിലാക്കുന്നത്. പിന്നാലെ നൽകിയ പരാതിയിലാണ് വിളക്ക് നൽകി പണം തട്ടിയ രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.യു.പി.ഖൈർ നഗറിലെ ഡോക്ടർ ലയീക് ഖാൻ ആണ് തട്ടിപ്പിനിരയായത്. ഇസ്​ലാമുദ്ദീൻ എന്ന മന്ത്രവാദിയിലൂടെയാണ് വിളക്കിനെ പറ്റി ഡോക്ടർ അറിയുന്നത്. അത് കൈവശമുണ്ടെങ്കിൽ അദ്ഭുത സിദ്ധി ലഭിക്കുമെന്ന് ഇയാൾ ഡോക്ടറെ വിശ്വസിപ്പിച്ചു. […]

Continue Reading

മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് കാനഡയില്‍ മരിച്ചു.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലെ 24കാരന്‍ കാനഡയില്‍വെച്ച് മരിച്ചു. ജോലി ആവശ്യാര്‍ഥം രണ്ടരവര്‍ഷമായി കാനഡിയിലായിരുന്ന ത്വല്‍ഹത്ത് മഹമൂദിന്റെ മരണം മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നാണ്.മലപ്പുറം കൊണ്ടോട്ടി ഒഴുകൂരിന് സമീപം വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് (24) ആണ് കാനഡയില്‍വെച്ച് മരിച്ചത്. പരേതനായ തലാപ്പില്‍ത്തൊടിക അബൂബക്കര്‍ ഹാജിയാണ് പിതാവ്. രണ്ടര വര്‍ഷമായി കനഡയിലുള്ള ത്വല്‍ഹത്ത് ഹാലി ഫാക്‌സ് പ്രവിശ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം .മൃതദേഹം വിട്ടു കിട്ടുന്നതിനും അനുബന്ധ ചടങ്ങുകള്‍ക്കും ടോം തോമസ്, ഫൈസല്‍ മൂപ്പന്‍ […]

Continue Reading

കരിപ്പൂര്‍ വിമാനാപകടം: ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുക ലഭിക്കും

കോഴിക്കോട് | 21 മരണപ്പെടുകയും നിരവധി പേര്‍ക്ക് ഗുരതരമായി പരുക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാനാപകടത്തിലെ ഇന്‍ഷൂറന്‍സ് ക്ലെയിമില്‍ തീരുമാനം. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അപകടത്തിലെ ഇരകള്‍ക്കും ബന്ധുക്കള്‍ക്കുമായി 660 കോടിയുടെ ക്ലെയിമാണ് തീരുമാനമായത്. ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണിത്. 89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ 51 ദശലക്ഷം ഡോളര്‍ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും […]

Continue Reading

വ്യക്തിപരമായ കാര്യങ്ങളിൽ നിയമപരമായോ ധാര്‍മ്മികമായോ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് മുഖ്യമന്ത്രി

ശിവശങ്കറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യേണ്ട. ക്രമവിരുദ്ധമായ ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. വ്യക്തിപരമായ നിലയില്‍ ശിവശങ്കര്‍ ചെയ്ത കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ല. നിയമപരമായോ ധാര്‍മ്മികമായോ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല. പ്രതിപക്ഷത്തിന് വ്യാമോഹമാണ്. സര്‍ക്കാര്‍ അഴിമതി വാഴിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7,020 പേര്‍ക്ക്.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7,020 പേര്‍ക്ക്. സമ്പര്‍ക്ക ബാധിതര്‍ 6,037 പേരാണ്. 734 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 8,474 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 91784 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 54,333 സാമ്പിളുകള്‍ പരിശോധിച്ചു. 26 മരണവും ഇന്ന് ഉണ്ടായി

Continue Reading

പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി പൂനം ബജ്‌വ

പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി പൂനം ബജ്‌വ. സുനീല്‍ റെഡ്ഡി ആണ് പൂനത്തിന്റെ കാമുകന്‍. സുനീലിന്റെ ജന്‍മദിനത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇക്കാര്യം പൂനം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. തന്റെ എല്ലാമെല്ലാമാണ് സുനീല്‍ എന്ന ഹൃദ്യമായ കുറിപ്പും പൂനം ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

Continue Reading

പള്ളിയിൽ വെച്ച് സ്ത്രീയെ കത്തികൊണ്ട് ശിരച്ഛേദം നടത്തി

ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ വെച്ച് ഒരു സ്ത്രീയെ കത്തികൊണ്ട് ശിരച്ഛേദം നടത്തി അക്രമി. മറ്റ് രണ്ട് പേരെയും അക്രമി കൊലപ്പെടുത്തി. ഭീകരാക്രമണമാണെന്നാണ് നഗരത്തിന്റെ മേയർ സംഭവത്തെ വിശേഷിപ്പിച്ചത്. നഗരത്തിലെ നോട്രെ ഡാം പള്ളിയിലോ സമീപത്തോ കത്തികൊണ്ടുള്ള ആക്രമണം നടന്നതായും അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു.ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.ആക്രമണത്തിൽ ശിരച്ഛേദം നടന്നിട്ടുണ്ടെന്ന് ഫ്രഞ്ച് രാഷ്ട്രീയക്കാരനായ മറൈൻ ലെ പെനും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. […]

Continue Reading