പത്ത് മാസത്തിനിടെ നിയമലംഘനങ്ങൾക്കു കുവൈത്ത് നാടുകടത്തിയത് 13,000 വിദേശികളെ

കുവൈത്ത് ഃ 10 മാസത്തിനിടെ നിയമലംഘനങ്ങൾക്കു കുവൈത്ത് നാടുകടത്തിയത് 13,000 വിദേശികളെ. 2018ൽ 34,000 പേരെയും 2019ൽ 40,000 പേരെയും നാടുകടത്തി.ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ ഒട്ടേറെ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിലച്ചതാണ് എണ്ണം കുറയാൻ കാരണം. ഈ വർഷം 90 % പേരെയും നാടുകടത്തിയതു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ 900 പേരുണ്ട്.

Continue Reading

കോടിയേരിക്കെതിരായ രാഷ്ട്രീയ പ്രചാരവേല ചെറുക്കും.

കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിന്റെ പേരില്‍ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നുമാണ് സിപിഎം നിലപാട്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്, ഇതിന്റെ പേരില്‍ കോടിയേരിക്കെതിരായ രാഷ്ട്രീയ പ്രചാരവേല ചെറുക്കും. സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം സിസി വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായി.

Continue Reading

ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്കു ശ്രമിച്ച പതിനേഴുകാരി മരിച്ചു.

ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്കു ശ്രമിച്ച പതിനേഴുകാരി മരിച്ചു. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 22ന് രാത്രിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിറ്റേന്ന് തീകൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.

Continue Reading

ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി; പുതിയ മോഡൽ വാങ്ങുന്ന കേരളത്തിലെ ആദ്യ വ്യക്തി

സൂപ്പർസ്റ്റാർ മമ്മൂട്ടിക്ക് വാഹനങ്ങളോടും ​ഗാഡ്ജറ്റിനോടുമുള്ള സ്നേഹം ആരാധകർക്കിടയിൽ പ്രശസ്തമാണ്. സൂപ്പർമോഡലുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. അതിനൊപ്പം തന്നെ ​ഗാഡ്ജറ്റുകളുടെ കാര്യത്തിലും വളരെ അപ്ഡേറ്റഡാണ് താരം. ഇപ്പോൾ ഐഫോണിന്റെ ഏറ്റവും പുതിയ മോഡൽ ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം.വിപണിയിലെത്തിയ ഉടനെ തന്നെയാണ് താരം പുത്തൻ പുതിയ മോഡൽ കൈവശപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇന്നലെയാണ് ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്.ഒക്ടോബർ […]

Continue Reading

‘രഞ്ജിയേട്ടന്‍ ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വച്ച്‌ എന്നെ നല്ല അസ്സല്‍ തെറി പറഞ്ഞു’

രഞ്ജിത്ത് ഒരുക്കിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ നായർ   ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ താരം ആ സിനിമയുടെ  ചിത്രീകരണ സമയത്തെ ഒരിക്കലും മറക്കാനാവാത്ത  അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ചിരിക്കുകയാണ്  .നന്ദനം’സിനിമയുടെ ഒരു രംഗം ചിത്രീകരിക്കുമ്ബോള്‍ ഡയലോഗ് പറഞ്ഞ ശേഷം ക്യാമറയുടെ ഇടത്തോട്ട് പോകണമെന്നാണ് രഞ്ജിയേട്ടന്‍ പറഞ്ഞത്.കലാരഞ്ജിനി ചേച്ചിയും ആ സീനില്‍ ഉണ്ടായിരുന്നു.ചേച്ചിയോടും അങ്ങനെ തന്നെ പറഞ്ഞു.പക്ഷേ ചേച്ചി ഡയലോഗ് പറഞ്ഞു കഴിഞ്ഞു വലത്തോട്ടാണ് പോയത്.ഞാന്‍ രഞ്ജിയേട്ടന്‍ പറഞ്ഞ പോലെ ഇടത്തോട്ട് പോയി.പക്ഷേ കലാരഞ്ജിനി ചേച്ചി മുന്നില്‍ നിന്നത് കൊണ്ട് […]

Continue Reading

സൗജന്യ ഇംഗ്ലീഷ് പ്രസംഗ പരിശീലനം

മര്‍കസ് നോളജ് സിറ്റി (കൈതപ്പൊയില്‍): മര്‍കസ് നോളജ് സിറ്റിയില്‍ അടുത്ത മാസം ലോഞ്ചിംഗിന് ഒരുങ്ങുന്ന ‘ഹാബിറ്റിസ് ദ ലൈഫ്‌സ്‌കൂള്‍’ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ‘സ്പീക് ഇന്ത്യ’ ഓണ്‍ലൈന്‍ പ്രസംഗ പരിശീലനം സൗജന്യമായി സംഘടിപ്പിക്കുന്നു. പരിചയസമ്പന്നരായ പ്രഗല്‍ഭ പരിശീലകര്‍ നേതൃത്വം നല്‍കുന്ന ശില്‍പശാലയില്‍ എഫക്ടീവ് പബ്ലിക് സ്പീക്കിംഗ്, ആങ്കറിംഗ്, അഡ്വാന്‍സ് പ്രെസെന്റേഷന്‍ സ്‌കില്‍, സ്പീച്ച് ക്രാഫ്റ്റ് തുടങ്ങിയ വിഷയങ്ങളിലാണ് മുഖ്യമായും പരിശീലനം നല്‍കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക +91 9142804804, […]

Continue Reading

തൃശൂർ കുതിരാനില്‍ ചരക്കു ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കുതിരാനില്‍ ചരക്കു ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. നാലു ചരക്കു ലോറികളാണ് കൂട്ടിയിടിച്ചത്

Continue Reading

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 81 ലക്ഷം കടക്കും

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 81 ലക്ഷം കടക്കും. പ്രതിദിന രോഗികളുടെ കണക്ക് അര ലക്ഷത്തില്‍ താഴെയായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 6190 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 127 മരിച്ചു. 8241 പേര്‍ കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 15 ലക്ഷം കടന്നു. ഡല്‍ഹിയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. 24 മണിക്കൂറിനിടെ 5891 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 3589 ഉം ,പശ്ചിമബംഗാള്‍ 3,979 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ […]

Continue Reading

യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോന് കൊവിഡ് നെഗറ്റീവായി

യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊവിഡ് നെഗറ്റീവായി. യുവന്റസ് ക്ലബ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 19 ദിവസത്തെ ഐസലേഷനു ശേഷമാണ് താരം രോഗമുക്തനായത്. നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരേ കളിച്ചതിന് ശേഷം ഒക്ടോബര്‍ 13നാണ് റൊണാള്‍ഡോയ്ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പിസിആര്‍ പരിശോധനയിലും കൊവിഡ് മുക്തനല്ലായിരുന്നു താരം. ഇതുമൂലം ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരം റൊണാള്‍ഡോയ്ക്ക് നഷ്ടമായിരുന്നു

Continue Reading

‘സിദ്ദിഖിന് സ്ത്രീലമ്പടന്റെ രൂപമാണെന്നും അദ്ദേഹത്തിന്റെ മുഖമു​ദ്ര ധിക്കാരവുമാണ്‌’

നടൻ സിദ്ദിഖിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ റ്റി.ജെ.എസ് ജോർജ്. സിദ്ദിഖിന് ഒരു സ്ത്രീലമ്പടന്റെ രൂപമാണെന്നും അദ്ദേഹത്തിന്റെ മുഖമു​ദ്ര ധിക്കാരമാണെന്നും  സമകാലിക മലയാളം ആഴ്ചപതിപ്പിൽ റ്റിജെഎസ് പറഞ്ഞു . വിയോജനക്കുറിപ്പ് എന്ന കോളത്തിൽ ഒരു ധിക്കാരിയുടെ ​ഗർവ്വും ബുദ്ധിശൂന്യതയും എന്ന തലക്കെട്ടിലാണ് റ്റിജെഎസിന്റെ സിദ്ദിഖിനെതിരെയുളള രൂക്ഷ വിമർശനങ്ങൾ. ധിക്കാരമാണ് നടൻ സിദ്ദിഖിന്റെ മുഖമുദ്ര. ഫേസ്ബുക്കിൽ കിട്ടുന്ന ഒരു ഡസൻ പടങ്ങൾ ഒന്ന് ഓടിച്ചുനോക്കുക. ഒരു ഫോട്ടോയിൽ സഹജീവി സ്നേഹമോ, ഒരു നേരിയ മന്ദസ്മിതമോ കണ്ടാൽ ഭാ​ഗ്യം. സാധാരണ​ഗതിയിൽ […]

Continue Reading