അക്കാദമിയുടെ പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കിയത് വല്ലാതെ വിഷമിപ്പിച്ചുവെന്ന് കലാഭവൻ മണിയുടെ സഹോദരൻ

കേരള സംഗീത നാടക അക്കാദമിയുടെ പരിപാടിയിൽ നിന്ന്  തന്നെ ഒഴിവാക്കിയത് വല്ലാതെ വിഷമിപ്പിച്ചുവെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. അക്കാദമിയിൽ നൃത്തത്തിന് അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്ന് സെക്രട്ടറി പറഞ്ഞതായി ചെയർ പേഴ്സൺ തന്നെ അറിയിച്ചതായും എന്റെ ചിലങ്കകൾ എന്റെ ഹൃദയ താളം കൂടിയാണെന്നും ആർഎൽവി രാമകൃഷ്ണൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Continue Reading

കുവൈത്തിനെ വികസനക്കുതിപ്പിലേക്ക്​ നയിച്ച അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ്​ അന്തരിച്ചു.

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ്​ അന്തരിച്ചു. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക്​ നയി​ച്ച ശേഷമാണ്​ 91ാം വയസ്സിൽ അദ്ദേഹം വിടപറഞ്ഞത്​. ചികിത്സക്കായി ജൂലൈ 23ന്​ അമേരിക്കയിലേക്ക്​ ​പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്​. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി​െൻറ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തി​െൻറ 15ാമത് അമീറായി സ്​ഥാനമേറ്റത്. 1929 ജൂൺ 26ന് […]

Continue Reading

തലച്ചോർ തിന്നുന്ന അമീബ മൂലം ആറ് വയസ്സുകാരൻ മരിച്ചു.

തലച്ചോർ തിന്നുന്ന അമീബ മൂലം ബ്രസോറിയയിൽ ആറ് വയസ്സുകാരൻ മരിച്ചു. തുടർന്ന് ഗവർണർ ഗ്രെഗ് അബോട്ട് ടെക്‌സാസിൽ ആരോഗ്യ ജാഗ്രതാ മുന്നറിയിപ്പ് നൽകി. തലച്ചോർ തിന്നുന്ന അമീബയായ നെയ്‌ഗ്ലേറിയ ഫൗലേറി ബാധിച്ച് ഈ മാസം എട്ടിനാണ് ലേക് ജാക്‌സൺ നഗരത്തിൽ ജോസിയ മാക് ഇന്റർ എന്ന ആറ് വയസ്സുകാരൻ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ വീട്ടിലെ ഗാർഡൻ ഹോസിന്റെ പൈപ്പിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.തടാകങ്ങളിലും നദികളും നീന്തൽക്കുളത്തിലും വളരുന്ന ഒരു സൂക്ഷ്മജീവിയാണിത്. മൂക്കിലൂടെ മനുഷ്യശരീരത്തിലേക്ക് […]

Continue Reading

ചേറില്‍ പുതഞ്ഞ മുഖവുമായി ടൊവിനോ തോമസ്

ചേറില്‍ പുതഞ്ഞ മുഖവുമായി ടൊവിനോ തോമസ്. അന്യന്‍ സിനിമയിലെ വിക്രമിന്റെ സ്‌റ്റൈലില്‍ മുഖത്തേക്ക് വീണുകിടക്കുന്ന നീണ്ട മുടിയും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ടൊവിനോ തോമസിന്റെ പുതിയ ലുക്ക് ചിത്രീകരണം പുരോഗമിക്കുന്ന ‘കള’ എന്ന സിനിമയുടേതാണ്. കൊവിഡ് നിയന്ത്രണങ്ങളോടെ ഷൂട്ടിംഗിലേക്ക് കടന്ന ചിത്രവുമാണ് കള. എറണാകുളത്തും പിറവത്തും പരിസരപ്രദേശങ്ങളിലുമാണ് ഷൂട്ടിംഗ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം വി.എസ്. രോഹിത് സംവിധാനം ചെയ്യുന്ന സിനിമയുമാണ് കള.

Continue Reading

സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം• സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 22 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 672. 130 ആരോഗ്യ പ്രവർത്തകർ. 52,755 സാംപിൾ പരിശോധിച്ചു. 3420 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 61,791 പേർ ചികിത്സയിലുണ്ട്.സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. സമ്പർക്കത്തിലൂടെയാണ് 96 ശതമാനം പേർക്കും രോഗം ബാധിക്കുന്നത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും. എന്തുവിലകൊടുത്തം രോഗവ്യാപനം പിടിച്ചുകെട്ടണം. കോവിഡ് […]

Continue Reading

മിനിറ്റുകൾക്കുള്ളിൽ കോവിഡ് -19 പരിശോധന ഫലം ലഭിക്കുന്ന സംവിധാനം

ജനീവ: മിനിറ്റുകൾക്കുള്ളിൽ കോവിഡ് -19പരിശോധന ഫലം ലഭിക്കുന്ന സംവിധാനംവികസ്വര-അവികസിത രാജ്യങ്ങൾക്ക് ഏറെസഹായകരമാവുമെന്ന് ലോകാരോഗ്യസംഘടന. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക്ഏറെ പ്രതീക്ഷ നൽകുന്നതാണ് ഡബ്ലു.എച്ച്.ഒയുടെ പുതിയ നടപടി.ആരോഗ്യ പ്രവർത്തകരും ലബോറട്ടറികളുംകുറവുള്ള രാജ്യങ്ങളിൽ കോവിഡ് പരിശോധനഅഞ്ച് ഡോളർ ചെലവിൽനടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.മരുന്ന് നിർമാതാക്കളായ അബോട്ടും എസ്.ഡിബയോസെൻസറും ചാരിറ്റബിൾ ബിൽ,മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവരുമായിസഹകരിച്ച് ആറ് മാസത്തിനുള്ളിൽ 120ദശലക്ഷം പരിശോധനകൾ നടത്താൻകരാറായിട്ടുണ്ട്.കോവിഡിനെതിരായ പോരാട്ടത്തിൽ ഇത്നാഴികക്കല്ലായാണ് ലോകാരോഗ്യ സംഘടനവിശേഷിപ്പിക്കുന്നത്. പുതിയതുംഉപയോഗിക്കാൻ സൗകര്യപ്രദവുമായിപരിശോധന സംവിധാനം വഴി 15-30മിനിറ്റുകൾക്കുള്ളിൽ ഫലം ലഭിക്കുമെന്ന്ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽടെഡോസ് അദാനോം ഗൈബിയേസസ്വാർത്തസമ്മേളനത്തിൽ […]

Continue Reading

ചവറ, കുട്ടനാട് തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.

ചവറ, കുട്ടനാട് തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുകള്‍ തല്‍ക്കാലം വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തിരുന്നു.

Continue Reading

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളുമാണ് കോടതിയുടെ പരിഗണനയില്ലുള്ളത്

Continue Reading

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടി സ്വര ഭാസ്‌കര്‍

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടി സ്വര ഭാസ്‌കര്‍. മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍കുറ്റമായി കാണുന്ന സര്‍ക്കാരാണിതെന്ന് ട്വീറ്റില്‍ സ്വര ഭാസ്‌കര്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടല്‍ മൂലമാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി കലാപത്തിന്റെ സമയത്തെ പൊലീസിന്റെ നിയമലംഘനവും വേട്ടയാടലും വ്യക്തമാക്കുന്ന ആംനസ്റ്റി റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും, ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന വാര്‍ത്തയുടെ ട്വീറ്റും പങ്കുവെച്ചായിരുന്നു സ്വര ഭാസ്‌കറിന്റെ കുറിപ്പ്.

Continue Reading

യുട്യൂബ് വീഡിയോ ചെയ്ത് വിജയ് പി നായർക്കെതിരെ സൈനികരും പരാതി നൽകി

സ്ത്രീകളെ അധിക്ഷേപിച്ച് യുട്യൂബ് വീഡിയോ ചെയ്ത് വിജയ് പി നായർക്കെതിരെ വീണ്ടും പരാതി. സൈനികരെ അപമാനിച്ചെന്ന് കാട്ടി സൈനിക സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാൽത്സംഗം നടത്തുന്നവരും ആണെന്ന് വിജയ് പി നായർ വീഡിയോയിൽ പറയുന്നെന്ന് കാട്ടിയാണ് പരാതി നൽകിയത്. വിജയ് പി നായർക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ പരാതിയാണിത്.അതേസമയം സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ പ്രതി വിജയ് പി നായരുടെ യൂ ട്യൂബ് അക്കൗണ്ടും അശ്ലീല പരാമർശമുള്ള വീഡിയോയും നീക്കം ചെയ്തു. കേസ് […]

Continue Reading