ഇനി ആർക്കെങ്കിലും ‘തറക്കല്ലിടൽ’നടത്താൻ താല്പര്യമുണ്ടങ്കിൽ‌ വരാം

പള്ളിക്കൽ: അംഗൻവാടി കെട്ടിട അവകാശവാദത്തിൽ പള്ളിക്കൽ പഞ്ചായത്തിൽ കെട്ടിടത്തിന്തറക്കല്ലിടൽ നടന്നത് രണ്ടുതവണ. 20ാം വാർഡിൽ പുന്നൊടിയിൽ അംഗൻവാടിയുടെ ശിലാസ്ഥാപന കർമമാണ് രണ്ടുതവണ നടന്നത്.ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ വകയിരുത്തി നിർമിക്കുന്ന അംഗൻവാടിക്ക് ഇടതുപക്ഷവാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് പി. മിഥുന കഴിഞ്ഞ വെള്ളിയാഴ്ച ശിലയിട്ടിരുന്നു. മുസ്ലിം ലീഗ് അംഗമായ കൊണ്ടോട്ടിബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. ജമീല ഞായറാഴ്ചയും ഇതേ കെട്ടിടത്തിന് തറക്കല്ലിട്ടു.ഏതായാലും ഇനി ആരും തറക്കല്ലിടൽ കർമ്മത്തിന് ഉണ്ടാവില്ല എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ

Continue Reading

കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണ്ഃഎസ്.വൈ.എസ്

കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സത്യം പുറത്തുവരികയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണം. അതിന് കാത്തിരിക്കാതെ തര്‍ക്കവും വാഗ്വാദവുമുണ്ടാക്കി, സൗഹൃദരാജ്യത്തെപ്പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രാഷ്ട്രീയ, മാധ്യമ വിചാരണകളിലേക്കും വര്‍ഗീയ ധ്രുവീകരണങ്ങളിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നത് ഭൂഷണമല്ല. അവധാനതയോടെ വിഷയത്തെ സമീപിക്കാന്‍ ഭരണ- പ്രതിപക്ഷങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം എന്തും വിളിച്ചു പറഞ്ഞും ദുരുപദിഷ്ടമായ ആരോപണങ്ങള്‍ […]

Continue Reading

ആളുകൾക്ക് വാക്സിനിൽ വിശ്വാസ്യത കുറവുണ്ടെങ്കിൽ താൻ ആദ്യം വാക്സിൻ എടുക്കുമെന്ന് മന്ത്രി ഹർഷ് വർധൻ

2021 ന്റെ ആദ്യ പാദത്തോടെ കൊറോണ വൈറസ് വാക്സിൻ തയ്യാറായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. “സൺ‌ഡേ സാംവാദ്” എന്ന പരിപാടിയുടെ ഭാഗമായുള്ള ഒരു ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾക്ക് വാക്സിനിൽ വിശ്വാസ്യത കുറവുണ്ടെങ്കിൽ താൻ ആദ്യം വാക്സിൻ എടുക്കുമെന്ന് ഹർഷ് വർധൻ പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ […]

Continue Reading

പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെയും ,ഐ.എ.ജി യുടെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി

കല്‍പ്പറ്റ:കല്‍പ്പറ്റയില്‍ പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെയും ,ഐ.എ.ജി യുടെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി.നിഥിന്‍ രാജ് ഐ.പി.എസ് രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും ഇത്തരം മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മക്ക് അഭിനന്ദനമറിയിച്ചാണ് അദ്ദേഹം രക്തദാനത്തില്‍ പങ്കാളിയായത്.കല്‍പ്പറ്റ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അനില്‍ കുമാര്‍ എ.പി,പള്‍സ് സബ് ടീമായ വാളാട് കാരുണ്യ റെസ്‌ക്യൂ അംഗങ്ങള്‍, കേരള റീട്ടയില്‍ ഫുട് വെയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, പള്‍സ് വനിതാ ടീമംഗങ്ങള്‍ തുടങ്ങി 47 പേരുടെ രക്തമാണ് ക്യാമ്പിലൂടെ […]

Continue Reading

വഴിയോര കച്ചവടക്കാരന്‍ ഉന്തുവണ്ടിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന പഴങ്ങള്‍ ചവിട്ടിത്തെറിപ്പിച്ച് എസ്.‌ഐ

കണ്ണൂര്‍ഃ മാര്‍ക്കറ്റില്‍ വഴിയോര കച്ചവടക്കാരന്‍ ഉന്തുവണ്ടിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന പഴങ്ങള്‍ ചവിട്ടിത്തെറിപ്പിച്ച് എസ്‌ഐ. ടൗണ്‍ എസ്‌ഐ ബിഎസ് ബാവിഷില്‍ നിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വഴിയോരക്കച്ചവടക്കാരന് നേരെ എസ്‌ഐ ആക്രോശിക്കുന്നതും ശേഷം കാലുകൊണ്ട് ഉന്തുവണ്ടിക്ക് ചവിട്ടുന്നതും പഴങ്ങള്‍ നിലത്ത് ചിതറുന്നതും ദൃശ്യങ്ങളിലുണ്ട്.

Continue Reading

കൊറോണ വൈറസിന്റെ നിര്‍മാണം നടന്നത് വുഹാനിലെ ലാബില്‍ തന്നെയെന്ന് ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലീ

ന്യൂയോര്‍ക്ക് : കൊവിഡ് 19 നൂറ് ശതമാനവും ചൈനയിലെ വുഹാന്‍ ലാബില്‍ നിര്‍മിച്ചത് തന്നെയാണെന്ന് ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാന്‍. കൊവിഡ് 19നെ പറ്റി കഴിഞ്ഞ വര്‍ഷം തന്നെ അന്വേഷണം നടത്തിയ ലീ ചൈനീസ് അധികൃതരെ ഭയന്ന് അമേരിക്കയിലേക്ക് പാലായനം ചെയ്‌തെത്തിയതിന് ശേഷം കോവിഡ് വ്യാപനം ശക്തമാകുമെന്ന കാര്യം ചൈനീസ് ഭരണകൂടം മറച്ചുവെച്ചതായി ലീ നേരത്തെയും ആരോപണം ഉയര്‍ത്തിയിരുന്നു. ഒരു ബ്രിട്ടീഷ് ടോക്ക് ഷോയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിമുഖത്തില്‍ ലീ പങ്കെടുത്തപ്പോഴാണ് ഈ […]

Continue Reading

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നുഃ മന്ത്രി കെ.ടി.ജലീൽ

കെ.ടി.ജലീലിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ”കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന […]

Continue Reading

പ്രതിഷേധങ്ങളെ ഭയക്കുന്ന ബിജെപി അധികാരം ദുരുപയോഗം ചെയ്യുകയാണ്‌ഃ സീതാറാം യെച്ചൂരി

ഡല്‍ഹിഃ കലാപക്കേസ് ഗൂഡാലോചനയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന കുറ്റപത്രത്തിനെതിരെ പ്രതിഷേധം കനക്കുന്നു. കുറ്റപത്രത്തിനെ ചെറുക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ദില്ലി പൊലീസിനെ ഉപയോഗിച്ച് പൗരന്‍മാരെ അടിച്ചമര്‍ത്തുകയാണ്. കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇതിനെയും ചെറുക്കും. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്താനാവില്ല. പ്രതിഷേധങ്ങളെ ഭയക്കുന്ന ബിജെപി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

Continue Reading

കോൺഗ്രസിന് കേരളത്തിന് പുറത്ത് ഇഡിയും സിബിഐയുമൊക്കെ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധങ്ങളും കേരളത്തിൽ വന്നാൽ അവയെല്ലാം വിശുദ്ധ പശുഃ എം.ബി രാജേഷ്

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സി.പി.എം നേതാവ് എം.ബി രാജേഷ്. കേന്ദ്ര ഏജൻസികൾ എല്ലാം പ്രത്യേകിച്ച് ഇഡി, ബി.ജെ.പി. സർക്കാരിൻ്റെ രാഷ്ട്രീയ ആയുധമായി മറയില്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നറിയാത്തവരല്ല കേരളത്തിലെ ഇടതുപക്ഷം എന്ന് എം.ബി രാജേഷ് പറഞ്ഞു. അതിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളപ്പോൾ തന്നെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസിന് കേരളത്തിന് പുറത്ത് ഇഡിയും സിബിഐയുമൊക്കെ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധങ്ങളും കേരളത്തിൽ വന്നാൽ അവയെല്ലാം വിശുദ്ധ പശുക്കലുമാണെന്ന് എം.ബി രാജേഷ് […]

Continue Reading