യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ രാജിവെച്ചു; വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകിയ വിവാദത്തെ തുടർന്നാണ്..!

യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ രാജിവെച്ചത് എ ഐ സി സി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന്. മുന്നണി കൺവീനറായിരിക്കുന്ന വേളയിൽ വിശുദ്ധഗ്രന്ഥമായ ഖുറാനെ പ്രതിക്കൂട്ടിലാക്കി പ്രധാനമന്ത്രിക്ക് പരാതി നൽകിയതാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. സ്വയംബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയണമെന്ന് നിർദേശം ഉണ്ടെന്നറിയുന്നു. കൺവീനർ സ്ഥാനത്ത് നിന്ന് മാറിയെന്ന് ബെന്നി ബെഹനാൻ തന്നെയാണ് ഇന്ന് അറിയിച്ചത്. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു എന്നും പറയുന്നു രാജി തീരുമാനം സ്വയം […]

Continue Reading

‘അബ്ദുള്ളക്കുട്ടിയുടെ യോഗ്യതയേക്കുറിച്ച് ദേശീയ പ്രസിഡന്റിനേ അറിയൂ’

ബിജെപി ദേശീയ ഭാരവാഹിത്വ പുനസംഘടനയിലെ അമര്‍ഷം പ്രകടിപ്പിച്ച് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് എ പി അബ്ദുളളക്കുട്ടിക്ക് ഉപാദ്ധ്യക്ഷസ്ഥാനം നല്‍കിയതിനലെ അസംതൃപ്തി കുമ്മനം പരസ്യമാക്കി. അബ്ദുള്ളക്കുട്ടിയുടെ യോഗ്യതയേക്കുറിച്ച് ദേശീയ പ്രസിഡന്റിനേ അറിയൂ എന്ന് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

”ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍”.

യൂട്യൂബ് ചാനലിലൂടെ വെര്‍ബല്‍ റേപ്പും സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യയും നടത്തിയ വിജയ് പി നായരെ വീട്ടിൽ കയറി പരസ്യമായി മാപ്പു പറയിച്ച സംഭവത്തിൽ ഭാ​ഗ്യലക്ഷ്മിയെ പിന്തുണച്ച് നടൻ ജോയ് മാത്യു. അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് കേസും ശിക്ഷയും. അതേസമയം സ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കും. ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങനെ തെറ്റുപറയാനാകുമെന്ന് ജോയ് മാത്യു ചോദിക്കുന്നു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഞരമ്പ് രോഗത്തിന് പുതിയ […]

Continue Reading

കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും ചങ്ങനാശ്ശേരി എംഎല്‍എയുമായ സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു.

കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും ചങ്ങനാശ്ശേരി എംഎല്‍എയുമായ സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു. 81 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം. ചങ്ങനാശ്ശേരിയില്‍ നിന്നും ഒമ്പത് തവണ സിഎഫ് തോമസ് നിയമസഭയിലെത്തി. 1980 മുതല്‍ ചങ്ങനാശേരി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. 2001 മുതല്‍ 2006 വരെ ഗ്രാമവികസന മന്ത്രിയായിരുന്നു സിഎഫ് തോമസ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.ആദ്യകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കേരള കോണ്‍ഗ്രസ് രൂപീകരണത്തോടെ ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റായി. കേരള കോണ്‍ഗ്രസ് […]

Continue Reading

കർഷകന്റെ നട്ടെല്ലൊടിക്കുന്ന കാർഷിക ബില്ലിനെതിരെ യുവജനതാദൾ പ്രതിഷേധം.

മണിയൂർ : കർഷകരെയും കാർഷിക മേഖലയെയും കോർപ്പറേറ്റ് – കുത്തക കമ്പനികൾക്ക് വരിഞ്ഞ് മുറുകാൻ അവസരം നൽകുന്ന കാർഷിക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ.വൈ.ജെ. ഡി ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി യുവജനതാദൾ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിയൂർ എളമ്പിലാട് ജെ.പി ഭവനു സമീപം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.യുവജനതാദൾ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് സച്ചിൻ വില്ല്യാപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.രാജ്യത്തിന്റെ കാർഷിക മേഖല കുത്തകകൾക്ക് തീറെഴുതി നൽകുന്ന കേന്ദ്ര സർക്കാർ കർഷകരെ ദുരിതത്തിലാക്കുകയാണ്.ഭരണഘടനയെപ്പോലും […]

Continue Reading

ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു. കഴിഞ്ഞ ആഴ്ച അകാലിദളിലെ ഹര്‍സിമ്രത് കൗര്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.ഇന്നലെ രാത്രി നടന്ന അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം. ആദ്യകാലം മുതല്‍ ബിജെപി സഖ്യകക്ഷിയായ അകാലി ദളിന്റെ ശക്തി പഞ്ചാബിലെ കര്‍ഷകരാണ്. ശിവസേനയും തെലുങ്കുദേശം പാര്‍ട്ടിയും നേരത്തെ എന്‍ഡിഎ വിട്ടിരുന്നു.

Continue Reading

ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ ക്രിമിനല്‍ കേസ്.

ബംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തീവ്രവാദികളാണെന്ന പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ ക്രിമിനല്‍ കേസ്. കര്‍ണാടകയിലെ തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തിരിക്കുന്നത്.ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു, ട്വിറ്ററിലൂടെ കങ്കണയുടെ പ്രതികരണം.ആരോപണത്തിന് തെളിവായ സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് ഐപിസി സെക്ഷനുകളായ 44,108,153,153 എ,504 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി മോഡിജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും. […]

Continue Reading

ഐ പി എല്ലിലെ എട്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം.

ഐ പി എല്ലിലെ എട്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയാണ് (പുറത്താകാതെ 70) കൊല്‍ക്കത്തയെ വിജയതീരത്തെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് സംപൂജ്യനായി മടങ്ങിയെങ്കിലും മോര്‍ഗന്‍, നിതിഷ് റാണ തുടങ്ങിയവരും ഗില്ലിന് പുറമെ കൊൽക്കത്ത നിരയിൽ തിളങ്ങി. ഖലീല്‍ അഹ്മദ്, നടരാജന്‍, റാശിദ് […]

Continue Reading

ഭരണിക്കാവിന് സമീപം ചുനക്കരയിൽ ക്ഷേത്ര പൂജാരി ചമഞ്ഞ വയനാട് വെള്ളമുണ്ട സ്വദേശി ഫൈസൽ അറസ്റ്റിൽ

ആലപ്പുഴ: ഭരണിക്കാവിന് സമീപം ചുനക്കരയിൽ ക്ഷേത്ര പൂജാരി ചമഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെയാണ് കുറത്തികാട് പൊലീസ് കോമല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. എൻ ഐ എ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ എൻ ഐ എ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. വൈശാഖൻ പോറ്റി എന്ന വ്യാജ പേരിൽ 10 മാസത്തോളമായി കോമല്ലൂരിലെ ഒരു വീട്ടിൽ താമസിച്ചുവരികയായിരുന്നു ഫൈസൽ. 10 മാസത്തിനിടെ […]

Continue Reading

“കുട്ടിയെ ഞങ്ങൾക്കിഷ്ടമായി, നിങ്ങളെന്ത് തരും?”

കയ്പമംഗലം: സ്ത്രീധനം മോഹിച്ചെത്തുന്ന അല്പൻമാരെ മുഖമടച്ച് ആട്ടുന്ന പോസ്റ്റ് വൈറലായതോടെ കുറിപ്പുകാരിക്ക് അഭിനന്ദന പ്രവാഹം. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ബിൻസി ബഷീറാണ് പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് താരമായത്. “കുട്ടിയെ ഞങ്ങൾക്കിഷ്ടമായി, നിങ്ങളെന്ത് തരും?” എന്ന ചോദ്യത്തിന് “വീട്ടീന്ന് ഇറങ്ങിപ്പോകാൻ അഞ്ചുമിനിറ്റ് തരും” എന്ന ചുട്ട മറുപടിയാണ് കുറിപ്പ്. വരികൾ താൻ പ്രതീക്ഷിച്ചതിലുമപ്പുറം വൈറലായതി​െൻറ ത്രില്ലിലാണ് ബിൻസി. ഒരു വലിയ സന്ദേശം സമൂഹം ഏറ്റെടുത്തതി​െൻറ സന്തോഷവും അവർ പങ്കുവെക്കുന്നു. കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽനിന്ന് […]

Continue Reading