കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ കോണ്‍ഗ്രസിന്റെ താരപ്രചാരക ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ കോണ്‍ഗ്രസിന്റെ താരപ്രചാരക ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി. തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നവംബര്‍ മൂന്നിന് മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. കമല്‍നാഥ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും അവഗണിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. ഇന്ന് മുതല്‍ കമല്‍നാഥിന് താരപ്രചാരക പദവി ഉണ്ടാകില്ല. അതിനാല്‍ തുടര്‍ന്ന് കമല്‍നാഥ് പങ്കെടുക്കുന്ന എല്ലാ പ്രചാരണ പരിപാടികളുടെയും ചിലവ് അതത് സ്ഥാനാര്‍ഥികള്‍ വഹിക്കണമന്നും കമ്മീഷന്‍ അറിയിച്ചു. ബിജെപിയുടെ വനിതാ […]

Continue Reading

പേസ്റ്റ് രൂപത്തിലാക്കി സ്വർണക്കടത്ത്

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളില്‍ ഒളിപ്പിച്ച കടത്തുകയായിരുന്ന 550 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

Continue Reading

തദ്ദേശ വോട്ടർ പട്ടിക: പേരു ചേർക്കാൻ അവസരം നാളെ കൂടി

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും നാളെ (ഒക്‌ടോബർ 31) കൂടി സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പേര് ചേർക്കുന്നതിനുളള ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് സ്‌കാൻ ചെയ്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഇ-മെയിൽ ആയോ നേരിട്ടോ/ആൾവശമോ ലഭ്യമാക്കാം. ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോകോൾ വഴിയോ ഹിയറിംഗ് നടത്തുന്നതിനും സൗകര്യമുണ്ട്

Continue Reading

തുര്‍ക്കിയിലും ഗ്രീസിലും വന്‍ ഭൂകമ്പം

തുര്‍ക്കിയിലും ഗ്രീസിലും വന്‍ ഭൂകമ്പം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയുടെ ഈജിയന്‍ തീരത്തും വടക്കന്‍ ഗ്രീക്ക് ദ്വീപിലുമാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇസ്മീര്‍ നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ 20 കെട്ടിടങ്ങള്‍ തകര്‍ന്നു. സാമോസ് തുറമുഖത്ത് സുനാമിത്തിരകളുയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആള്‍പായമുള്ളതായി റിപ്പോര്‍ട്ടുകളില്ല.

Continue Reading

മൂന്നാമത്തെ വയസില്‍ താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി ഫാത്തിമ സന

മൂന്നാമത്തെ വയസില്‍ താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി ‘ദംഗല്‍’ താരം ഫാത്തിമ സന ഷെയ്ക്ക്. സിനിമയിലും തുടക്കകാലത്ത് നിരവധി അവഗണനകളെ കുറിച്ചും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ചും ഫാത്തിമ വ്യക്തമാക്കി. ലൈംഗികതയിലൂടെ മാത്രമേ തനിക്ക് തൊഴില്‍ നേടാന്‍ കഴിയൂ എന്നും പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഫാത്തിമ പറയുന്നു.പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ദീപിക പദുക്കോണ്‍, ഐശ്വര്യ റായ് തുടങ്ങിയ താരങ്ങളെ പോലെ കാണാന്‍ ലുക്കില്ലാത്ത നിന്നെ എങ്ങനെ ഹീറോയിന്‍ ആക്കും എന്ന ചോദ്യങ്ങളാണ് […]

Continue Reading

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയില്‍ നിലപാടെടുത്ത് സര്‍ക്കാര്‍.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയില്‍ നിലപാടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. വിചാരണ കോടതി പക്ഷപാതപരമായാണ് പെരുമാറുന്നത് എന്നതുള്‍പ്പടെയുള്ള ആരോപണങ്ങളാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.പരാതിക്കാരിയുടെ ആരോപണം വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പല പ്രധാന രേഖകളും കോടതി പ്രതിഭാഗത്തിനു നല്‍കുമ്പോള്‍ പ്രോസിക്യൂഷനു നല്‍കുന്നില്ല, രഹസ്യ വിചാരണ എന്നതിന്റെ അന്തസത്ത തകര്‍ക്കുംവിധമാണ് പലപ്പോഴും കോടതി പെരുമാറിയത്. ഇരയാക്കപ്പെട്ട നടിയെ വിസ്തരിക്കുമ്പോള്‍ 20 അഭിഭാഷകരാണ് […]

Continue Reading

അനുവാദം വാങ്ങാതെയുളള സന്ദർശനം സ്വകാര്യതയിലേയ്ക്കുളള കടന്നുകയറ്റമാണെന്നും അനശ്വര

സാമൂഹ്യ അകലം പാലിക്കുകയും അനാവശ്യ കൂടിച്ചേരലുകൾ ഒഴിവാക്കുകയും ചെയ്യേണ്ട സാഹചര്യത്തിൽ തന്റെ അനുവാദം കൂടാതെ വീട്ടിലേക്ക് വരുന്നവരോട് അഭ്യർത്ഥനയുമായി അനശ്വര രാജൻ. കൊവിഡിനിടയിലെ ഈ പ്രവൃത്തി എല്ലാവരേയും ഒരുപോലെ അപകടത്തിലാക്കുന്ന കാര്യമാണെന്ന് അനശ്വര പറയുന്നു. യൂട്യൂബ് വീഡിയോകൾക്കും അഭിമുഖങ്ങൾക്കുമായി തന്നെ സമീപിക്കുന്നവരാണ് ഇക്കൂട്ടർ, എന്നാൽ എന്തിനും അതിന്റേതായ മാർ​ഗമുണ്ട്, അനുവാദം വാങ്ങാതെയുളള സന്ദർശനം സ്വകാര്യതയിലേയ്ക്കുളള കടന്നുകയറ്റമാണെന്നും അനശ്വര ഓർമിപ്പിക്കുന്നു.

Continue Reading

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ ‌എസ്‌ എൽ) ഏഴാം പതിപ്പിന് നവംബർ 20 ന് കിക്കോഫ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ ‌എസ്‌ എൽ) ഏഴാം പതിപ്പിന് നവംബർ 20 ന് കിക്കോഫ്. ബാം‌ബോളിമിലെ ജി‌എം‌ സി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ‌ ടി‌ കെ-മോഹൻ ബഗാൻ എഫ്‌സിയെ നേരിടും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി കാണികൾക്ക് പ്രവേശനമില്ലാതെയായിരിക്കും  ഇത്തവണ മത്സരങ്ങൾ സംഘടിപ്പിക്കുക. ജി എം സി സ്റ്റേഡിയത്തിനു പുറമെ തിലക് മൈദാൻ, ഫട്ടോർഡ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങൾ വൈകീട്ട് 7.30 നും ഇതുകൂടാതെ ഞായറാഴ്ചകളിൽ അഞ്ചിനും മത്സരങ്ങളുണ്ടാകും

Continue Reading

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), […]

Continue Reading

25 കോടി രൂപയുണ്ടെങ്കില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വാങ്ങാമെന്ന്

പാര്‍ട്ടിയുടെ ഒരു എം എല്‍ എയെ 25 കോടിക്ക് ബി ജെപി വാങ്ങായെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് ശക്തമായ മറുപടിയായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. 25 കോടി രൂപയുണ്ടെങ്കില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വാങ്ങാമെന്ന് ബി ജെ പി നേതാവ് കൂടിയായ വിജയ് രൂപാണി പറഞ്ഞു. അടുത്തമാസം മൂന്നിന് എട്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗായി സുരേന്ദ്രനഗറില്‍ നടന്ന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മഹാത്മ ഗാന്ധിയുടെ ഒരു ആദര്‍ശവുമില്ലാതെയാണ് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മഹാത്മാ ഗാന്ധിയുടേതല്ല, […]

Continue Reading