മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ആദിത്യനാഥിന് ധാര്‍മികമായി അവകാശമില്ലെന്ന് പ്രിയങ്ക

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത്‌ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ആദിത്യനാഥിന് ധാര്‍മികമായി അവകാശമില്ലെന്ന് പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Continue Reading

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജാരാക്കിയ ഫോട്ടോകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് അദ്വാനി ഉൾപ്പെടെയുള്ളവർ ശ്രമിച്ചതെന്ന് കോടതി പറഞ്ഞു.പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 1992 ഡിസംബര്‍ […]

Continue Reading

കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് ‌മരിച്ചു.

ചാലിയം: കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് ‌മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. ചാലിയം തൈക്കടപ്പുറം തോട്ടുങ്ങല്‍ മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് റസീഹ് ആണ് മരിച്ചത്. പനിക്ക് ചികിത്സ തേടിയാണ് റസീഹിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചത് മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്.

Continue Reading

ലോട്ടറിയില്‍ വിജയിച്ചു എന്നെല്ലാം പറഞ്ഞാണ് തട്ടിപ്പുകാര്‍ വാട്‌സ്ആപ്പിലൂടെ വിളിക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെടും

ബാങ്കിന്റെ പേരില്‍ വരുന്ന വാട്‌സ്ആപ്പ് കോളുകളെയും സന്ദേശങ്ങളെയും കരുതിയിരിക്കണമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയാല്‍ മറ്റൊരു തട്ടിപ്പിന് ഇരയാകേണ്ടി വരുമെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കി. ഇത്തരം മാര്‍ഗങ്ങളിലൂടെ ഒരു വിവരവും ഉപഭോക്താവിന് ഔദ്യോഗികമായി കൈമാറുന്നില്ലെന്നും എസ്ബിഐ വിശദീകരിച്ചു. വാട്‌സ്ആപ്പിലൂടെ തട്ടിപ്പ് നടത്താന്‍ നീക്കം നടക്കുന്നതായുളള മുന്നറിയിപ്പാണ് എസ്ബിഐ ട്വിറ്ററിലൂടെ പങ്കുവെച്ചത്. സൈബര്‍ കുറ്റവാളികളുടെ തട്ടിപ്പിന് ഇരയായി ഇളിഭ്യരാകാന്‍ ആരും അനുവദിക്കരുതെന്നും ട്വീറ്റില്‍ പറയുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതിന് ആനുപാതികമായി ഓണ്‍ലൈന്‍ ബാങ്ക് […]

Continue Reading

രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി റിപ്പോർട്ട്.

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി റിപ്പോർട്ട്. 2019ല്‍ ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ ദി​വ​സേ​ന 87 പീ​ഡ​ന കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. നാഷണൽ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രമാണിത്. 2019ല്‍ ​ആ​കെ 4,05,861 പീ​ഡ​ന കേ​സു​ക​ളാ​ണ് ​റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 7.3 ശ​ത​മാ​നം കൂ‌​ടു​ത​ലാ​ണ് 2018ല്‍ ​നി​ന്നും 2019ല്‍ ​രേ​ഖ​പ്പെ​ടു​ത്തി​യിരിക്കുന്നത്. 3,78,236 ​കേ​സു​ക​ളാ​ണ് 2018ല്‍ റി​പ്പോ​ര്‍​ട്ട് ചെയ്തിട്ടുള്ളത്. ഇ​തി​ല്‍ പീ​ഡ​ന കേസായി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 33,356 കേ​സു​കളാണ്. രാ​ജ്യ​ത്ത് കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള 1.48 ല​ക്ഷം അ​തി​ക്ര​മ കേ​സു​ക​ളാ​ണ് 2019ല്‍ […]

Continue Reading

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു

എം സി കമറുദ്ദീൻ എംഎൽഎ പ്രതിയായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എൻഫോഴ്സ്മെൻ്റ് ചന്തേര പൊലീസിൽ നിന്ന് എഫ്ഐആർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചന്തേര സ്റ്റേഷനിലാണ് കമറുദ്ദീന്‍റെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എറ്റവും കൂടുതൽ കേസുകളുള്ളത്. ഫാഷൻ ജ്വല്ലി തട്ടിപ്പുമായി ബന്ധപ്പെട്ട കമ്പനി ഡയറക്ടർമാരുടെ വിവരങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ശേഖരിച്ചു. 42 ഡയറക്ടർമാരുടെ വിവരങ്ങളാണ് ശേഖരിച്ചത്. തട്ടിപ്പ് സംബന്ധിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന് മധ്യസ്ഥ കല്ലട മാഹിൻ ഹാജി ഇന്ന് റിപ്പോർട്ട് കൈമാറും, ആസ്ഥി […]

Continue Reading

ഒമാനിലെ കോടതികളില്‍ പ്രവാസി അഭിഭാഷകർക്ക് വിലക്കേർപ്പെടുത്തി

ഒമാനിലെ കോടതികളില്‍ പ്രവാസി അഭിഭാഷകർക്ക് വിലക്കേർപ്പെടുത്തി. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെടുത്തതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ‘ഒമാനിലെ സുപ്രീംകോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസി അഭിഭാഷകര്‍ക്ക് കോടതികളില്‍ ഹാജരാകാനോ വാദിക്കാനോ പാടില്ല’ എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ഇതുപ്രകാരം, 2020 ഡിസംബര്‍ 31 ന് ശേഷം ഒമാനിലെ ഒരു കോടതികളിലും പ്രവാസി അഭിഭാഷകരെ ഹാജരാകാനോ വാദിക്കാനോ അനുവദിക്കില്ല.

Continue Reading

രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായ ഒമ്പതാമത്തെ വര്‍ഷവും മുകേഷ് അംബാനി മുന്നില്‍

രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായ ഒമ്പതാമത്തെ വര്‍ഷവും മുകേഷ് അംബാനി മുന്നില്‍. ചൊവ്വാഴ്ച പുറത്തു വന്ന ഹുറൂണ്‍ ഐഐഎഫ്എല്‍ വെല്‍ത് റിപ്പോര്‍ട്ട് 2020 പ്രകാരം 658,400 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 73 ശതമാനത്തിന്റെ വര്‍ധനവ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായി. ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതലുള്ള ദിവസങ്ങളില്‍ ഓരോ മണിക്കൂറിലും ശരാശരി 90 കോടി രൂപ വീതമാണ് മുകേഷ് അംബാനി സമ്പാദിച്ചത്. അമേരിക്കന്‍ കമ്പനിയായ സില്‍വര്‍ ലേക് റിലയന്‍സ് റീട്ടെയ്‌ലില്‍ 7500 കോടി നിക്ഷേപിച്ചതിന് […]

Continue Reading

വേലയും കൂലിയും ഇല്ലാത്തവരിൽ മലയാളികൾ 12ാമത്​

കൊ​ച്ചി: തൊ​ഴി​ലി​ല്ലാ​യ്​​മ​യി​ൽ കേ​ര​ളം​ 12ാം സ്ഥാ​ന​ത്ത്. ആ​ഗ​സ്​​റ്റി​ൽ രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ ശ​രാ​ശ​രി 6.6 ശ​ത​മാ​ന​മാ​യ​പ്പോ​ൾ സം​സ്ഥാ​ന​ത്ത്​ 11 ശ​ത​മാ​ന​മാ​യി. ലോ​ക്​​ഡൗ​ൺ നി​ല​നി​ന്ന മേ​യി​ൽ 17.9 ശ​ത​മാ​ന​മാ​യി​രു​ന്ന കേ​ര​ള​ത്തി​ലെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ ജൂ​ലൈ​യി​ൽ 7.1 ആ​യി കു​റ​ഞ്ഞി​രു​ന്നു. അ​താ​ണ്​ വീ​ണ്ടും കു​ത്ത​നെ കൂ​ടി​യ​ത്. സെൻറ​ർ ഫോ​ർ മോ​ണി​റ്റ​റി​ങ്​ ഇ​ന്ത്യ​ൻ ഇ​ക്കോ​ണ​മി ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു. ക​ർ​ണാ​ട​ക​യാ​ണ്​ ആ​ഗ​സ്​​റ്റി​ൽ രാ​ജ്യ​ത്ത്​ കൂ​ടു​ത​ൽ തൊ​ഴി​ൽ ന​ൽ​കി​യ​ത്. അ​വി​ടെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ 0.5 ശ​ത​മാ​നം മാ​ത്രം. ഒ​ഡി​ഷ, ഗ​ു​ജ​റാ​ത്ത്, ത​മി​ഴ്​​നാ​ട്, മേ​ഘാ​ല​യ, അ​സം […]

Continue Reading

തീവ്രവാദ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട പത്ത് പേരടങ്ങിയ സംഘത്തെ പിടികൂടി സൗദി

സഊദിയില്‍ തീവ്രവാദ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട പത്ത് പേരടങ്ങിയ സംഘത്തെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു . ദീര്‍ഘകാല നിരീക്ഷണത്തിന് ശേഷം സെപ്റ്റംബര്‍ 22നാണ് സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തതെന്നും ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കലാഷ്‌നികോവ് മെഷീന്‍ ഗണ്‍, ജി3 ഗണ്‍, സ്‌നിപ്പര്‍ റൈഫിള്‍, വയര്‍ലസ് ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിരിക്കുന്നു.പിടിച്ചവരിൽമൂന്നുപേര്‍ ഇറാനില്‍നിന്ന് പരിശീലനംനേടിയവരാണെന്നും, കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രാലയം പറഞ്ഞു . പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല

Continue Reading