അതേ സ്ഥലത്ത് തന്നെ മറ്റൊരു കാർ പാർക് ചെയ്യാനുള്ള ശ്രമം. ബിജുവിന്റെ റെക്കോർഡ് തകർക്കാനാകാതെ മറ്റൊരാൾ

ചെറിയ സ്ലാബിന് മുകളില്‍നിന്ന് നിഷ്പ്രയാസം ഇന്നോവ വളച്ചെടുത്ത ഡ്രൈവര്‍ പി.ജെ. ബിജുവാണ് സൈബര്‍ ലോകത്തെ താരമായി മാറിയിരുന്നു. രണ്ടു പേര്‍ക്ക് നന്നായൊന്നു നിന്നുതിരിയാന്‍ ഇടമില്ലാത്ത ഈ സ്ലാബിനുമുകളില്‍ പാര്‍ക്ക് ചെയ്‍തിരുന്നു ടൊയോട്ട ഇന്നോവ പുഷ്‍പം പോലെ റോഡിലേക്കിറക്കി ഓടിച്ചങ്ങു പോകുകയായിരുന്നു ബിജു. ജനം കയ്യടിയോടെയാണ് ആ വീഡിയോയെ ഏറ്റെടുത്തത്. ദേശീയ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയാക്കി. ബിജുവിന്റെ അസാമാന്യ ഡ്രൈവിങ് പാടവും തന്നെയാണ് വിഡിയോയിൽ‌ കാണാനാകുക. എന്നാൽ ഇതിന് പിന്നാലെ മറ്റൊരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ […]

Continue Reading

സന്തുലിതമായ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്ന് നായകന്‍ വിരാട് കോഹ്‌ലി.

2016 മുതല്‍ ഐ.പി.എല്ലിലെ ഏറ്റവും സന്തുലിതമായ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്ന് നായകന്‍ വിരാട് കോഹ്‌ലി. 2016ല്‍ ഫൈനലിലെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഇതുവരെയും കപ്പ് നേടാനായില്ലെങ്കിലും താരസമ്പന്നമായി എത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ്.

Continue Reading

വയനാട്ടിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച യുവതിക്ക് സിസേറിയന്‍

മാനന്തവാടി:വയനാട്ടില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച യുവതിക്ക് സിസേറിയന്‍ നടത്തി. മുട്ടില്‍ സ്വദേശിയായ 27കാരിക്കാണ് കോവിഡ് സെന്ററായ ജില്ലാശുപത്രിയില്‍ വെച്ച് സിസേറിയന്‍ നടത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.മാനന്തവാടി ജില്ലാ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ ഉസ്മാന്‍, ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഡോ.നസീറ ബാനു,സ്റ്റാഫ് നഴ്‌സ് ബിന്ദു പി.ആര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സിസേറിയന്‍ നടത്തിയത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 […]

Continue Reading

എസ്ഡിപിഐ ഹൈവേ ഉപരോധം നടത്തി

കല്‍പ്പറ്റ:എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്.പിഅമീറലി,പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി.എ റഊഫ്എന്നിവരെ അന്യായമായി അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ട്എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ ഹൈവേ ഉപരോധിച്ചു.പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഉപരോധ സമരം ജില്ലാ പ്രസിഡന്റ് എന്‍ ഹംസ ഉദ്ഘാടനം ചെയ്തു.

Continue Reading

ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻററും, വയനാട് ജില്ല ലൈബ്രറി കൗൺസിലും ചേർന്ന് നടത്തിയ ചിത്രരചന മത്സര വിജയികളെ അനുമോദിച്ചു

കൽപ്പറ്റഃ ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻററും, വയനാട് ജില്ല ലൈബ്രറി കൗൺസിലും ചേർന്ന് ഗോത്രവിഭാഗം വിദ്യാർഥികൾക്കു വേണ്ടി നടത്തിയ ചിത്രരചന മത്സരം വിജയികൾ ക്കുള്ള സമ്മാനദാനം കൽപ്പറ്റ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ലൈബ്രറികൾ, സ്കൂളുകളിൽ നിന്നായി ഇരുപതോളം ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾആണ് ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തത്. വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും , ഉപഹാ രവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ വിതരണം ചെയ്തു. ഗംഗാധരൻ […]

Continue Reading

ഇന്ത്യയിൽ കോവിഡ് വൈറസ് രോ​ഗബാധയും മരണനിരക്കും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 75,809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 42,80,423 ആയി.രാജ്യത്ത് കോവിഡ് മരണങ്ങൾ ആയിരം കടന്ന് മുന്നേറുകയാണ്. ഇന്നലെ മാത്രം 1133 പേർ കോവിഡ് ബാധിതരായി ഇന്ത്യയിൽ മരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,775 ആയി.1.70 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ഇത് വരെ 33,23,950 പേർ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്.

Continue Reading

സമരിറ്റന്‍സ് കോവിഡ് പ്രതിരോധസേനയ്ക്ക് പരിശീലനം നല്‍കി

മാനന്തവാടി:മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലില്‍ രൂപീകരിച്ച സമരിറ്റന്‍സ് സന്നദ്ധ സേനയ്ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.മാനന്തവാടി രൂപതയുടെ 13 മേഖലകളില്‍ നിന്നായി 402 അംഗങ്ങളാണ് സമരിറ്റന്‍സ് മാനന്തവാടി സന്നദസേനയില്‍ അംഗങ്ങളായുള്ളത്. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വെച്ച് സന്നദ്ധസേനയിലെ ആദ്യ ബാച്ചിനുള്ള പരിശീലനമാണ് സംഘടിപ്പിച്ചത്. കോവിഡ് വൈറസ്ബാധയാല്‍ മരണപ്പെടുന്ന വ്യക്തികളുടെ മരണാനന്തര ചടങ്ങുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിലെ അസി.പോലീസ് സര്‍ജന്‍ ഡോ.ബിബിന്‍,ഡോ.മഹേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Continue Reading

ഷട്ടർ കമ്പി പാര ഉപയോഗിച്ച് തിക്കിത്തുറന്ന് സ്വപ്നയിൽ നിന്നും സ്വർണ്ണ മോഷണം

കുന്നംകുളം: നഗരത്തിലെ ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച. താഴത്തെ പാറയിലെ സ്വപ്‌ന എന്ന പേരുള്ള ജ്വല്ലറിയിലാണ് സംഭവം. ഷട്ടർ കമ്പി പാര ഉപയോഗിച്ച് തിക്കിത്തുറന്ന നിലയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു

Continue Reading