കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Continue Reading

ബത്തേരിയിലെ വ്യാപാരി ഹർത്താൽ വ്യപാരി ദ്രോഹമെന്ന് വ്യാപാരി വ്യവസായി സമിതി

സുൽത്താൻ ബത്തേരിയെ കണ്ടയ്മെന്റ് സോണിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഒരു വിഭാഗം വ്യാപാരികൾ പ്രഖ്യാപിച്ച ഹർത്താൽ വ്യാപാരികളോടും പൊതു സമൂഹത്തോടും ഉള്ള ദ്രോഹമാണ് വ്യാപാര വ്യവസായി സമിതി. കോവിഡിനെതിരെ ഒരു നാടാകെ പെരുതുമ്പോൾ ഇത്തരം കാര്യങ്ങളിൽ ജില്ലാ ഭരണകൂടവും, നഗരസഭാ അധികാരികളുമായി ചർച്ച നടത്തി വ്യപാരികളുടെ ആശങ്ക പരിഹരിക്കുന്നതിന് പകരം ഇത്തരം ജനദ്രോഹപരമായ തീരുമാനങ്ങൾ ജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ബുദ്ധിമുട്ടിലാക്കുകയെ ഉള്ളു . വ്യാപാരി വ്യവസായി സമിതി യൂണിറ്റ് നേതാക്കാൾ നഗരസഭാ അധികൃതരുമായി ഇന്ന് ചർച്ച നടത്തുകയും […]

Continue Reading

നെഞ്ചുവേദനയെ തുടര്‍ന്ന് തടവു പ്രതി മരണപ്പെട്ടു

മാനന്തവാടി:ആനക്കൊമ്പ് കൈവശം വെച്ച് വില്‍പ്പനക്ക് ശ്രമിച്ച കേസിലെ പ്രതി തടവില്‍ കഴിയവെ മരിച്ചു. കുഞ്ഞോം കാട്ടിയേരി കോളനിയിലെ ചണ്ണക്കന്റെ മകന്‍ രാജു (34) ആണ് മരിച്ചത്.വയനാട് ജില്ലാ ജയിലിലായിരുന്ന രാജുവിന് ഇന്ന് 11 മണിയോടെ കടുത്ത നെഞ്ച് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ജയിലധികൃതര്‍ ജില്ലാശുപത്രി സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

Continue Reading

മന്ത്രി കെ ടി ജലീലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഇ.ഡി.

മന്ത്രി കെടി ജലീലിനെ ഇനി ചോദ്യം ചെയ്യില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്ത് കേസിലല്ല മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത്. സ്വത്തം വിവരം സംബന്ധിച്ച പരാതിയിലാണ് മൊഴിയെടുത്തതെന്നും ഇഡി അറിയിച്ചു .മന്ത്രി കെ ടി ജലീലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഇഡി വ്യക്തമാക്കി.ഖുറാന്‍ കൊണ്ടുവന്നതില്‍ അവ്യക്തതയില്ല. യുഎഇയില്‍ നിന്നും കൊണ്ടുവന്നത് ഖുറാന്‍ മാത്രമായിരുന്നുവെന്നും ഇഡി വ്യക്തമാക്കി. ഖുറാന്‍ എവിടെയാണ് ഉള്ളതെന്ന് പരിശോധിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റു വൃത്തങ്ങൾ വ്യക്തമാക്കി.

Continue Reading

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തോട് അടുക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,809 പേർക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോ​ഗം സ്ഥിരീകരിച്ചവുരുടെ എണ്ണം 49,30,236 ആയി ഉയർന്നു.കോവിഡ് മരണ സംഖ്യയും ഓരോ ദിവസവും ഉയരുകയാണ്. ഒരു ദിവസം ആയിരത്തിൽ കൂടുതൽ ആളുകളാണ് രാജ്യത്ത് കോവിഡ് മൂലം മരിക്കുന്നത്. ഇന്നലെ മാത്രം 1054 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 80,776 ആയി ഉയർന്നു.

Continue Reading

എടവകയിലെ സഹോദരിമാരുടെ ചിത്രരചന ശ്രദ്ധേയമാകുന്നു

മാനന്തവാടി:സഹോദരങ്ങളുടെ കരവിരുതില്‍ ധന്യമായി എടവക പാണ്ടിക്കടവിലെ കോമ്പി ഹൗസ്.അക്രലിക്ക്,ഓയില്‍ പെയിന്റുകൊണ്ടുള്ള ഷാ ബിറയുടെയും ഷബ്‌നയുടെയും ചിത്ര പണികള്‍ അത്രയ്ക്കും മനോഹരങ്ങളാണ് സമ്മാനിക്കുന്നത്.ബിടെക്ക് ബിരുദധാരികളായ ഷാബിറയും സഹോദരി ഷബ്‌നയും വരച്ച് കൂട്ടുന്നത് പ്രകൃതി ഭംഗികളായ നിരവധി വര്‍ണ്ണ കൂട്ടുകളാണ്. പ്രകൃതി ദൃശ്വങ്ങള്‍,സൂര്യാസ്തമയവും,ഉദയവും,വെള്ളച്ചാട്ടംതുടങ്ങിയവ കാഴ്ചക്കാര്‍ക്ക് കണ്ണിനിമ്പമേകുന്ന നിരവധി ചിത്രങ്ങളാണ്.

Continue Reading

ഗ്രന്ഥശാല പ്രസ്ഥാനത്തിന് 76 വയസ്. ഗ്രന്ഥശാല സംഘത്തിന്റെ പിറന്നാൾ സമുചിതമായി ആചരിച്ചു

കൽപ്പറ്റഃ ഇന്ന് ഗ്രന്ഥശാല ദിനം. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ പ്രോജ്വലിപ്പിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന് 76 വയസ്. ഗ്രന്ഥശാല സംഘത്തിന്റെ പിറന്നാൾ വയനാട്ടിൽ സമുചിതമായി ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അക്ഷര സ്നേഹികൾ ഗ്രന്ഥശാലയിൽ ഒത്തുകൂടി. പതാക ഉയർത്തി. അക്ഷര ദീപം തെളിയിച്ചു. പുസ്തക ചർച്ചകൾ നടത്തി. മഹാമാരിയുടെ കാലത്തും ഗ്രന്ഥശാലകളെ നാടിന്റെ വിളക്കായി മാറ്റിയ ഗ്രന്ഥശാല ദിനാചരണതിൽ ജില്ലാ ലൈബ്രറിയിൽ, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ പതാക ഉയർത്തി. സി. എം. […]

Continue Reading

വരും ദിവസങ്ങളിൽ രോഗബാധ കൂടാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത വേണമെന്നും മുഖ്യമന്ത്രി.

വരും ദിവസങ്ങളിൽ രോഗബാധ കൂടാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Continue Reading

ഗ്രന്ഥശാലാ ദിനം;ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ലൈബ്രറിയുടേയും വെബ്‌സൈറ്റ് ആരംഭിച്ചു

കൽപ്പറ്റഃ വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ലൈബ്രറിയുടേയും വെബ്‌സൈറ്റ് ആരംഭിച്ചു. ജില്ലയിലെ ഗ്രന്ഥശാലകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍, പദ്ധതി പദ്ധതിയേര പരിപാടികളെ കുറിച്ചുള്ള അറിയിപ്പുകള്‍, ഫോമുകള്‍ തുടങ്ങിയവ അടങ്ങുന്നതാണ് വെബ്‌സൈറ്റ്. വെബ്‌സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി ബി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി […]

Continue Reading

കേന്ദ്ര സർക്കാർ നയത്തിനെതിരെ കിസാൻ സംഘർഷ് കോ -ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ ദേശവ്യാപക പ്രക്ഷോഭം നടത്തി

വെള്ളമുണ്ടഃ കർഷക ദ്രോഹവും ജനവിരുദ്ധവുമായ ഓർഡിനൻസുകൾ കൊണ്ടു വരുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കിസാൻ സംഘർഷ് കോ -ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ ദേശവ്യാപകമായി ഇന്ന് പ്രതിഷേധ സമരം നടത്തി.മൂന്ന് ഓർഡിനൻസുകളാണ് കോവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സഹായകമായ അവശ്യ വസ്തു സംരക്ഷണ നിയമമാണ് ഭേദഗതി ചെയ്തത്. വൻകിട ഭൂവുടമകൾക്കും വിദേശ ഏജൻസികൾ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്ക് അനുകൂലമായി ഭൂവിനിയോഗം,വിള സംഭണം, കാർഷിക വ്യാപാരം എന്നിവയിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതാണ് മറ്റ് രണ്ട് ഓർഡിനൻസുകൾ […]

Continue Reading